Malayalam
‘മൈ എവര്‍ടൈം സൂപ്പര്‍സ്റ്റാര്‍’ വാണി വിശ്വനാഥിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബാബുരാജ്; കമന്റുമായി ആരാധകരും
‘മൈ എവര്‍ടൈം സൂപ്പര്‍സ്റ്റാര്‍’ വാണി വിശ്വനാഥിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബാബുരാജ്; കമന്റുമായി ആരാധകരും
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പദിമാരാണ് വാണി വിശ്വനാഥും ബാബുരാജും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷയ്ല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ വാണി വിശ്വനാഥിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബാബുരാജ്. ഇരുവരും ജിമ്മില്‍ നില്‍ക്കുന്ന ചിത്രമാണ് നടന്‍ പങ്കുവെച്ചത്. ‘മൈ എവര്‍ടൈം സൂപ്പര്‍സ്റ്റാര്‍’ എന്ന് കുറിച്ചിട്ടുമുണ്ട്. നടന്റെ പോസ്റ്റിന് താഴെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിട്ടുണ്ട്.
ജോജിയാണ് ബാബുരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസില്‍ അവതരിപ്പിച്ച ജോജിയുടെ ചേട്ടന്‍ ജോമോനായാണ് ബാബുരാജ് ചിത്രത്തിലെത്തിയത്. ബാബുരാജ് എന്ന നടന്റെ തിരിച്ചുവരവാണ് ജോജി എന്ന ചിത്രം എന്നും സമൂഹമാധ്യമത്തില്‍ പ്രേക്ഷകര്‍ പറയുന്നത്.
വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശിയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്. ഷമ്മി തിലകന്‍, ഉണ്ണിമായ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.