Malayalam
‘അയ്യപ്പന്‍ നായരായി’ പവന്‍ കല്യാണ്‍; സോഷ്യല്‍ മീഡിയയെ കയ്യിലെടുത്ത് ഭീംലനായകിന്റെ പുത്തന്‍ വീഡിയോ
‘അയ്യപ്പന്‍ നായരായി’ പവന്‍ കല്യാണ്‍; സോഷ്യല്‍ മീഡിയയെ കയ്യിലെടുത്ത് ഭീംലനായകിന്റെ പുത്തന്‍ വീഡിയോ
നിരവധി പ്രശംസയ്ക്ക് വഴിവെച്ച, സച്ചിയുടെ ഹിറ്റ് ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. ചിത്രം തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്ന വാര്‍ത്ത ഏറെ വൈറലായിരുന്നു. ഭീംലനായക് എന്നാണ് തെലുങ്കിലെ പേര്. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണ്‍ ആണ്.
പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്ന റാണ ദഗുബാട്ടിയാണ്. ഇദ്ദേഹം പുതിയ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട് എന്നാണ് വിവരം. പ്രേക്ഷകര്‍ക്കായി ഭീംലനായകിന്റെ ക്യാരക്കറ്റര്‍ ടീസര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടീസറിലെ പശ്ചാത്തല സംഗീതം അയ്യപ്പനും കോശി ചിത്രത്തിലെ ഗാനങ്ങളുമായി സാമ്യമുണ്ട്.
പവന്‍ കല്യാണിന്റെ പൊലീസ് വേഷത്തിലുള്ള ചിത്രങ്ങളായിരുന്നു ഇതിന് മുമ്പ് പുറത്തുവന്നത്. എന്നാല്‍ ടീസറില്‍ കോശിയെ തല്ലാനായി പോകുന്ന അയ്യപ്പന്‍ നായരുടെ റീമേക്ക് രംഗങ്ങളാണ്. ഇതിനോടകം വീഡിയോ ട്വിറ്ററില്‍ ട്രെന്റിങ്ങായി കഴിഞ്ഞു. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ എസ് തമനാണ് സംഗീതമൊരുക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജനുവരിയിലാണ് റിലീസ് ചെയ്യുന്നത്.
2020ലാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുദീപ് എലമനം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് ജേക്ക്‌സ് ബിജോയ് ആണ്. അഞ്ച് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വരുമാനം 52 കോടിയായിരുന്നു.
