Malayalam
ഈ കുട്ടിത്താരത്തെ മനസിലായോ…! സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയതാരത്തിന്റെ ചിത്രങ്ങള്‍
ഈ കുട്ടിത്താരത്തെ മനസിലായോ…! സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയതാരത്തിന്റെ ചിത്രങ്ങള്‍
തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതെല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അത്തരത്തില്‍ ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അത് മാറ്റാരുമല്ല, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനാര്‍ക്കലി മരയ്ക്കാറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍.
‘ഞാന്‍ തന്നെ’ എന്ന ക്യാപ്ഷനോടെഅനാര്ക്കലി തന്നെയാണ് ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം?ഗത്തെത്തിയത്. പണ്ടേ കിടു ലുക്കാണല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്.
‘ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനാര്‍ക്കലിയുടെ സിനിമാ അരങ്ങേറ്റം. പിന്നാലെ വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
