Connect with us

പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങി പേളി മാണിയുടെ കുടുംബം!; ആശംസകളുമായി ആരാധകരും

Malayalam

പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങി പേളി മാണിയുടെ കുടുംബം!; ആശംസകളുമായി ആരാധകരും

പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങി പേളി മാണിയുടെ കുടുംബം!; ആശംസകളുമായി ആരാധകരും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുന്നത് പേളിയുടെയും ശ്രിനീഷിന്റെയും മകള്‍ നിലയാണ്. നിലയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാമായി പേളിയും ശ്രീനീഷും എത്താറുണ്ട്. ഇപ്പോഴിതാ പേളിയുടെ വീട്ടിലെ പുതിയ സന്തോഷത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുന്നത്.

മകള്‍ ജനിക്കുന്നതിന് തൊട്ട് മുന്‍പ് പേളിയുടെ വീട്ടില്‍ മറ്റൊരു സന്തോഷം നടന്നിരുന്നു. സഹോദരി റേച്ചല്‍ മാണിയുടെ വിവാഹനിശ്ചയം ഫെബ്രുവരിയിലാണ് നടത്തിയത്. സഹോദരി വിവാഹിതയാവുന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പേളി പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ഒടുവില്‍ കാത്തിരുന്നത് പോലെ പേളിയുടെ വീട്ടിലെ രണ്ടാമത്തെ വിവാഹവും ഉടന്‍ നടക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് താരസഹോദരിമാര്‍. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോസും ഫോട്ടോസുമെല്ലാം പുറത്ത് വന്നിട്ടുണ്ട്.

പേളിയുടെ സഹോദരി എന്ന നിലയിലാണ് റേച്ചല്‍ മാണിയെ പുറംലോകം പരിചയപ്പെടുന്നത്. പേളി നിരന്തരം സംസാരിക്കുന്ന ആളാണെങ്കില്‍ റേച്ചല്‍ നേരെ മറിച്ചാണ്. വളരെ കുറച്ച് മാത്രം സംസാരിക്കുന്ന പ്രകൃതമാണെന്ന് മുന്‍പ് താരങ്ങള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയിലായിരുന്നു റേച്ചലിന്റെ വിവാഹനിശ്ചയം നടത്തിയത്. റൂബന്‍ ബിജി തോമസ് ആണ് വരന്‍. വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പിന്നീട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല.

ഇടയ്ക്ക് ആയൂര്‍വേദ തൊറാപ്പി നടത്തി വിവാഹത്തിനുള്ള മുന്നൊരുക്കത്തിലാണെന്ന സൂചനകള്‍ റേച്ചല്‍ പങ്കുവെച്ചിരുന്നു. ജൂലൈയില്‍ തന്നെ റേച്ചലിന്റെ വിവാഹം നടക്കുമെന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്. ബ്രൈഡല്‍ ലുക്കിന് വേണ്ടി റേച്ചലും സഹോദരിയുടെ വിവാഹത്തിനൊരുങ്ങാന്‍ പേളിയും ബ്യൂട്ടി പാര്‍ലറില്‍ പോയതിന്റെ വീഡിയോസ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായിരുന്നു. അതേ സമയം ഇതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ച് ആരാധകരും എത്തുന്നുണ്ട്.

മേക്കപ്പ് ഇല്ലാതെ തന്നെ ചേച്ചിയെയും അനിയത്തിയെയും കാണാന്‍ എന്ത് ഭംഗിയാണ്. എന്നിട്ടും ഇത്രയും പ്രയത്നം വേണോ? ഇതൊക്കെ എന്തിനാണ് ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് പേളിയ്ക്ക് നേരെ വരുന്നത്. ഒപ്പം നില ബേബി എവിടെയാണെന്നുള്ള ചോദ്യങ്ങളുമുണ്ട്. ഇതിനിടെ സഹോദരിയ്ക്കും മകള്‍ക്കുമൊപ്പമുള്ള പുത്തന്‍ ഫോട്ടോസുമായി പേളിയും എത്തിയിരിക്കുകയാണ്. കുഞ്ഞിനെ റേച്ചല്‍ എടുത്തപ്പോള്‍ റേച്ചലിനെ കെട്ടിപ്പിടിച്ച് നില്‍ക്കുകയാണ് പേളി. ‘അവര്‍ രണ്ട് പേരും എന്റെ ഹൃദയത്തെ കൈയില്‍ പിടിച്ചിരിക്കുകയാണ്’ എന്നാണ് ഈ ഫോട്ടോയ്ക്ക് പേളി നല്‍കിയ ക്യാപ്ഷന്‍.

