താന്‍ അഭിനയിച്ച ചില സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്, കുടുംബത്തെ ബാധിക്കാത്ത രീതിയിലാണെങ്കില്‍ അഭിനയത്തിലേയ്ക്ക് തിരിച്ചു വരും, തുറന്ന് പറഞ്ഞ് ഭാമ

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഭാമ. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. വിവാഹശേഷം സിനിമയില്‍ നിന്നും താരം ഇടവേള എടുത്തിരുന്നു. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ സിനിമയിലേക്ക് തന്നെ തിരിച്ചെത്തുമെന്നും ഭാമ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ താന്‍ അഭിനയിച്ച ചില സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നുന്നാറുണ്ട് എന്നാണ് ഭാമ പറയുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. നല്ല അവസരങ്ങള്‍ വരാത്തത് കൊണ്ടാണ് താന്‍ സിനിമയില്‍ നിന്നും മാറി നിന്നതെന്നും ഭാമ പറയുന്നു.
ഭര്‍ത്താവ് അരുണ്‍ തന്നോട് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല. മടങ്ങിവരവ് എന്ന് പറഞ്ഞാല്‍ അത് സംഭവിക്കേണ്ടതാണ്. കല്യാണത്തിന് മുമ്പ് മൂന്നു വര്‍ഷം അഭിനയിച്ചിട്ടില്ല. നല്ല അവസരങ്ങള്‍ വരാത്തത് കൊണ്ട് മാറി നിന്നതാണ്. ഇപ്പോഴും അത് തന്നെയാണ് പറയാനുള്ളത്.
നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കും. കുടുംബത്തെ ബാധിക്കാത്ത രീതിയിലാണെങ്കില്‍ തിരിച്ചു വരും. ഇപ്പോഴാണ് തന്റെ തുടക്കമെങ്കില്‍ കരിയര്‍ മറ്റൊരു രീതിയില്‍ ഡിസൈന്‍ ചെയ്യാമായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. വര്‍ഷങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ ചിന്തകളില്‍ മാറ്റങ്ങള്‍ വരുമല്ലോ.
അതാകാം പണ്ട് അഭിനയിച്ച ചില സിനിമകള്‍ കാണുമ്പോള്‍ തനിക്ക് ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നാറുള്ളത് എന്നാണ് ഭാമ പറയുന്നത്. കന്നഡ ചിത്രം രാഗ, കണ്ണീരിനും മധുരം എന്ന മലയാള ചിത്രത്തിലുമാണ് താരം ഒടുവില്‍ വേഷമിട്ടത്. 2020ല്‍ ആണ് താരം വിവാഹിതയായത്.
ബോളിവുഡ് നടൻ ശരദ് കപൂറിനെതിരെ ലൈം ഗിക പരാതിയുമായി രംഗത്തെത്തി 32കാരിയായ യുവതി. ജോലിയെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന നടൻ വീട്ടിലേക്ക് ക്ഷണിക്കുകയും...