News
നാഗചൈതന്യ അനുഷ്കയുമായി പ്രണയത്തില്‍ ആയിരുന്നു…, വിവാഹത്തിന് സമ്മതിക്കാതിരുന്നത് നാഗാര്‍ജുന; കാരണം, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ച
നാഗചൈതന്യ അനുഷ്കയുമായി പ്രണയത്തില്‍ ആയിരുന്നു…, വിവാഹത്തിന് സമ്മതിക്കാതിരുന്നത് നാഗാര്‍ജുന; കാരണം, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ച
മലയാളികള്‍ക്കേറെ ഇഷ്ടമുള്ള നായികമാരില്‍ ഒരാളാണ് അനുഷ്ക ഷെട്ടി. ബാഹുബലിയിലെ ദേവസേനയായും നിരവധി മികച്ച ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കാന്‍ അനുഷ്കയ്ക്ക് കാലതാമസം ഒന്നും തന്നെ വേണ്ടി വന്നില്ല. ബാഹുബലിയിലൂടെ രാജ്യം മൊത്തം ആരാധകരെ സമ്പാദിക്കുകയായിരുന്നു അനുഷ്ക. രാജമൗലി അനശ്വരമാക്കി മാറ്റിയ ബാഹുബലി ഓര്‍ത്തിരിക്കുന്ന മറ്റൊരു കാരണം അനുഷ്കയും പ്രഭാസും തമ്മിലുള്ള കെമിസ്ട്രി. ബാഹുബലിയുടെ ആദ്യ ഭാഗം പുറത്ത് വന്നപ്പോള്‍ തന്നെ അനുഷ്കയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ താരങ്ങള്‍ ഈ അഭ്യൂഹങ്ങളൊക്കെ നിരസിക്കുകയായിരുന്നു.
എന്നാല്‍ ഒരുകാലത്ത് അനുഷ്കയുടെ പേരിനൊപ്പം മാധ്യമങ്ങളും ഗോസിപ്പ് കോളങ്ങളും ചേര്‍ത്തുവച്ച മറ്റൊരു പേരായിരുന്നു നാഗ ചൈതന്യയുടേത്. നാഗ ചൈതന്യയും അനുഷ്കയും 10 സിനിമകളിലോളം ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളൊക്കയും തന്നെ വന്‍ വിജയങ്ങളുമായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന പ്രചരണം ആരംഭിച്ചത്. പ്രണയ വാര്‍ത്തകള്‍ മാത്രമല്ല ഇരുവരും തമ്മില്‍ ഉടനെ തന്നെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ നാഗ ചൈതന്യയോ അനുഷ്കയോ ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ പിന്നീടൊരിക്കല്‍ അനുഷ്ക നടത്തിയൊരു പ്രസ്താവന ആരാധകരും മാധ്യമങ്ങളും ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന വിലയിരുത്തലുകളിലേക്ക് നയിക്കുന്നതായിരുന്നു. 2008 ല്‍ തനിക്ക് ഒരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ലെന്നും അതിനാല്‍ തനിക്ക് ആ വ്യക്തിയുടെ പേര് പറയാന്‍ സാധിക്കില്ലെന്നുമായിരുന്നു അനുഷ്ക പറഞ്ഞത്.
”2008 ല്‍ എനിക്ക് വളരെ സ്പെഷ്യല്‍ ആയൊരു ബന്ധമുണ്ടായിരന്നു. പക്ഷെ ആരാണ് ആ വ്യക്തിയെന്ന് എന്ന് പറയാന്‍ സാധിക്കില്ല. കാരണം അത് തീര്‍ത്തും വ്യക്തിപരമായൊരു കാര്യമാണ്. ഞാനും ആ വ്യക്തിയും ഒരുമിച്ചായിരുന്നുവെങ്കില്‍ എനിക്കത് പറയാന്‍ സാധിക്കുമായിരുന്നു” എന്നായിരുന്നു അനുഷ്ക പറഞ്ഞത്. താരം പറഞ്ഞ കാലഘട്ടത്തിലായിരുന്നു അനുഷ്കയും നാഗ ചൈതന്യയും ഒരുമിച്ച് സിനിമകള്‍ ചെയ്തത്. ചില ഗോസിപ്പ് കോളങ്ങള്‍ പറഞ്ഞത് അനുഷ്കയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം നടക്കാതെ പോയതിന്റെ കാരണം നാഗാര്‍ജുന ആണെന്നായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ വിവാഹം കഴിച്ച് സെറ്റില്‍ ആകുന്നതിനോട് നാഗാര്‍ജുന എതിര്‍പ്പ് രേഖപ്പെടുത്തകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഒരിക്കല്‍ നാഗാര്‍ജുന ഗോസിപ്പുകളോട് പൊട്ടിത്തെറിച്ചിരുന്നു. അന്ന് നാഗാര്‍ജുനയുടെ പേരിനൊപ്പം അനുഷ്കയുടെ പേരും ചേര്‍ത്തുവച്ചായിരുന്നു ഗോസിപ്പുകളെന്നതും രസകരമായ വസ്തുതയാണ്. ഇതാണ് അനുഷ്കയും നാഗ ചൈതന്യയും തമ്മിലുള്ള ബന്ധത്തെ നാഗാര്‍ജുന എതിര്‍ക്കാന്‍ കാരണമെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ലെങ്കിലും നാഗ ചൈതന്യയും അനുഷ്കയും പൊതുവേദികളില്‍ പരസ്പരം അവഗണിക്കുന്നത് വാര്‍ത്തയായി മാറിയിരുന്ന.
