Malayalam
തന്റെ പുതിയ ചിത്രത്തില്‍ അമ്മയും…; ചിത്രം പങ്കുവെച്ച് ആഷിഖ് അബു; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
തന്റെ പുതിയ ചിത്രത്തില്‍ അമ്മയും…; ചിത്രം പങ്കുവെച്ച് ആഷിഖ് അബു; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ആഷിഖ് അബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ നാരദന്’ സിനിമയുടെ ലൊക്കേഷനില്‍ തന്റെ അമ്മയ്ക്ക് അഭിനയിക്കാന്‍ നിര്‍ദേശം നല്കുന്ന ആഷിഖ് അബുവിന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്
ആഷിഖിന്റെ അമ്മ ജമീല അബു ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ജഡ്ജിയുടെ വേഷത്തിലാണ് ജമീല അഭിനയിച്ചത്. ‘മായനാദി’ക്കു ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിച്ച ചിത്രമാണ് ‘നാരദന്’.
ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലായിരുന്നു ടൊവിനോ എത്തിയത്. ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ആഷിഖ് അബുവും റീമ കല്ലിങ്കലും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വസ്ത്രാലങ്കാരം മഷര്‍ ഹംസയും കലാസംവിധാനം ഗോകുല്‍ ദാസുമാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
