തമ്മില്‍ തല്ല് പ്രാങ്ക ആയിരുന്നില്ല..,സീരിയലില്‍ പെണ്ണുങ്ങള്‍ ചെയ്യുന്ന പോലെ നുണയും കൊതിയും പറയുകയാണ് ഈ മൂന്നുപേരും ചെയ്തത് എന്ന് സാജന്‍ പറഞ്ഞത്; അന്ന് സംഭവിച്ചത് ഇങ്ങനെ
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പറഞ്ഞ് രംഗത്തെത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വിവാദങ്ങളിലേയ്ക്ക് എത്താറുള്ളത്. ഇപ്പോഴിതാ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന അരം പ്ലസ് അരം കിന്നരം എന്ന പരിപാടിയില്‍ നിന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് ഇറങ്ങിപ്പോകുന്ന ലക്ഷ്മിപ്രിയയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇത് പ്രാങ്ക് ആയിരിക്കും എന്നാണ് ആളുകള്‍ ധരിച്ചിരുന്നതും. എന്നാല്‍ ഷോയില്‍ പരസ്പരം താരങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കവും ശേഷം ഉണ്ടായ സംസാരങ്ങളും ആണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ സംസാര വിഷയം. ഒരു ഹിഡന്‍ ക്യാമറ ഉണ്ട്. അത് ചില കാര്യങ്ങള്‍ ക്യാപ്ച്ചര്‍ ചെയ്തിട്ടുണ്ട് എന്ന് അവതാരക ശ്വേത പറയുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. എല്ലാവരുടെയും മുഖം മാറി എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. എന്നാല്‍ കള്ളത്തരം കാണിച്ചവരുടെ മുഖം മാറിയ പോരെ എന്നാണ് സാജന്‍ ലക്ഷ്മിയോട് ചോദിക്കുന്നത്. എന്നാല്‍ ചേട്ടന്റെ മുഖവും മാറി എന്നാണ് ലക്ഷ്മി സാജന്റെ മുഖത്തുനോക്കി പറഞ്ഞത്. അതോടെ രംഗം മറ്റൊരു തലത്തിലേയ്ക്ക് എത്തുകയും ചെയ്യുന്നു.
പിന്നീട് കാണിക്കുന്നത് ക്യാമറയിലെ രംഗങ്ങള്‍ ആണ്. ലക്ഷ്മി പ്രിയ കൂടെയുള്ള പ്രീതയോടും ആന്‍സിയോടും സാജന്‍ സൂര്യയെ കുറിച്ച് സംസാരിക്കുകയാണ്. സാജന്‍ ചേട്ടന്‍ ഞങ്ങളുടെ അടുത്ത് വന്നു ഭയങ്കര റോളെടുപ്പായിരുന്നു എന്നാണ് ലക്ഷ്മി സംസാരിക്കുന്നത്. ആദ്യം ഞങ്ങള്‍ വിചാരിച്ചു കളി ആയിരിക്കും പ്രാങ്ക് ആയിരിക്കും എന്ന് പക്ഷെ അങ്ങനെയല്ല. അതിനു നടി പ്രീത നല്‍കിയ മറുപടി; എനിക്ക് അങ്ങനെയാണ് തോന്നുന്നത് എന്നാണ്.
ചേച്ചി വരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്ന് പ്രീത പറയുന്നു. പുള്ളി വന്നിട്ട് ചോദിച്ചു. ഫോണ്‍ ഇരിക്കുന്നതെ കണ്ടുള്ളൂ. പുള്ളി ആ ചെയറാ ചോദിച്ചത്. അല്ലെങ്കില്‍ ഈ ചെയര്‍. അപ്പോള്‍ സ്റ്റെഫി പറഞ്ഞു ഇത് ലക്ഷ്മി ചേച്ചിക്കുള്ള ചെയര്‍ ആണെന്ന്. ഓ നിങ്ങള്‍ ആരാ ത്രിമൂര്‍ത്തികളോ. നിങ്ങള്‍ ഒരുമിച്ചേ നടക്കുവൊള്ളോ. എന്നൊക്കെ ഇത് പ്രീത പറഞ്ഞതോടെ പിന്നീട് കാണിക്കുന്നത് ലക്ഷ്മിയുടെ സംസാരം ആണ്.
ലക്ഷ്മി നല്‍കിയ മറുപടി; ഞാന്‍ എന്റെ കൊച്ചിനെ വിട്ടിട്ട്, എന്റെ വീട് വിട്ടിട്ട് ഞാന്‍ ഏഴുമണി ആകുമ്പോള്‍ ഏഴര ആകുമ്പോഴേക്കും മാക്‌സിമം വരാറില്ലേ. നമ്മള്‍ വരുമ്പോള്‍ ഇവിടെ എന്ത് പ്രാക്റ്റിസ് ആണ് നടക്കുക. ഈ സാജന്‍ ചേട്ടന്‍ എപ്പോഴാണ് കറക്റ്റ് ആയിട്ട് വരുന്നത്. പുള്ളിക്ക് എന്തെങ്കിലും ഒരു ഡാന്‍സ് ഇട്ടാല്‍ പുള്ളിക്ക് അത് ചെയ്യാന്‍ പറ്റത്തില്ല. എന്നിട്ട് സാജന്‍ ചേട്ടന്‍ എന്നെ പറ്റി അങ്ങനെ പറയേണ്ട ഒരു കാര്യവും ഇല്ല. ശരിയാണ് എനിക്ക് അന്നാ കോസ്‌റ്യൂമിന്റെ പ്രശ്‌നമുള്ള സമയത്ത് എത്താന്‍ ആയില്ല.
