Malayalam
അപര്‍ണ ബാലമുരളി ഗുരുതരാവസ്ഥയിലെന്ന് വാര്‍ത്തകള്‍…, സത്യാവസ്ഥ തുറന്ന് പറഞ്ഞ് താരം; സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത് ഇത് മാത്രം
അപര്‍ണ ബാലമുരളി ഗുരുതരാവസ്ഥയിലെന്ന് വാര്‍ത്തകള്‍…, സത്യാവസ്ഥ തുറന്ന് പറഞ്ഞ് താരം; സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത് ഇത് മാത്രം
താരങ്ങളെ കുറിച്ചും അവരുടെ വിശേഷങ്ങളെ കുറിച്ചും അറിയാനെല്ലാം പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. തങ്ങളുടെ പ്രിയതാരങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. താരങ്ങളുടെ വ്യാജ മരണ വാര്‍ത്തകള്‍ മുതല്‍ പ്രണയവും വിവാഹവും വരെ ഇങ്ങനെ വൈറലാകാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപര്‍ണയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അപര്‍ണയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍.
അപര്‍ണ കടുത്ത പനി ബാധിച്ച് ആശുപത്രിയിലാണെന്നും ഇപ്പോള്‍ ഗുരുതരമായ അവസ്ഥയിലാണെന്നുമാണ് വാര്‍ത്ത പ്രചരിച്ചത്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ അപര്‍ണ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകാണ്. തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണൈന്നാണ് അപര്‍ണ തന്നെ അറിയിച്ചു.
‘എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില കിംവദന്തികള്‍ കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും ആരോഗ്യവതിയാണ്. ദയവായി ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക! ആരും പരിഭ്രാന്തരാകരുത് എന്നാണ് എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത്. ഞാന്‍ സുഖമായി ഇരിക്കുന്നു. അടുത്തിടെ ഞാന്‍ നിരാമയ റിട്രീറ്റ്സില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ആണ് ഒപ്പം പങ്കുവയ്ക്കുന്നത്.’ എന്നായിരുന്നു അപര്‍ണയുടെ പ്രതികരണം. ഇതോടെ താരത്തെക്കുറിച്ചുള്ള വാര്‍ത്തകളുടെ സത്യം പുറത്ത് വന്നിരിക്കുകയാണ്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അപര്‍ണ ബാലമുരളിയെ ആശുപത്രിയിലാക്കുകയും തുടര്‍ന്ന് താരത്തിന്റെ അവസ്ഥ ഗുരുതരമാവുകയുമായിരുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ഈ വാര്‍ത്തകളാണ് വ്യാജമാണെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുന്നത്.
ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണയുടെ അരങ്ങേറ്റം. പക്ഷെ രണ്ടാമത്തെ സിനിമയായ മഹേഷിന്റെ പ്രതികാരം ആണ് അപര്ണയ്ക്ക് ഹിറ്റ് സമ്മാനിക്കുന്നത്. തുടര്‍ന്ന് സണ്‍ഡേ ഹോളിഡെ, തൃ്ശ്ശിവപേരൂര് ക്ലിപ്തം, കാമുകി, ബിടെക്, അള്ള് രാമേന്ദ്രന്, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സൂര്യ നായകനായ സൂരരൈ പൊട്ര് എന്ന ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാന്‍ അപര്ണയ്ക്ക് സാധിച്ചു. ചിത്രത്തിലെ ബൊമ്മി എന്ന അപര്‍ണയുടെ കഥാപാത്രം വലിയ സ്വീകാര്യത നേടിയതായിരുന്നു. അപര്‍ണയുടെ പ്രകടനവും കയ്യടി നേടി.
സൂര്യയ്ക്കൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് നേരത്തെ അപര്‍ണ്ണ ബാലമുരളി എത്തിയിരുന്നു. സൂര്യ സാര്‍ എല്ലാവരോടും വളരെ ലാളിത്യത്തോടെയും വിനയത്തോടെയും പെരുമാറുന്ന ആളാണ്. എല്ലാവരോടും ബഹുമാനമാണ് അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ക്വാളിറ്റികളില്‍ ഏറ്റവും ആദരവ് തോന്നിയത് അതാണ്. എനിക്ക് പൊതുവേ സൂര്യ സാറിന്റെ സിനിമകളൊക്കെ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പഴയ സിനിമകളൊക്കെ ഞാന്‍ മിക്കതും വീട്ടില്‍ ഡിവിഡി ഇട്ടാവും കണ്ടിട്ടുള്ളത്. കാരണം, ആ സമയത്ത് ഞങ്ങള്‍ ഖത്തറിലായിരുന്നു. അന്ന് അങ്ങനെ തിയേറ്ററില്‍ പോയി അധികം പടങ്ങള്‍ കണ്ടിട്ടില്ലെന്നും അപര്‍ണ്ണ പറയുന്നു. കഥാപാത്രത്തിനായി എത്ര കഠിനമായി വര്‍ക് ഔട്ടും പരിശീലനവും നടത്തുന്നതിലെ അദ്ദേഹത്തിന്റെ അര്‍പ്പണമാണ് എന്നെ ഇന്‍സ്പയര്‍ ചെയ്തത്.
സിനിമയില്‍ മാരന്റെ 19 വയസ്സുള്ള ഗെറ്റപ്പും ഉണ്ട്. അതിനു വേണ്ടിയാണ് സൂര്യ സാര്‍ അത്ര കഠിനമായിട്ടാണ് വര്‍ക് ഔട്ട് ചെയ്തത്.ഡയറ്റിങ് വര്‍ക് ഔട്ടൊക്കെ പൊതുവെ എന്റെ ജീവിത്തില്‍ കുറവാണ്. പൊതുവെ മടിയാണെനിക്ക്. ചിലപ്പോഴൊക്കെ ഫൂഡ് നിയന്ത്രിക്കും പക്ഷേ, മിക്കപ്പോഴും ഞാന്‍ ഇഷ്ടഭക്ഷണമെല്ലാം നന്നായി കഴിക്കാറുണ്ട്. ഞാന്‍ മുന്‍പ് ജിമ്മില്‍ കിക്ക് ബോക്സിങ്ങിനു ചേര്‍ന്നിരുന്നു. ഇപ്പോ ഞാന്‍ പതിവായി യോഗ ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും നടി പറയുന്നു.
ആടുജീവിതം ആണ് അപര്‍ണയുടെ പുതിയ സിനിമ. ഉല, പദ്മിനി, സുന്ദരി ഗാര്‍ഡന്‍സ്, എന്നിവയാണ് മറ്റ് മലയാളം സിനിമകള്‍. കാര്ത്തിയോടൊപ്പമുള്ളതടക്കം തമിഴ് ചിത്രങ്ങളും അപര്ണയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. അഭിനേത്രി എന്നത് പോലെ ഗായിക എന്ന നിലയിലും അപര്‍ണ കയ്യടി നേടിയിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ മൗനങ്ങള്‍ മിണ്ടുമൊരീ, മുത്തശ്ശി ഗദയിലെ തെന്നല്‍ നിലാവിന്റെ സണ്‍ഡേ ഹോളിഡേയിലെ മഴ പാടും തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ അപര്‍ണ പാടിയതാണ്.