അനുഷ്ക തന്റെ കരിയറിന്റെ തുടക്കത്തില്‍ നാഗാര്ജുനയുമൊത്ത് അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരുടേയും പേരുകള്‍ ചേര്‍ത്ത് വച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ എഴുതുകയായിരുന്നു. ഒരിക്കല്‍ തന്റെ പേരിനൊപ്പം ചാര്‍മിയുടേയും അനുഷ്കയുടേയും പേരുകള്‍ ചേര്‍ത്തുവച്ചുള്ള ചോദ്യങ്ങളോട് നാഗാര്‍ജുന പൊട്ടിത്തെറിച്ചിരുന്നു.
”എനിക്ക് ശരിക്കും അത്ഭുതമാണ് തോന്നുന്നത്. രാവിലെ ചായ കുടിക്കുമ്പോള്‍ ഓര്‍ത്ത് ചിരിക്കും. ചാര്‍മിയോ? അവള് വളരെ ചെറുപ്പമാണ്. നിങ്ങള്‍ മൂന്ന് പേരുകളാണ് ഇവിടെ പരാമര്‍ശിച്ചത്. അനുഷ്ക, ചാര്‍മി, പൂനം കൗര്‍. അവരെല്ലാം തങ്ങളുടെ ആദ്യ സിനിമകള്‍ ചെയ്തത് എന്നോടൊപ്പമാണ്. ഞങ്ങളാണ് അനുഷ്കയുടെ സ്ക്രീന്‍ ടെസ്റ്റ് നടത്തുന്നത്. അന്നു മുതല്‍ അവള് കുടുംബത്തിന്റെ ഭാഗമാണ്. അവളെ എന്റെ വീട്ടുകാര്‍ക്ക് ഒരുപാട് ഇഷ്ടമാണ്. അവളൊരു നല്ല കുട്ടിയാണ്. ചാര്‍മി എനിക്കൊപ്പം മാസിലാണ് അഭിനയിച്ചത്. ചിത്രം വന്‍ വിജയമായിരുന്നു. അന്നു മുതല്‍ എന്ത് കാര്യത്തിലും എന്നെ വിളിച്ച് അഭിപ്രായം ചോദിക്കുമായിരുന്നു. അതൊക്കെ സാധാരണ കാര്യങ്ങളാണ്. അവരോടുള്ള എന്റെ സൗഹൃദം നിര്‍ത്താന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. സുഹൃത്തുക്കള്‍ എല്ലാവര്ക്കും വേണം” എന്നായിരുന്നു നാഗാര്‍ജുനയുടെ പ്രതികരണം.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് സാമന്ത നാഗചൈതന്യ വേര്‍പിരിഞ്ഞത് ഏറെ വാര്‍ത്തയായിരുന്നു. വിവാഹ മോചനം എന്നത് തന്നെ വേദനിപ്പിക്കുന്ന കാര്യമാണ്. സുഖപ്പെടാനുള്ള സമയം എനിക്ക് അനുവദിക്കണം. എനിക്കെതിരെയുള്ള ഈ വ്യക്തിപരമായ ആക്രമണം തുടരുകയാണ്. പക്ഷെ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരികയാണ്, അവര്‍ പറയുന്ന ഈ കാര്യങ്ങളും മറ്റുമൊന്നും എന്നെ തകര്‍ക്കില്ലെന്ന് വാക്ക് നല്‍കിക്കൊണ്ടാണ് സാമന്ത തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
11 വര്‍ഷത്തെ ബന്ധമാണ് സാമന്തയും നാഗചൈതന്യയും അവസാനിപ്പിച്ചിരിക്കുന്നത്. 2010 ല്‍ ഗൗതം മേനോന് സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 7 വര്‍ഷത്തിന് ശേഷമാണ് താരങ്ങള്‍ വിവാഹം കഴിക്കുന്നത്. 2017 ഒക്ടോബര്‍ 6 ന് ആയിരുന്നു ഇവരുടെ വിവാഹം. ഹിന്ദു- ക്രിസ്തീയ ആചാരവിധി പ്രകാരം ഗോവയില്‍ വെച്ചാണ് താരവിവാഹം നടന്നത്. വിവാഹത്തിന് തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു, നാഗചൈതന്യയുടെ മുത്തശ്ശി നല്കിയ സാരി അണിഞ്ഞു കൊണ്ടായിരുന്നു നടി വിവാഹത്തിന് എത്തിയത്. ഇന്നും സോഷ്യല്‍ മീഡിയയിലും സിനിമാകോളങ്ങളിലും സാം നാഗചൈതന്യ വിവാഹം ചര്‍ച്ചാ വിഷയമാണ്.