രാജേഷേട്ടനും സാജന്‍ ചേട്ടനും എപ്പോഴും അടയും ചക്കരയും ആണല്ലോ. അപ്പോള്‍ നിങ്ങള്‍ ഇരു മൂര്‍ത്തികള്‍ ആണെന് നമുക്ക് പറയാനില്ലേ. എന്നെ ഇതാക്കാന്‍ ഒന്നും സാജന്‍ ചേട്ടന്‍ ഒന്നും ആയിട്ടില്ല. എന്നെ ഇറിറ്റേറ്റ് ചെയ്യുന്ന കാര്യമൊന്നും. പിന്നീട് ഷോയില്‍ നടക്കുന്നത് ശ്വേതയുടെ വാക്കുകള്‍ ആണ്, റിഹേഴ്‌സല്‍ ചെയ്യാനാണോ വരുന്നത് അതോ ഇത്തരമൊരു സംസാരത്തിന് ആണോ എന്ന് ദേഷ്യത്തോടെ ശ്വേത മേനോന്‍ പറയുമ്പോള്‍. ഞാന്‍ അല്ലല്ലോ മറുപടി നല്‍കേണ്ടത് എന്ന് സാജന്‍ പറയുന്നു.
സീരിയലില്‍ പെണ്ണുങ്ങള്‍ ചെയ്യുന്ന പോലെ നുണയും കൊതിയും പറയുകയാണ് ഈ മൂന്നുപേരും ചെയ്തത് എന്ന് സാജന്‍ പറയുമ്പോള്‍ അത് പ്രൈവറ്റ് ഏരിയ ആണ് അവിടെ ക്യാമറ വയ്ക്കുന്നത് ശരിയല്ല എന്നും പ്രീത പറയുന്നു. എന്നാല്‍ അത് മുന്‍പേ തന്നെ നിയമാവലിയില്‍ പറഞ്ഞിട്ടുണ്ട് എന്ന് ശ്വേതയും മറുപടി നല്‍കി. ഇത്രയും സംസാരങ്ങള്‍ ഷോയില്‍ വച്ച് നടക്കുന്നതിന്റെ ഇടയിലാണ് ലക്ഷ്മിപ്രിയ പൊട്ടി കരയുന്നതും ഷോ വിട്ടു പുറത്തുപോകുന്നതും. പിന്നീട് നടക്കുന്നത് അനുരഞ്ജന ശ്രമങ്ങള്‍ ആണ്. ശേഷം സംവിധായകന്‍ സിദ്ധിഖിന്റെ അഭിപ്രായത്തോടെ നാല് ഗ്രൂപ്പുകളിയി തിരിക്കുകയും സാജനെയും ലക്ഷ്മിയെയും വെവ്വേറെ ഗ്രൂപ്പ് ലീഡേര്‍സ് ആക്കി മാറ്റുകയും ചെയ്തു.
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഈ പ്രോഗ്രാമില്‍ വരുന്നതിനെ കുറിച്ച് നടി പറഞ്ഞതിങ്ങനെ ആയിരുന്നു. കാലങ്ങളായി എത്രയോ പ്രോഗ്രാമുകളുടെ ഭാഗമായിട്ടുണ്ട്. സിനിമകള്‍, സീരിയലുകള്‍, ഷോസ് അങ്ങനെ. അന്നൊന്നും ഇല്ലാത്ത ടെന്‍ഷന്‍ ആണ് ഇന്ന് അനുഭവിയ്ക്കുന്നത്. കാരണം ‘സ്വന്തം’ എന്നത് ഉത്തരവാദിത്വവും ടെന്‍ഷനും കൂട്ടുന്നു. ഈ സ്വന്തം എന്ന പദത്തില്‍ എല്ലാമുണ്ട്. ‘ആത്മ ‘ പ്രൊഡ്യുസ് ചെയ്യുന്നു എന്ന് പറയുമ്പോള്‍ വ്യക്തിപരമായി ഞങ്ങളെല്ലാവരും പ്രൊഡ്യൂസര്‍മാരാണ്. ഇതിന് മുന്നിലുള്ള മഹത്തായ കാര്യം ഓര്‍ക്കുമ്പോള്‍ കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാകുന്നു.
കൊവിഡ് കിടക്കയില്‍ ആയിപ്പോയതിനാല്‍ പ്രോഗ്രാം സംബന്ധമായ മിക്ക പ്രൊമോസും ഷെയര്‍ ചെയ്യാന്‍ സാധിച്ചുമില്ല. ശ്രീ മഹാകാളിയുടെ അനുഗ്രഹത്താല്‍ വന്‍വിജയമാവാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ എല്ലാവരും ഷോ കണ്ട് അഭിപ്രായം അറിയിക്കണം. ഞങ്ങള്‍ ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു. ഇനി നിങ്ങളുടെ കയ്യില്‍ ആണ് എല്ലാം എന്നുമാണ് ലക്ഷ്മിപ്രിയ പറഞ്ഞിരുന്നത്.