തന്റെ സിനിമകളൊന്നും അദ്ദേഹം കണ്ടിരുന്നില്ല, എന്റെ ഫോട്ടോ കണ്ടപ്പോല്‍ അദ്ദേഹത്തിന് ഇന്നസെന്റ് ലുക്ക് തോന്നി; വിജയ്യുടെ ബീസ്റ്റിന്റെ ഭാഗമായതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ
തന്റെ സിനിമകളൊന്നും അദ്ദേഹം കണ്ടിരുന്നില്ല, എന്റെ ഫോട്ടോ കണ്ടപ്പോല്‍ അദ്ദേഹത്തിന് ഇന്നസെന്റ് ലുക്ക് തോന്നി; വിജയ്യുടെ ബീസ്റ്റിന്റെ ഭാഗമായതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ
തന്റെ സിനിമകളൊന്നും അദ്ദേഹം കണ്ടിരുന്നില്ല, എന്റെ ഫോട്ടോ കണ്ടപ്പോല്‍ അദ്ദേഹത്തിന് ഇന്നസെന്റ് ലുക്ക് തോന്നി; വിജയ്യുടെ ബീസ്റ്റിന്റെ ഭാഗമായതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ
നിരവധിചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ വിജയ്യുടെ ബീസ്റ്റ് എന്ന ചിത്രത്തിന്റെ ഭാഗമായതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടന്. ബീസ്റ്റിന്റെ സംവിധായകന് നെല്‍സണ്‍ ദിലിപ് കുമാര്‍ തന്നെ തിരഞ്ഞെടുത്തത് തന്റെ ഫോട്ടോ കണ്ടപ്പോള്‍ ഇന്നസെന്റ് ലുക്ക് തോന്നിയിട്ടാണ് എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.
മാനേജര്‍ വിളിച്ചിട്ട് ബീസ്റ്റ് സിനിമയുടെ കാര്യം പറഞ്ഞു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഡേറ്റ് വേണമെന്ന് പറഞ്ഞു. അങ്ങനെ താന്‍ സംവിധായകന് നെല്‍സണെ കാണാന്‍ തമിഴ്നാട്ടില്‍ ചെന്നു. തന്റെ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്നാണ് പറഞ്ഞത്.
അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ തന്റെ ഫോട്ടോ കാണിച്ചിരുന്നു. അപ്പോള്‍ അദ്ദേഹത്തിന് ഇന്നസെന്റ് ലുക്ക് തോന്നി. തന്റെ സിനിമകളൊന്നും അദ്ദേഹം കണ്ടിരുന്നില്ല. പക്ഷേ കുറുപ്പ് ഇറങ്ങിയ ദിവസം ഉച്ചയായപ്പോള്‍ കുറിപ്പിന് നല്ല അഭിപ്രായം വരുന്നുണ്ടല്ലോ എന്ന് നെല്‍സണ്‍ പറഞ്ഞു.
തന്റെ കഥാപാത്രത്തിനും നല്ല അഭിപ്രായങ്ങളുണ്ടെന്ന് പറഞ്ഞു. അന്ന് താന്‍ ചെന്നൈയില്‍ ഷൂട്ടിലായിരുന്നു. റിലീസിന് നാട്ടില്‍ വരാന്‍ പറ്റിയില്ല. കുറുപ്പ് എങ്ങനെയുണ്ടെന്ന് വിജയ്യും ചോദിച്ചു.
നല്ല അഭിപ്രായം വരുന്നുണ്ടല്ലോ എന്ന് പറഞ്ഞു. വിജയ് നമ്മുടെ അടുത്ത് സ്റ്റൂളൊക്കെ ഇട്ട് വന്നിരിക്കും.നല്ല കമ്പനിയുള്ള ആളൊന്നുമല്ല. ഭയങ്കര പാവമാണ്. വളരെ ഒതുക്കത്തിലാണ് സംസാരമൊക്കെ. തന്റെ അച്ഛനും അമ്മയുമൊക്കെ കാണാന്‍ വന്നിരുന്നു എന്നാണ് ഷൈന്‍ അഭിമുഖത്തില്‍ പറയുന്നത്.
നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. മലയാള സിനിമയുടെ കളക്ഷനെക്കുറിച്ചു സംസാരിച്ചതിനെതിരെയാണ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരിക്കുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതനായ വ്യക്തിയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
ടൊവിനോ തോമസിന്റേതായി പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ച് മോഹൻലാലിന് മൊമെന്റോ നൽകി നന്ദി...