Connect with us

തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു; അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് നടി അപൂര്‍വ്വ ബോസ്

Malayalam

തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു; അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് നടി അപൂര്‍വ്വ ബോസ്

തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു; അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് നടി അപൂര്‍വ്വ ബോസ്

ഇനി സിനിമയിലേക്ക് ഇല്ല എന്ന വാര്‍ത്തകള്‍ക്കെതിരെ നടി അപൂര്‍വ്വ ബോസ്. നടി നല്‍കിയ ഒരു അഭിമുഖത്തെ ഉദ്ദരിച്ചു കൊണ്ടുള്ള വാര്‍ത്തകളാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ തെറ്റായി പ്രചരിക്കുന്നത്.

നടി നല്‍കിയ ഒരു അഭിമുഖത്തെ ഉദ്ദരിച്ചു കൊണ്ടുള്ള വാര്‍ത്തകളാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ തെറ്റായി പ്രചരിക്കുന്നത്.

”അപൂര്‍വ്വ ബോസ് സിനിമ വിടുന്നു, താരത്തിന് ലഭിച്ചത് വലിയ ഉദ്യോഗം, ആശംസകള്‍ അറിയിച്ച് മലയാളികള്‍’ എന്ന ടൈറ്റിലോടെ എത്തിയ വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് നടിയുടെ പ്രതികരണം. ജെനീവയില്‍ യുഎന്‍ഇപിയില്‍ പ്രവൃത്തിക്കുകയാണ് അപൂര്‍വ്വ. ജെനീവയില്‍ ആയതിനാല്‍ ഇപ്പോള്‍ സിനിമ ചെയ്യുന്നില്ല എന്നാണ് പറഞ്ഞതെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അപൂര്‍വ്വയുടെ കുറിപ്പ്:

നിരവധി പേര്‍ ഈ വാര്‍ത്ത എനിക്ക് ഷെയര്‍ ചെയ്യുന്നുണ്ട്. അതിനാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. ഈ ഇന്‍ഡസ്ട്രി വിട്ടതായി ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ ജെനീവയിലായതിനാല്‍ ഇപ്പോള്‍ സിനിമകളൊന്നും ചെയ്യുന്നില്ല എന്നാണ് പറഞ്ഞത്. ഈ കോണ്ടക്സ്റ്റാണ് മറ്റൊരര്‍ത്ഥത്തില്‍ എടുത്തത്.

ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ആര്‍ട്ടിക്കിളില്‍ പറഞ്ഞത് എങ്ങനെ യുഎന്നിന്റെ ഭാഗമാകാം എന്നായിരുന്നു. സിനിമയെ പറ്റിയൊന്നുമല്ല, ഈ തലക്കെട്ട് തന്നെ തെറ്റിദ്ധാരണാജനകവും ശരിയല്ലാത്തതുമാണ്. സിനിമകളില്‍ അവസരം ലഭിക്കാത്തതുകൊണ്ടാണ് ഞാന്‍ സിനിമ വിട്ടതെന്ന തരത്തില്‍ കമന്റ് ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് ഇത്രയേയുള്ളു.

ഒരു അഭിനേതാവ് മാത്രമായി ഞാനിരുന്നിട്ടില്ല, ഒരു മേഖലയില്‍ മാസ്റ്റേഴ്‌സ് നേടിയ ഒരാളോട് എനിക്ക് പരിപൂര്‍ണ്ണമായ ബഹുമാനമുണ്ട്. സിനിമകള്‍ എന്റെ ജീവിതത്തിലെ ഒരേടാണ്. യുഎന്നിലെ തന്റെ തിരക്കുകള്‍ക്കിടയിലും അവസരം വരികയാണെങ്കില്‍ ഒരു സിനിമ കൂടി താന്‍ ചെയ്യും, പ്രതീക്ഷയോടെ.

മലര്‍വാടി ആര്‍ട്‌സ് ക്ലബ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ അപൂര്‍വ്വ ബോസ്

More in Malayalam

Trending

Recent

To Top