പേളിയ്ക്ക് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലായിരുന്നു താരകുടുംബം. ഇതിനിടെ റേച്ചലിന്റെ വിവാഹം കഴിഞ്ഞ് മറ്റൊരു അതിഥി കൂടി കുടുംബത്തിലേക്ക് വരികയാണെന്നുള്ള സന്തോഷം കൂടി നിറയുന്നു. വിവാഹത്തിന്റെ തീയ്യതി എന്നാണെന്ന് ഇനിയും പുറത്ത് വിട്ടിട്ടില്ലെങ്കിലും വരുന്ന ദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ താരങ്ങള്‍ തന്നെ പറയുന്നതിനായി കാത്തിരിക്കുകയാണ് ഏവരും.

കഴിഞ്ഞ ദിവസം പുതിയ വീഡിയോയുമായി പേളി എത്തിയിരുന്നു. ഇത് വൈറലായി മാറുകയും ചെയ്തിരുന്നു. പ്രസവത്തിന് തയ്യാറെടുക്കുന്നവര്‍ക്കും പ്രസവം കഴിഞ്ഞ് നില്‍ക്കുന്നവര്‍ക്കുമെല്ലാം ഉള്ള ചില നിര്‍ദ്ദേശങ്ങളും താരം വീഡിയോയില്‍ പറയുന്നുണ്ട്. പഴയത് പോലെ ശരീരം ഫിറ്റ് ആയി സൂക്ഷിക്കുന്നത് എങ്ങനെയാണെന്നാണ് പുതിയ വീഡിയോയിലൂടെ പേളി പറയുന്നത്.

പ്രസവ സമയത്ത് നല്ലോണം പേളിയ്ക്കും തടി വെച്ചിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ അത് കുറഞ്ഞ് വരുന്നതും കണ്ട് കഴിഞ്ഞു. ഇതിന് പിന്നിലെ രഹസ്യമെന്താണെന്ന് പലരും നടിയോട് ചോദിച്ചിട്ടുണ്ടാവും. സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ വര്‍ക്കൗട്ട് വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ടാണ് പേളി എത്തിയിരിക്കുന്നത്. ഒപ്പം ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള മറുപടിയും കൊടുത്തിട്ടുണ്ട്.

ഞാന്‍ തയ്യാറാണെന്ന് തോന്നുമ്പോള്‍ എന്റെ വ്ളോഗ് പങ്കുവെക്കാം. ചിലപ്പോള്‍ രണ്ട് മാസത്തിന് ശേഷമായിരിക്കും ഇത്. ഈ വീഡിയോ എന്നെ തന്നെ പ്രചോദനപ്പെടുത്തുന്നതാണ്. നമ്മുടെ കര്‍ത്തവ്യം എന്താണെന്നുള്ള ബോധം തീര്‍ച്ചയായിട്ടും ഒരു ഉത്തേജകമായിരിക്കും. നിങ്ങള്‍ എവിടെ നിന്നാണ് ആരംഭിക്കുന്നതെന്നോ ഇപ്പോള്‍ എവിടെ ആണെന്നോ നോക്കരുത്. അവസാന ലക്ഷ്യത്തില്‍ മാത്രം ഫോക്കസ് ചെയ്യുക. അതായിരിക്കും നമ്മുടെ പ്രചോദനം. എന്നുമാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി പേളി കുറിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top