ഇന്ത്യന്‍ പേസര്‍ ഝുലന് ഗോസ്വാമിയുടെ ബയോപിക്ക് ‘ഛക്ഡ എക്സ്പ്രസ്’ നെറ്റ്ഫ്ലിക്സില്‍ റിലീസാവും. ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ പേസറെ അവതരിപ്പിക്കുക. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’ എന്ന ചിത്രത്തിനു ശേഷം ഇതാദ്യമായാണ് അനുഷ്ക ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് ടീസര്‍ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വേഗതയുള്ള വനിതാ ബൗളര്‍മാരില്‍ ഒരാളാണ് ഝുലന് ഗോസ്വാമി. പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ നിന്നുള്ള ഒട്ടേറെ കടമ്പകള്‍ മറികടന്നാണ് താരം ക്രിക്കറ്റിലേക്കെത്തിയത്.
വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ള ബൗളറാണ് ഝുലന്. 192 മത്സരങ്ങളില്‍ നിന്ന് 240 വിക്കറ്റുകള്‍ താരത്തിനുണ്ട്. 12 ടെസ്റ്റും 68 ടി-20കളും കളിച്ച താരം യഥാക്രമം 44, 56 വിക്കറ്റുകളും നേടി.
വാലറ്റത്ത് ഭേദപ്പെട്ട ബാറ്റര്‍ കൂടിയായ ഝുലന് അങ്ങനെയും ചില ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുക. അനുഷ്ക ശര്‍മ്മയും സഹോദരന് കര്‍ണേഷ് ശര്‍മയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...