Connect with us

പേജ് തിരികെ കിട്ടിയെങ്കിലും വളരെ വലിയ നഷ്ടമാണ് ഹാക്കര്‍മാര്‍ ഉണ്ടാക്കിയത്; ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് തിരിച്ചു കിട്ടയ ശേഷം പ്രതികരണവുമായി അനൂപ് മേനോന്‍

Malayalam

പേജ് തിരികെ കിട്ടിയെങ്കിലും വളരെ വലിയ നഷ്ടമാണ് ഹാക്കര്‍മാര്‍ ഉണ്ടാക്കിയത്; ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് തിരിച്ചു കിട്ടയ ശേഷം പ്രതികരണവുമായി അനൂപ് മേനോന്‍

പേജ് തിരികെ കിട്ടിയെങ്കിലും വളരെ വലിയ നഷ്ടമാണ് ഹാക്കര്‍മാര്‍ ഉണ്ടാക്കിയത്; ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് തിരിച്ചു കിട്ടയ ശേഷം പ്രതികരണവുമായി അനൂപ് മേനോന്‍

ഹാക്ക് ചെയ്യപ്പെട്ട തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് തിരികെ ലഭിച്ചതായി അറിയിച്ച് നടന്‍ അനൂപ് മേനോന്‍. പേജ് തിരികെ കിട്ടിയെങ്കിലും വളരെ വലിയ നഷ്ടമാണ് ഹാക്കര്‍മാര്‍ ഉണ്ടാക്കിയതെന്ന് അനൂപ് മേനോന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരുന്നു നടന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത്.

അനൂപ് മേനോന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

ഒടുവില്‍ എന്റെ ഫെയ്സ്ബുക്ക് പേജ് തിരികെ ലഭിച്ചു. ആദ്യമേ തന്നെ എഡിജിപി. മനോജ് എബ്രഹാം, ഒഡീഷ ഐജി ഷെഫീന്‍ അഹമ്മദ്, ഫെയ്സ്ബുക് അധികാരികള്‍, സൈബര്‍ഡോം വിദഗ്ധരായ സുധീഷ്, ആനന്ദ് എന്നിവര്‍ക്ക് നന്ദി അറിയിക്കുകയാണ്.

പക്ഷേ പേജിന് ഹാക്കര്‍മാര്‍ ഉണ്ടാക്കിയ നഷ്ടം വളരെ വലുതാണ്. ആറ് മാസങ്ങള്‍ മുമ്പ് വരെയുള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ നാല് ലക്ഷം ഫോളോവര്‍മാരെയും നഷ്ടമായി. 15 ലക്ഷം സുഹൃത്തുക്കളെ നല്‍കിയ പേജ് ആണിത്. ഇപ്പോള്‍ അത് കേവലം 11 ലക്ഷമായി ചുരുങ്ങി.

സൈബര്‍ഡോമിന്റെയും ഫെയ്സ്ബുക് വിദഗ്ധരുടെയും അഭിപ്രായം കണക്കിലെടുത്ത് പേജിന്റെ സുരക്ഷ വര്‍ധിപ്പിക്കാനാണ് തീരുമാനം. എല്ലാവരും ഫോണില്‍ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ചെയ്യണം. കാരണം ഹാക്കിംഗ് ഇപ്പോള്‍ സര്‍വ്വ സാധാരണമായി കഴിഞ്ഞിരിക്കുന്നു. ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്ത പോസ്റ്റുകള്‍ സഹിച്ചവരോട് നന്ദി പറയുന്നു എന്നുമായിരുന്നു പോസ്റ്റ്.

ഫെയ്‌സ്ബുക്കിന്റെ നാല് അഡ്മിന്‍മാരെയും റിമൂവ് ചെയ്ത ഹാക്കര്‍ 15 ലക്ഷം ഫോളോവേഴ്സുള്ള പേജിനെ തമാശ വീഡിയോകള്‍ അപ്ലോഡ് ചെയ്യാനാണ് ഉപയോഗിക്കുന്നതെന്ന് അനൂപ് മുമ്പ് മേനോന്‍ പറഞ്ഞിരുന്നു. പ്രൊഫൈല്‍ പികും മാറ്റിയിട്ടുണ്ട്. ഹിന്ദി എഴുത്തുകളുള്ള ഒരു കാര്‍ട്ടൂണ്‍ രാജാവിന്റെ ചിത്രമാണ് ഇവിടെ വെച്ചിരിക്കുന്നത്.

മുമ്പ് സിനിമാ രംഗത്തുള്ള പലരുടെയും സോഷ്യല്‍ മീഡിയ പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അടുത്ത കാലത്തായി യുവനടി നന്ദന വര്‍മയുടെ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പേജില്‍ നിന്നും നിരവധി പോസ്റ്റുകളും മറ്റു പലരുടെയും പോസ്റ്റുകളില്‍ കമന്റുമിട്ട സംഘം പലര്‍ക്കും മേസേജുകളും അയച്ചിരുന്നു.

More in Malayalam

Trending

Recent

To Top