Connect with us

ആക്ച്വലി ആ വഴിതടയല്‍ സമരം നടക്കുമ്പോള്‍ ഞാന്‍ അവിടെ സംസാരിക്കേണ്ട കാര്യം പോലും ഇല്ല. എന്റെ തൊട്ടടുത്തു വണ്ടിയില്‍ ഉണ്ടായിരുന്നത് ഒരു ഹോസ്പിറ്റല്‍ കേസാണ്. അതും ഗര്‍ഭിണി ആയ ഒരു സ്ത്രീ. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്; പക്ഷെ…, റിമി ടോമിയുടെ സീരിയല്‍ വിശേഷങ്ങള്‍ ഇങ്ങനെ

Malayalam

ആക്ച്വലി ആ വഴിതടയല്‍ സമരം നടക്കുമ്പോള്‍ ഞാന്‍ അവിടെ സംസാരിക്കേണ്ട കാര്യം പോലും ഇല്ല. എന്റെ തൊട്ടടുത്തു വണ്ടിയില്‍ ഉണ്ടായിരുന്നത് ഒരു ഹോസ്പിറ്റല്‍ കേസാണ്. അതും ഗര്‍ഭിണി ആയ ഒരു സ്ത്രീ. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്; പക്ഷെ…, റിമി ടോമിയുടെ സീരിയല്‍ വിശേഷങ്ങള്‍ ഇങ്ങനെ

ആക്ച്വലി ആ വഴിതടയല്‍ സമരം നടക്കുമ്പോള്‍ ഞാന്‍ അവിടെ സംസാരിക്കേണ്ട കാര്യം പോലും ഇല്ല. എന്റെ തൊട്ടടുത്തു വണ്ടിയില്‍ ഉണ്ടായിരുന്നത് ഒരു ഹോസ്പിറ്റല്‍ കേസാണ്. അതും ഗര്‍ഭിണി ആയ ഒരു സ്ത്രീ. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്; പക്ഷെ…, റിമി ടോമിയുടെ സീരിയല്‍ വിശേഷങ്ങള്‍ ഇങ്ങനെ

ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.

ഇപ്പോള്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മുന്നിലേക്ക് മറ്റൊരു ചുവടുവയ്പ് നടത്തിയിരിക്കുകയാണ് നടി. തുമ്പപ്പൂ എന്ന പരമ്പരയിലേയ്ക്ക് റിമി എത്തുകയാണ്. ഇതിന്റെ പ്രൊമോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. അതാദ്യമായിട്ടാണ് ഒരു ടെലിവിഷന്‍ സീരയലിന്റെ ഭാഗമായി റിമി എത്തുന്നത്.

സാര്‍ അകത്തുന്നുണ്ട് മാഡം വരൂ എന്ന് പറഞ്ഞുകൊണ്ട് വീണയായി എത്തുന്ന മൃദുല വിജയ് റിമിയെ അകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ സിനിമ താരങ്ങളായ ശ്വേത മേനോന്‍, അജു വര്‍ഗീസ്, അനുശ്രീ, വിജയ് മാധവ് എന്നിവര്‍ മിനിസ്‌ക്രീന്‍ പരമ്പരകളില്‍ അതിഥികളായി എത്തിയിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് റിമിയിലും എത്തുന്നത്. പരമ്പരയില്‍ റിമി എന്ന പേരില്‍ തന്നെയാണ് താരം എത്തുന്നത്.

നിയമോപദേശം തേടിയാണ് റിമി എത്തുന്നത്. തുടര്‍ന്ന് തന്റെ വണ്ടിക്ക് സംഭവിച്ച നാശനഷ്ടത്തെ കുറിച്ച് പറയുന്നു. ആക്ച്വലി ആ വഴിതടയല്‍ സമരം നടക്കുമ്പോള്‍ ഞാന്‍ അവിടെ സംസാരിക്കേണ്ട കാര്യം പോലും ഇല്ല. എന്റെ തൊട്ടടുത്തു വണ്ടിയില്‍ ഉണ്ടായിരുന്നത് ഒരു ഹോസ്പിറ്റല്‍ കേസാണ്. അതും ഗര്‍ഭിണി ആയ ഒരു സ്ത്രീ. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. പക്ഷെ നമ്മുടെ നാട്ടുകാരും, പാര്‍ട്ടിക്കാരും ഒക്കെ കാര്യങ്ങള്‍ ഒരു മുന്‍ വിധിയോടെയല്ലേ കാണുന്നത്. അവര്‍ നോക്കിയപ്പോള്‍ ഇറങ്ങി നിന്ന് ചോദ്യം ചെയ്യുന്നത് ഒരു സ്ത്രീ അതും സെലിബ്രിറ്റി.

