Connect with us

കല്‍പ്പന ചേച്ചിയുടെയും ബിന്ദുപണിക്കരുടെയും ശരീര പ്രകൃതി തനിക്കില്ലാത്തതിനാല്‍ അത്തരം കഥാപാത്രങ്ങളില്‍ തന്നെ പരിഗണിaച്ചിരുന്നില്ല, അന്ന് ഏറെ സങ്കടപ്പെട്ടിരുന്നു; തുറന്ന് പറഞ്ഞ് തെസ്‌നിഖാന്‍

Malayalam

കല്‍പ്പന ചേച്ചിയുടെയും ബിന്ദുപണിക്കരുടെയും ശരീര പ്രകൃതി തനിക്കില്ലാത്തതിനാല്‍ അത്തരം കഥാപാത്രങ്ങളില്‍ തന്നെ പരിഗണിaച്ചിരുന്നില്ല, അന്ന് ഏറെ സങ്കടപ്പെട്ടിരുന്നു; തുറന്ന് പറഞ്ഞ് തെസ്‌നിഖാന്‍

കല്‍പ്പന ചേച്ചിയുടെയും ബിന്ദുപണിക്കരുടെയും ശരീര പ്രകൃതി തനിക്കില്ലാത്തതിനാല്‍ അത്തരം കഥാപാത്രങ്ങളില്‍ തന്നെ പരിഗണിaച്ചിരുന്നില്ല, അന്ന് ഏറെ സങ്കടപ്പെട്ടിരുന്നു; തുറന്ന് പറഞ്ഞ് തെസ്‌നിഖാന്‍

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് തെസ്‌നിഖാന്‍. നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാന്‍ താരത്തിനായി. സ്റ്റേജ് പരിപാടികളിലൂടെയും മിമിക്രി വേദികളിലൂടെയുമാണ് തെസ്‌നിഖാന്‍ സിനിമയിലേയ്ക്ക് എത്തുന്നത്. തുടക്കക്കാലത്ത് സഹനടിയായി ആയിരുന്നു താരം എത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോമഡി കഥാപാത്രങ്ങള്‍ തെസ്‌നിയെ തേടിയെത്തിയത്. അതോടുകൂടിയാണ് കൂടുതല്‍ സിനിമകള്‍ താരത്തെ തേടി എത്തുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലും തെസ്നി ഖാന്‍ പങ്കെടുത്തിരുന്നു. രണ്ടാം സീസണില്‍ മത്സരിക്കാന്‍ എത്തിയെങ്കിലും ഷോ യില്‍ നിന്നും പുറത്തായിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് നടി. കുറച്ച് കാലമായി ടെലിവിഷന്‍ സീരിയലുകളില്‍ പങ്കെടുക്കാറില്ല. മജീഷ്യനായിരുന്ന പിതാവിന്റെ കൂടെയാണ് താന്‍ ആദ്യം സ്റ്റേജിലെത്തുന്നതെന്ന് പറയുകയാണ് നടിയിപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഭിനയ ജീവിതത്തിന്റെ തുടക്കം എങ്ങനെയായിരുന്നു എന്നും കോമഡി റോളുകളിലേയ്ക്ക് എത്തിപ്പെട്ടതിനെ കുറിച്ചും തെസ്നി ഖാന്‍ തുറന്ന് പറയുന്നത്.

”പിതാവ് അലി ഖാന്‍ മജീഷ്യനായിരുന്നു. കോഴിക്കോടാണ് ജന്മദേശമെങ്കിലും 1969 ല്‍ തന്നെ ഉപ്പ കൊച്ചിയില്‍ താമസമാക്കി. അദ്ദേഹം കലാഭവനില്‍ മാജിക് അധ്യാപകനായിരുന്നു. ചെറുപ്പക്കാലം തൊട്ടേ ഉപ്പയ്ക്കൊപ്പം സ്റ്റേജില്‍ കയറിയതിനാല്‍ പേടി ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് വന്ന സമയത്ത് ഇതാണ് കരിയര്‍ എന്ന തോന്നലുണ്ടായിരുന്നില്ല. സുഹൃത്തിന്റെ റോള്‍ ചെയ്താല്‍ പിന്നീട് അത്തരം റോളുകള്‍ മാത്രമേ തേടി വരികയുള്ളൂ എന്നൊന്നും അറിയില്ലായിരുന്നു എന്നാണ് നടി വ്യക്തമാക്കുന്നത്.

അതുപോലെ അന്ന് കല്‍പന ചേച്ചിയും ബിന്ദു പണിക്കരുമാണ് കോമഡി ടച്ചുള്ള കഥാപത്രാങ്ങള്‍ അധികവും ചെയ്തിരുന്നത്. അവരുടേത് പോലുള്ള ശരീരപ്രകൃതിയും അന്നെനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് അത്തരം റോളുകളിലേക്ക് ഞാന്‍ പരിഗണിക്കപ്പെട്ടില്ല. അതെന്നെ ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ട്. 2010 ന് ശേഷമാണ് ശരിക്കും എന്നെ തേടി കോമഡി കഥാപാത്രങ്ങള്‍ എത്തിയതെന്നാണ് തെസ്നി ഖാന്‍ പറയുന്നത്. മിനിസ്‌ക്രീനില്‍ നിന്നും സിനിമയിലേക്ക് വീണ്ടും വന്നത് പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയായിരുന്നു.

