ഇടിക്കുമ്പോള്‍ ആള്ക്കാര് പറന്നുപോകുന്നത് തനിക്ക് അംഗീകരിക്കാന്‍ പറ്റില്ല, അത് ആവശ്യപ്പെടുമ്പോള്‍ ചെയ്യാറില്ല; താനൊരു കടുംപിടുത്തക്കാരനാണെന്ന് ബാബു ആന്റണി
ഇടിക്കുമ്പോള്‍ ആള്ക്കാര് പറന്നുപോകുന്നത് തനിക്ക് അംഗീകരിക്കാന്‍ പറ്റില്ല, അത് ആവശ്യപ്പെടുമ്പോള്‍ ചെയ്യാറില്ല; താനൊരു കടുംപിടുത്തക്കാരനാണെന്ന് ബാബു ആന്റണി
ഇടിക്കുമ്പോള്‍ ആള്ക്കാര് പറന്നുപോകുന്നത് തനിക്ക് അംഗീകരിക്കാന്‍ പറ്റില്ല, അത് ആവശ്യപ്പെടുമ്പോള്‍ ചെയ്യാറില്ല; താനൊരു കടുംപിടുത്തക്കാരനാണെന്ന് ബാബു ആന്റണി
ഒരുകാലത്ത് ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി നിന്നിരുന്ന താരമാണ് ബാബു ആന്റണി. ഇപ്പോഴിതാ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഇടിക്കുമ്പോള്‍ ആള്ക്കാര് പറന്നുപോകുന്നത് തനിക്ക് അംഗീകരിക്കാന്‍ പറ്റില്ലെന്നും തന്നോട് അത് ആവശ്യപ്പെടുമ്പോള്‍ ചെയ്യാറില്ലെന്നും ബാബു ആന്റണി പറയുന്നു.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാന്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളാണ്. അപ്പോള്‍ അതിന്റെ ഫീല്‍ എനിക്ക് അറിയാം. സിനിമയില്‍ ഒരു ഇടി ഇടിക്കുമ്പോള്‍ ആള്ക്കാര് പറന്നു പോകുന്നത് എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കോണ്‍സെപ്റ്റ് ആണ് എന്നും ബാബു ആന്റണി പറയുന്നു.
ഞാനൊരു കടുംപിടുത്തക്കാരനാണ്. ഞാനത് ചെയ്യില്ല എന്നെക്കൊണ്ടാവില്ല എന്ന് പറയും. അവര്‍ അത് ചിരിച്ചുകൊണ്ട് സന്തോഷത്തോടുകൂടി അംഗീകരിക്കും,’ എന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സന്ദീപ് ജെ.എല്‍. സംവിധാനം ചെയ്യുന്ന ‘ദ ഗ്രേറ്റ് എസ്കേപ്’ എന്ന ചിത്രത്തില്‍ ബാബു ആന്റണി ആക്ഷന്‍ താരമായിട്ടുതന്നെയാണ് എത്തുന്നത്. ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘കടമറ്റത്ത് കത്തനാര്’, രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ‘പൊതിച്ചോറ്’, മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ ശെല്വന്’എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...