അതുകൊണ്ട് തന്നെ അടിച്ചാക്ഷേപിക്കുകയും, അടിച്ചുഒതുക്കയും മാത്രമാണ് ചെയ്യാന്‍ കഴിയുക എന്നവര്‍ തീരുമാനിച്ചു. അതാണ് ഉണ്ടായത്. വണ്ടി അത്യാവശ്യം നല്ല രീതിയില്‍ തകര്‍ത്തു കളഞ്ഞു. അവര്‍ക്ക് എന്തും ആകാം എന്ന ഒരു തോന്നലാണ്, അതുകൊണ്ടുതന്നെയാണ് കേസ് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഇത് അങ്ങനെ അങ്ങ് വിട്ടാല്‍ ആകില്ലല്ലോ. എന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയും എന്റെ കാര്‍ തല്ലി തകര്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ആള്‍ക്കെതിരെയാണ് എന്റെ പരാതി എന്നും റിമി ഡയലോഗില്‍ പറയുന്നു.

ടെലിവിഷനില്‍ അവതാരകയായിട്ടും റിയാലിറ്റി ഷോ യില്‍ വിധികര്‍ത്താവ് ആയിട്ടുമൊക്കെ റിമി സജീവമാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂവ് എന്ന പുതിയ സീരിയലിലാണ് റിമി അഭിനയിക്കുന്നത്. സീരിയലിലേക്കുള്ള റിമിയുടെ ഇന്‍ട്രോ സീനുള്ള പ്രൊമോ വീഡിയോ വൈറലായിരുന്നു. വീണ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ് എത്തുന്ന സീരിയലാണ് തുമ്പപ്പൂ. വക്കീലാവാന്‍ പഠിച്ചിരുന്ന വീണയുടെ പഠനം പാതി വഴിയില്‍ മുടങ്ങി പോവുകയാണ്.

പിന്നീട് പ്രശസ്തനായ ഒരു വക്കീലിന്റെ കീഴില്‍ ഗുമസ്ഥയായി ജോലി ചെയ്യുകയാണ്. വീണയുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നടക്കുകയാണ്. ഇതിനിടയിലാണ് റിമി ടോമി എത്തുന്നത്. വക്കീലിന്റെ ഓഫീസിലേക്ക് വീണയ്‌ക്കൊപ്പം എത്തുന്ന റിമി അവിടെ ഒരു പരാതിയ്ക്ക് പരിഹാരം ഉണ്ടാവാന്‍ ശ്രമിക്കുന്നുണ്ട്. ഇതോടെ കുറച്ച് കാലത്തേക്ക് എങ്കിലും സീരിയലില്‍ ഗായിക ഉണ്ടാവുമെന്ന് കരുതുന്നത്.

റിമി ടോമി ഡയലോഗുകള്‍ പറയുന്നതടക്കമുള്ള വീഡിയോ ആണ് പുറത്ത് വന്നത്. ‘കാറിന്റെ ചില്ല് ഉടഞ്ഞതിനെക്കാളും എന്നെ വിഷമിപ്പിച്ചത് അവരുടെ ആറ്റിറ്റിയൂഡ് ആണ്. പക്ഷേ എനിക്ക് രണ്ട് കാര്യങ്ങള്‍ നിര്‍ബന്ധമുണ്ട്. സ്വന്തം തെറ്റ് അയാള്‍ മനസിലാക്കണം. മാപ്പും പറയണം. എനിക്കെന്റെ കോംപണ്‍സേഷന്‍ കിട്ടുകയും വേണം. ഇക്കാര്യങ്ങള്‍ വീണയുടെ ഓഫീസിലെ സാറിനോടാണ് റിമി പറയുന്നത്. പുതിയ കഥാഗതിയുടെ വര്‍ണ കാഴ്ചകളുമായി, നമുക്ക് ഒന്നിച്ച് അടിച്ച് പൊളിക്കണം. കൂടെ ഉണ്ടാവണം എന്നും പറഞ്ഞാണ് റിമി ടോമി പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

നടി മൃദുല വിജയ് ആണ് വീണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച സീരിയല്‍ വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തു. റിമി ടോമി എത്തുന്നതിന് മുന്‍പ് നടി അമ്പിളി ദേവിയാണ് സീരിയലിലേക്ക് വന്നത്. വീണയുടെ കൂടെ പണ്ട് പഠിച്ച കൂട്ടുകാരിയുടെ റോളിലാണ് അമ്പിളി അഭിനയിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതേ സമയം റിമി ടോമി വീണ്ടും അഭിനയിക്കാന്‍ എത്തിയതിനെ കുറിച്ചുള്ള രസകരമായ ചോദ്യങ്ങളുമായിട്ടാണ് ആരാധകര്‍ എത്തുന്നത്.

ഇതിപ്പോ മനോരമയില്‍ റിമി ടോമി ഇല്ലാത്ത ഒരു പ്രോഗ്രാം പോലും ഇല്ലാത്ത അവസ്ഥ ആയല്ലോ. റിമി ചേച്ചീനെ ഇഷ്ട്ടമാണ്. പക്ഷേ അഭിനയം അത്രയ്ക്ക് പോര. ചില സമയത്ത് ആര്‍ട്ടിഫിഷന്‍ ഫീല്‍ ആണ് കാണുമ്പോള്‍ തോന്നുന്നത്. സീരിയല്‍ ആയതോണ്ട് ഓക്കെ ആയിരിക്കും എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്.

More in Malayalam

Trending

Recent

To Top