‘അയ്യോ സിനിമയാണ്..പോകല്ലേ’ എന്നൊക്കെ പറഞ്ഞിട്ടുണ്ട് പലരും, അംഗീകരിക്കാനാകാത്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സിനിമയില്‍ എന്ന് മാത്രമല്ല ഒരു തൊഴിലിലും തുടരേണ്ടതില്ല
‘അയ്യോ സിനിമയാണ്..പോകല്ലേ’ എന്നൊക്കെ പറഞ്ഞിട്ടുണ്ട് പലരും, അംഗീകരിക്കാനാകാത്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സിനിമയില്‍ എന്ന് മാത്രമല്ല ഒരു തൊഴിലിലും തുടരേണ്ടതില്ല
‘അയ്യോ സിനിമയാണ്..പോകല്ലേ’ എന്നൊക്കെ പറഞ്ഞിട്ടുണ്ട് പലരും, അംഗീകരിക്കാനാകാത്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സിനിമയില്‍ എന്ന് മാത്രമല്ല ഒരു തൊഴിലിലും തുടരേണ്ടതില്ല
മലയാളകളുടെ പ്രിയ നായികമാരില്‍ ഒരാളാണ് അനുശ്രീ. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരം അംഗീകരിക്കാനാകാത്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സിനിമയില്‍ എന്ന് മാത്രമല്ല ഒരു തൊഴിലിലും തുടരേണ്ടതില്ലെന്ന് പറഞ്ഞിരിക്കുകയാണ്. ലാല്‍ജോസ് സാറിന്റെ സിനിമയിലൂടെ നായികയായി വന്ന ആള് എന്ന നിലയില്‍ എനിക്കൊരു ഗോഡ്ഫാദര് ഉണ്ടായിരുന്നു. സാറിന്റെ തണലില്‍ നിന്നതുകൊണ്ടാകാം തുടക്കത്തില്‍ പോലും ഒരു നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ല എന്നും മാധ്യമത്തില്‍ നല്കിയ അഭിമുഖത്തില്‍ അനുശ്രീ പറയുന്നു.
‘അയ്യോ സിനിമയാണ്..പോകല്ലേ’ എന്നൊക്കെ പറഞ്ഞിട്ടുണ്ട് പലരും. ഇപ്പോള്‍ നീ സിനിമയില്‍ വന്നത് നന്നായി എന്ന് അവരെക്കൊണ്ടു തന്നെ തിരുത്തിപ്പറയിക്കാനായി, അതാണെന്റെ സന്തോഷം എന്നും അനുശ്രീ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്
സഹോദരങ്ങള്‍ക്കൊപ്പം വേനല്‍മഴ നനയുന്ന ഒരു വീഡിയോയും ഏതാനും ചിത്രങ്ങളുമാണ് അനുശ്രീ പങ്കുവയ്ക്കുന്നത്. ”ഇന്നലത്തെ മഴയില്‍… വേനല്‍ മഴയുടെ വരവേല്പിനെ ആഘോഷിക്കണം….. നനഞ്ഞു കൊണ്ട് തന്നെ വരവേല്ക്കണം, മഴയില്‍ കുട്ടികളാവുക,” എന്നാണ് അനുശ്രീ കുറിച്ചിരുന്നത്.
2012ല്‍ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ചന്ദ്രേട്ടന് എവിടയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായ അനുശ്രീ വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം, മധുരരാജ, പ്രതി പൂവന്‍കോഴി, മൈ സാന്റാ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...