Malayalam
അതെനിക്ക് ഭയങ്കര ഷോക്കിങ് ആയി പോയി, അത് റിയലൈസ് ചെയ്യാന്‍ എനിക്ക് കുറച്ച് സമയമെടുത്തു,; ഏറ്റവും നന്നായി പാര വെക്കുന്ന ആളാണ് വിജയിക്കുന്നത്, ഇനി ബിഗ് ബോസില്‍ പോവുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഭാഗ്യ ലക്ഷ്മി
അതെനിക്ക് ഭയങ്കര ഷോക്കിങ് ആയി പോയി, അത് റിയലൈസ് ചെയ്യാന്‍ എനിക്ക് കുറച്ച് സമയമെടുത്തു,; ഏറ്റവും നന്നായി പാര വെക്കുന്ന ആളാണ് വിജയിക്കുന്നത്, ഇനി ബിഗ് ബോസില്‍ പോവുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഭാഗ്യ ലക്ഷ്മി
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാഗ്യലക്ഷ്മി. നിരവധി ചിത്രങ്ങളിലൂടെ നായികമാര്‍ക്ക് ശബ്ദം നല്കിയ ഭാഗ്യലക്ഷ്മി ഇന്നും സിനിമയില്‍ സജീവമാണ്. ഇടയ്ക്ക് വെച്ച് ബിഗ്ബോസ് മലയാളം സീസണ് മൂന്നിലും താരം എത്തിയിരുന്നു. ഇതോടെയായിരുന്നു ഭാഗ്യലക്ഷ്മിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. മികച്ച പ്രകടനം കാഴ്ചവെച്ച ഭാഗ്യലക്ഷ്മി 49ാം ദിവസമാണ് ഷോയില്‍ നിന്നും പുറത്തായത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ബിഗ്ബോസിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇനി ബിഗ് ബോസില്‍ പോവുമോ എന്ന അവതാരകയുടെ ചോദ്യത്തിന് സംശയം കലര്‍ന്നൊരു മറുപടിയാണ് ഭാഗ്യലക്ഷ്മി നല്‍കിയത്. ‘ഞാന്‍ ഇല്ലാ എന്ന് പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ഞാനൊരിക്കലും ചെയ്യില്ലെന്ന് പറഞ്ഞതൊക്കെ കാലം എന്നെ കൊണ്ട് ചെയ്യിപ്പിച്ചു. അതുകൊണ്ട് ഞാനത് പറയില്ല. എന്തിനാണ് അങ്ങോട്ട് പോയതെന്ന് ചോദിച്ചാല്‍ വീട്ടിലിരുന്നപ്പോള്‍ ഭയങ്കര ബോറടിയായിരുന്നു. ഒരു പണിയും ഇല്ലാതെ ഇരുന്ന് ഇരുന്ന് ബോറടിച്ചപ്പോല്‍ നല്ല പെയിമെന്റ് ലഭിക്കുമെന്ന് അറിഞ്ഞു. ബിഗ് ബോസ് എന്നും കാണുന്ന ആളല്ല ഞാന്‍. എന്റെ മനസിലുണ്ടായിരുന്നത് അവിടെ ചെന്ന് കഴിഞ്ഞാല്‍ കുറേ സ്പോര്‍ട്സും ഗെയിമും ഒക്കെ ഉള്ളുവെന്നാണ്. ഞാന്‍ അവിടെ ചെന്ന് നമ്മുടെ പ്രായത്തെ ഒക്കെ മറികടന്ന് അതൊക്കെ ചെയ്യണമെന്ന് കരുതി.
പക്ഷേ അതല്ലെന്ന് അവിടെ ചെന്നപ്പോഴാണ് മനസിലായത്. അവിടെ ടാസ്ക് മാനേജ്മെന്റ് എന്ന് പറഞ്ഞാല്‍ നമ്മുടെ മനസിന്റേത് മാത്രമാണ്. അവിടെ പരസ്പരം പാര വെക്കുക എന്നുള്ളത് മാത്രമേ ഉള്ളൂ. ഏറ്റവും നന്നായി പാര വെക്കുന്ന ആളാണോ വിജയിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതേ എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. നമുക്ക് പിന്നിലൊരു പാര നില്‍ക്കുന്നുണ്ടെന്ന് നമ്മള് അറിയുകയേ ഇല്ല. നമ്മളത് സംഭവിച്ച് കഴിഞ്ഞിട്ടായിരിക്കും അയ്യോ, ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നോ എന്ന് തിരിച്ചറിയുന്നത്. അതെനിക്ക് ഭയങ്കര ഷോക്കിങ് ആയി പോയി. അത് റിയലൈസ് ചെയ്യാന്‍ എനിക്ക് കുറച്ച് സമയമെടുത്തു. മനസിലായി കഴിഞ്ഞപ്പോള്‍ ഇനി ഇവിടെ നില്‍ക്കുന്നത് ശരിയല്ലെന്നും തോന്നി. ഒന്നുകില്‍ ഞാന്‍ അതുപോലെ മാറണം. അവരെ പോലെ മാറണം. അല്ലെങ്കില്‍ പുറത്ത് വരണം. അവിടെ നില്ക്കാന് സാധിക്കില്ല. അവര്‍ നമ്മളെ മാക്സിമം ജയിലില്‍ ആക്കാന്‍ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കും. എനിക്ക് പോവേണ്ടതായി വന്നില്ല.
