Connect with us

കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസി അതുക്കും മേലെ; കെഎസ്ആർടിസിയെ തുണച്ചതു പ്രേംനസീർ- ഷീല ജോടി അഭിനയിച്ച ‘കണ്ണൂർ ഡീലക്സ്’

Malayalam

കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസി അതുക്കും മേലെ; കെഎസ്ആർടിസിയെ തുണച്ചതു പ്രേംനസീർ- ഷീല ജോടി അഭിനയിച്ച ‘കണ്ണൂർ ഡീലക്സ്’

കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസി അതുക്കും മേലെ; കെഎസ്ആർടിസിയെ തുണച്ചതു പ്രേംനസീർ- ഷീല ജോടി അഭിനയിച്ച ‘കണ്ണൂർ ഡീലക്സ്’

കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസി അതുക്കും മേലെയാണ്… കഴിഞ്ഞ7 വർഷമായുള്ള പോരാട്ടത്തിന്റെ അവസാനം മലയാളിയുടെ സ്വകാര്യ അഹങ്കാരമായ കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന്‌ സ്വന്തമായിരിക്കുകയാണ്.

കേരളത്തിന്റെയും, കർണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആർടിസി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു എന്നാണ് റിപ്പോർട്ട്. വർഷങ്ങളായുള്ള കാത്തിരിപ്പിച്ചു സന്തോഷത്തോടെയുള്ള വാർത്ത ഏറ്റെടുത്തിട്ടിക്കുകയാണ് മലയാളികൾ. എന്നാൽ അതിന് പിന്നിലെ കഥകൾ ഏവരെയും അമ്പരപ്പിക്കുന്നതാണ്.

പേരിലെ പെരുമയും ആനച്ചന്തമുള്ള ലോഗോയും ആനവണ്ടിയെന്ന വിളിപ്പേരും നിലനിർത്താൻ കെഎസ്ആർടിസിയെ തുണച്ചതു പ്രേംനസീർ – ഷീല താരജോടി അഭിനയിച്ച ‘കണ്ണൂർ ഡീലക്സ്’ എന്ന സിനിമ മുതൽ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ശിലാഫലകങ്ങൾ വരെയാണ്. മുൻ ഗതാഗത മന്ത്രിമാരായ ആർ. ബാലകൃഷ്ണ പിള്ളയുടെയും ലോനപ്പൻ നമ്പാടന്റെയും ആത്മകഥകൾ ഉൾപ്പെടെ തെളിവിനായി പരതിയിരുന്നു. പഴമയുടെ തെളിവു ഹാജരാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് എറണാകുളം ലോ സെക്‌ഷൻ ഏറ്റെടുത്തതെന്ന് കെഎസ്ആർടിസിയിലെ ചീഫ് ലോ ഓഫിസർ പി. എൻ. ഹേന ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.

കേരളവും കർണാടകയും ഗതാഗത സർവീസുകൾക്കു കെഎസ്ആർടിസി എന്ന ചുരുക്കെഴുത്താണ് തുടക്കം മുതൽ തന്നെ ഉപയോഗിച്ചു വന്നത്. എന്നാൽ ഇതിനെ മുൻനിർത്തി അവകാശത്തർക്കം മൂത്തപ്പോൾ ആദ്യം ഉണ്ടായതു കേരളത്തിലെ ട്രാൻസ്പോർട്ട് കോർപറേഷനാണെന്നു തെളിയിക്കേണ്ടി വറുകയുണ്ടായി. 1969ൽ ഇറങ്ങിയ ‘കണ്ണൂർ ഡീലക്സി’ന്റെ ദൃശ്യങ്ങൾ തെളിവായി മാറുകയായിരുന്നു. ബസിനുള്ളിലും സ്റ്റാൻഡ് പരിസരങ്ങളിലും ചിത്രീകരിച്ച സീനുകൾക്കു പുറമേ രണ്ട് ആനകൾ ചേർന്ന ലോഗോയും ‘ഡീലക്സ് എക്സ്പ്രസ്’ എന്ന എഴുത്തും സിനിമയിൽ വ്യക്തമായി കാണുവാൻ സാധിക്കും. പഴയ തീയതികളും അന്നത്തെ മന്ത്രിമാരുടെ പേരും രേഖപ്പെടുത്തിയ ശിലാഫലകങ്ങളുടെ ഫോട്ടോ ഇതിനായി എടുത്തു.

അതോടൊപ്പം തന്നെ വിവിധ ഡിപ്പോകളുടെ ചുവരിലിരുന്ന, 1965 മുതലുള്ള റിട്ടയർമെന്റ് പടങ്ങൾ, അരനൂറ്റാണ്ടിലേറെ പഴക്കമുള്ള സാഹിത്യ രചനകളിൽ കെഎസ്ആർടിസി ബസുകളെക്കുറിച്ചുള്ള പരാമർശങ്ങൾ ഇവയും ശേഖരിക്കുകയുണ്ടായി. അങ്ങനെ ഒരു ലോഡ് തെളിവുകൾ ചെന്നൈയ്ക്കു വണ്ടി കയറിയെങ്കിലും കേസ് ബോധ്യപ്പെടുത്താൻ അതത്രയും ഹാജരാക്കേണ്ടി വന്നിരുന്നില്ല എന്നതാണ്. കെഎസ്ആർടിസിയുടെ പേരിനെച്ചൊല്ലി 2014 മുതൽ ചെന്നൈയിലെ ട്രേഡ് മാർക്ക് റജിസ്ട്രിയിൽ കേസ് നടക്കുന്നതിനിടെയാണ്, ചില ഓൺലൈൻ മാധ്യമങ്ങൾ ആനവണ്ടിയുടെ പേരിൽ നടത്തിയ വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അന്നത്തെ സിഎംഡി ആന്റണി ചാക്കോയുടെ നിർദേശപ്രകാരം ‘ആനവണ്ടി’ എന്ന പേര് കെഎസ്ആർടിസിക്കു കിട്ടാനും അപേക്ഷ നൽകുകയുമായി.

അതേസമയം കെ എസ്‌ ആർ ടി സി എന്ന് ഇനി മുതൽ കേരളത്തിന്‌ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു, അതുകൊണ്ട് തന്നെ കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കുമെന്ന് കെ എസ്‌ ആർ ടി സി എം ഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ മാധ്യമങ്ങളെ അറിയിച്ചു. ‘ആനവണ്ടി ‘എന്ന പേരും പലരും പലകാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്, അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞു.

More in Malayalam

Trending