ദിലീപേട്ടനാണ് അതിലേക്ക് വിളിച്ചത്. പിന്നാലെ മമ്മൂക്ക നായകനായ പോക്കിരിരാജ യിലേക്കുള്ള വിളി വന്നു. കുറച്ചധികം സീനുകള്‍ ഉണ്ടായിരുന്നതിനാല്‍ സിനിമ ഹിറ്റായപ്പോള്‍ ഗുണം ചെയ്തു. പോക്കിരിരാജയുടെ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസ് പിന്നീട് ചെയ്ത കാര്യസ്ഥന്‍ എന്ന സിനിമയിലും നല്ല കഥാപാത്രം കിട്ടി. ഡയമണ്ട് നെക്ലേസ്, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, തുടങ്ങി തുടര്‍ച്ചയായി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു. അതിനിടയില്‍ ഏഷ്യാനെറ്റിന്റെ ഭാഗമായ ബിഗ് ബോസിലും പങ്കെടുത്തു. സിനിമയില്‍ അത്യാവശ്യം വര്‍ക്ക് ഉള്ളതിനാല്‍ കുറച്ച് കാലമായി സീരിയല്‍ ചെയ്യുന്നില്ലെന്നും” തെസ്നി പറയുന്നു.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ വിവാഹം ജീവിതത്തെ കുറിച്ച് തെസ്‌നിഖാന്‍ പറഞ്ഞത് ഏറെ വൈറലായിരുന്നു. ജീവിതത്തില്‍ എല്ലാവര്‍ക്കും അബദ്ധങ്ങള്‍ പറ്റാറുണ്ടല്ലോ. അങ്ങനെ എനിക്കു പറ്റിയൊരു അബദ്ധമാണത്. ഞാന്‍ വളരെയധികം കരുതലോടെ ജീവിക്കുന്നൊരു പെണ്ണാണ്. സിനിമയില്‍ വന്ന കാലം തൊട്ട് ഇന്നു വരെ. അങ്ങനെ അബദ്ധങ്ങളൊന്നും എനിക്ക് പറ്റിയിട്ടില്ല. സിനിമയില്‍ ഞാന്‍ തിരികെ നോക്കുമ്പോള്‍ എനിക്കങ്ങനെ അബദ്ധങ്ങളൊന്നും പറ്റിയിട്ടില്ല. ഞാന്‍ ഹാപ്പിയാണ്” തെസ്നി ഖാന്‍ പറയുന്നു.

”പക്ഷെ ജീവിതത്തില്‍ എനിക്ക് പറ്റിയൊരു അബദ്ധമാണിത്. കൂടി വന്നാല്‍ രണ്ട് മാസം. കല്യാണം കഴിഞ്ഞാല്‍ ഒരു പെണ്ണ് ആഗ്രഹിക്കുന്നതാണ് സംരക്ഷണം. അതല്ലാതെ അവളെന്തെങ്കിലും ചെയ്യട്ടെ എന്ന് കരുതി നോക്കാതെ ഇരിക്കുന്നതിനെ എങ്ങനെയാണ് ഒരു കല്യാണം എന്നു പറയുന്നത്. പത്ത് പതിനഞ്ച് വര്‍ഷം മുമ്പായിരുന്നു വിവാഹം. വളരെ സിംപിളായിട്ടായിരുന്നു നിക്കാഹ് നടന്നത്”.

”അത് കഴിഞ്ഞ് മനസിലായി ആള് കെയര്‍ ചെയ്യില്ല നോക്കില്ല എന്നൊക്കെ. ഒരു പ്രയോജനവുമില്ല. വെറുതെ ഒരു കെട്ട് എന്ന് പറയുന്നതിന് നമ്മള്‍ നിന്നു കൊടുത്തിട്ട് കാര്യമില്ല. കലാപരമായിട്ടും ഒരു പുരോഗതിയും തരുന്നില്ല. കുടുംബായിക്കഴിഞ്ഞാല്‍ സിനിമയൊന്നും വേണ്ട എന്നായിരുന്നു എന്റെ തീരുമാനം. പക്ഷെ ഒന്നും നോക്കാതായിക്കഴിഞ്ഞാല്‍ എന്റെ അച്ഛനേയും അമ്മയേയും ഞാനെങ്ങനെ നോക്കും”.

”പുള്ളിയുടെ സുഹൃത്തുക്കള്‍ തന്നെ എന്നെ വിളിച്ചു പറഞ്ഞു, ഇത്തയ്ക്ക് ഇപ്പോഴും കലാ ജീവിതത്തില്‍ സ്പേസുണ്ട്. ഇപ്പോള്‍ തന്നെ നമ്മള്‍ അതിനൊരു ഉത്തരം കണ്ടെത്തിയാല്‍ മുന്നോട്ട് പോകാം എന്ന്. അങ്ങനെ അത് അവിടെ വച്ച് അവസാനിപ്പിക്കുകയായിരുന്നു. പുള്ളിയുടെ പിന്നെയുള്ള കാര്യങ്ങളൊന്നും അറിയില്ല. എന്തായാലും ഞാനിപ്പോള്‍ ഹാപ്പിയാണ്”എന്നുമാണ് താരം പറഞ്ഞത്.

More in Malayalam

Trending

Recent

To Top