പ്രായത്തില്‍ ഞാന്‍ ആയിരുന്നു അവിടെ സീനിയറായി ഉണ്ടായിരുന്നത്. തുടക്ക സമയത്ത് മാത്രമേ ആ പ്രായത്തോടുള്ള ബഹുമാനമൊക്കെ അവര്‍ തരാറുണ്ടായിരുന്നുള്ളു. അത് കഴിയുമ്പോള്‍ എല്ലാവരും ഒരുപോലെയാണ്. ഗെയിം ഷോ ആയത് കൊണ്ട് അത് സാധാരണമാണ്. എല്ലാവരും മത്സരാര്‍ഥികളാണ്. നേരത്തെ പറഞ്ഞത് പോലെ അവിടെ പാര വെക്കുക എന്നത് ആ ഗെയിം അങ്ങനെ ആയത് കൊണ്ടാണ്. ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്‍പ് പഴയ എപ്പിസോഡുകളൊക്കെ കണ്ട് കുറച്ച് തയ്യാറെടുപ്പുകള്‍ നടത്തണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷേ എനിക്ക് നേരെ ഒരാള്‍ അറ്റാക്ക് ചെയ്യുന്നത് മറി കടക്കാന്‍ സാധിച്ചേനെ. ഗെയിമിന്റെ കുഴപ്പമല്ല, എന്റെ കുഴപ്പമാണെന്ന് എനിക്ക് മനസിലായി. ആ ഗെയിമിന് ഞാന്‍ ചേരില്ലെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. അപ്പോഴാണ് എന്നെ ഒന്ന് പുറത്തേക്ക് എത്തിക്കുമോ എന്ന് ചോദിച്ചത്. അങ്ങനെ പറഞ്ഞാലൊന്നും അവര്‍ പുറത്ത് വിടില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം മത്സരാര്‍ഥികളുമായി കാര്യമായ ചര്‍ച്ചകള്‍ക്കൊന്നും ഭാഗ്യലക്ഷ്മി നിന്നിരുന്നില്ല. എലിമിനേറ്റഡ് ആയ മത്സരാര്ഥികളും ഫൈനലില്‍ എത്തിയവരുമെല്ലാം ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്തിരുന്നു. അവിടെയും ഭാഗ്യലക്ഷ്മി മാത്രം വിട്ട് നിന്നത് ആരാധകരെയും നിരാശയിലാക്കിയിരുന്നു. ബിഗ് ബോസില്‍ നിന്നുമുണ്ടായ അനുഭവങ്ങളുമായി താരത്തിന് യോജിക്കാന്‍ സാധിക്കാത്തത് കാരണമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ ആദ്യമായി ഷോ യെ കുറിച്ചും മത്സരാര്‍ഥികളെ കുറിച്ചും ഭാഗ്യലക്ഷ്മി തുറന്ന് സംസാരിക്കുകയാണ്. അടുത്തിടെ ബിഗ് ബോസിലെ സഹമത്സരാര്‍ഥിയായ കിടിലം ഫിറോസിന്റെ സനാഥാലയത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ഭാഗ്യലക്ഷ്മിയും നോബിയും ഒരുമിച്ച് എത്തിയിരുന്നു. വൈകാതെ മത്സരാര്‍ഥികളെല്ലാം ചേര്‍ന്നൊരു ഗെറ്റ് ടുഗദര്‍ വെക്കണമെന്നാണ് അഭിപ്രായം.
തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷമായിട്ടിരിക്കുന്നത് ഡബ്ബിങ്ങിന് വേണ്ടി മൈക്കിന് മുന്നില്‍ ഇരിക്കുമ്പോഴാണ്. അത് ഞാന്‍ മനസിലാക്കിയത് എന്റെ മുപ്പതാമത്തെ വയസിലാണ്. അത് വരെ എനിക്കൊരു തൊഴില്‍ മാത്രമായിരുന്നു. ഞാനൊക്കെ ഒത്തിരി പട്ടിണി കിടന്നും ദാരിദ്ര്യത്തിന്റെ മൂര്‍ദ്ധന്യ അവസ്ഥയും അനാഥത്വവും കടന്ന് പോയിട്ടുള്ള ഒരാളാണ്. ജീവിക്കാന്‍ വരുമാനം ഉണ്ടാക്കുക എന്നതാണ് അന്ന് ചിന്തിച്ചത്. നാളെ തിരിഞ്ഞ് നോക്കുമ്പോള്‍ നമുക്ക് നമ്മളോടുള്ള ബഹുമാനം നഷ്ടപ്പെടുന്ന കാര്യങ്ങളൊന്നും ചെയ്യരുതെന്ന് വല്ല്യമ്മ പറഞ്ഞിരുന്നു. അങ്ങനെ സിനിമയിലും ജീവിതത്തിലും നില്‍ക്കാനായിരുന്നു ഞാന്‍ തീരുമാനിച്ചതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
