51ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട നടി അന്ന ബെന്നിന് ആശംസകളുടെ പ്രവാഹമാണ്. ഇപ്പോഴിതാ പ്രതീക്ഷിക്കുന്നതിന് മുകളില്‍ പ്രകടനം നടത്തി ഞെട്ടിച്ച താരമായിരുന്നു അന്നാ ബെന്‍ എന്ന് സംവിധായകന് മുസ്തഫ ചേളാരി. തന്റെ കപ്പേള എന്ന സിനിമയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തീര്‍ത്തും അപ്രതീക്ഷിതമാണ് പുരസ്കാര നേട്ടം എന്നും മുഹമ്മദ് മുസ്തഫ പ്രതികരിച്ചു.
എന്നാല്‍, മികച്ച നടിക്കുള്ള അന്ന ബെന്നിന് മികച്ച നടിക്കുള്ള പുരസ്കാരം പ്രതീക്ഷിച്ചിരുന്നു. നമ്മളുടെ പ്രതീക്ഷയക്ക് മുകളില്‍ പ്രകടനം കാഴ്ച വച്ച താരമായിരുന്നു അന്ന ബെന്‍ എന്നും മുസ്തഫ പറഞ്ഞു.
മികച്ച നവാഗത സംവിധായന്, മികച്ച നടി എന്നിങ്ങനെ രണ്ട് പുരസ്കാരങ്ങളായിരുന്നു 51ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കപ്പേള സിനിമയ്ക്ക് ലഭിച്ചത്. വെള്ളം, ദ് എസന്‍ഷ്യല്‍ ഡ്രിങ്ക് എന്ന ചിത്രങ്ങള്‍ക്ക് ജയസൂര്യ മികച്ച നടനുള്ള പുരസ്കാരം നേടി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് മികച്ച ചിത്രം.
സിദ്ധാര്‍ത്ഥ് ശിവനാണ് മികച്ച സംവിധായകന്(ചിത്രം എന്നിവര്‍) മികച്ച സ്വഭാവ നടന് സുധീഷ്(എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം). മികച്ച സ്വഭാവനടി ശ്രീരേഖ (വെയ്ല്). മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയം. മികച്ച ബാല താരം (ആണ്) നിരഞ്ജന് എസ്. (പെണ്) അരവ്യ ശര്‍മ്മ. മികച്ച തിരക്കഥാകത്ത് സെന്ന ഹെഗ്ഡെ. മികച്ച പിന്നണി ഗായിക നിത്യ മാമന്. പിന്നണി ഗായകന് ഷഹബാസ് അമന്. മികച്ച തിരക്കഥാകൃത്ത് ജിയോ ബേബി(ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്) എന്നിങ്ങനെയാണ് മറ്റ് പ്രധാന പുരസ്കാരങ്ങള്‍.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...