Malayalam
അനശ്വര രാജന്‍ പങ്കുവെച്ച കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ!..? സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു
അനശ്വര രാജന്‍ പങ്കുവെച്ച കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ!..? സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനശ്വര രാജന്‍. ബാലതാരമായാണ് അനശ്വര സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് നായികയായി മാറി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
വളരെ പെട്ടെന്നാണ് അനശ്വരയുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് അനശ്വര. കിടിലന്‍ ആറ്റിറ്റിയൂഡില്‍ ആണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ് അനശ്വര. എട്ടില്‍ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യില്‍ മഞ്ജുവാര്യരുടെ മകളായി അഭിനയിക്കുന്നത്.’ഉദാഹരണം സുജാത’, ‘എവിടെ’, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിജു മേനോന്‍- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യില്‍ നായികയായും അനശ്വര അഭിനയിച്ചിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. നടി അനശ്വര രാജന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. പേടിയൊന്നും ഇല്ലാതെ കൂളായി നടി വാക്സിന്‍ എടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മരുന്ന് കുത്തിവെക്കുമ്പോള്‍ നേഴ്സ് താരത്തോട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് വീഡിയോയില്‍ കേള്‍ക്കാനാകുന്നു.
