Malayalam
നീണ്ട നാളുകള്‍ക്ക് ശേഷം അമ്മയറിയാതെ വീണ്ടും ട്വിസ്റ്റിലേക്ക്…?? പ്രിയതമയെ കാണാന്‍ മാസ് എന്‍ട്രിയുമായി അമ്പാടി: ശത്രുക്കള്‍ കൊല്ലാന്‍ പ്ലാനിടുമ്പോള്‍, ചാകാതിരിക്കാന്‍ അമ്പാടി
നീണ്ട നാളുകള്‍ക്ക് ശേഷം അമ്മയറിയാതെ വീണ്ടും ട്വിസ്റ്റിലേക്ക്…?? പ്രിയതമയെ കാണാന്‍ മാസ് എന്‍ട്രിയുമായി അമ്പാടി: ശത്രുക്കള്‍ കൊല്ലാന്‍ പ്ലാനിടുമ്പോള്‍, ചാകാതിരിക്കാന്‍ അമ്പാടി
അങ്ങനെ അമ്മയറിയാതെ ത്രില്ലര്‍ സീരിയല്‍ ഇന്ന് കുടുംബകഥയിലേക്ക് വഴിമാറിയിരിക്കുകയാണ്. തൊമ്മന് അയയുമ്പോള്‍ ചാണ്ടി മുറുകുന്നു എന്ന് പറയുന്നൊരു ചൊല്ലുണ്ട് അതുപോലെയാണ് അപര്‍ണ്ണ വിനീത് കഥ. ഏതായാലും ഒരു ടിപ്പിക്കല്‍ ഫാമിലി സ്റ്റോറി വളരെ പെട്ടന്ന് സൂപ്പറായി തന്നെ നമുക്ക് മുന്നില്‍ കാണിച്ചുതന്നു.
വളരെ മികച്ച കുറെ എപ്പിസോഡുകളാണ് കടന്നുപോയത്. പക്ഷെ എനിക്ക് ആകാംക്ഷ , ഒരുപക്ഷെ അമ്മയറിയാതെ സ്ഥിരം പ്രേക്ഷകരുടെ ആകാംക്ഷ വരും എപ്പിസോഡ് കാണാനാണ്. ഒരു മാസത്തിന് മുന്‍പ് നടന്ന കൊലപാതക ശ്രമത്തിനുമൊക്കെ ഒരു അന്ത്യം കുറിക്കേണ്ടയോ.. അതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി അമ്പാടി നാട്ടിലേക്ക് വരാന്‍ പോകുകയാണ്.
ഇതിപ്പോള്‍ അമ്പാടി നാട്ടിലേക്ക് വരുവാന്‍ പോകുന്നു എന്ന് പറഞ്ഞിട്ട്, ഒരു മാസം കഴിയുന്നു. അവസാനം അലീന, കാത്തിരുന്ന്… കാത്തിരുന്ന് കാഞ്ചനമാല ആകുമോ എന്നാനിപ്പോള് എല്ലാവര്ക്കും സംശയം. ആ.. അലീനയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, റൈറ്റര്‍ മാമന് എന്തെങ്കിലും തോന്നണം എങ്കിലല്ലേ.. കഥയിലൊരു മാറ്റമൊക്കെ സംഭവിക്കൂ…
വീക്കെന്‍ഡ് പ്രൊമോയില്‍ അമ്പാടി ഈ ആഴ്ചയില്‍ നാട്ടിലേക്ക് വരുന്നതും… നരസിംഹന്റെ പ്ലാനിനനുസരിച്ച് പ്രവൃത്തിക്കുന്ന അനുപമയും പിന്നെ തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ്. പിന്നെയൊരു സന്തോഷമുള്ള കാര്യം നീണ്ട നാളുകള്‍ക്ക് ശേഷമാണ് പ്രൊമോയില്‍ പോലും സച്ചിയേ കാണുന്നത്.. ഈ വരുന്ന ആഴ്ചയിലെ എപിസോഡിലും സച്ചിയേ കാണിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും സച്ചിയേ ഒന്ന് കാണിച്ചല്ലോ അത് തന്നെ, നല്ല കാര്യം.
അപര്‍ണ്ണയും വിനീതും ഒന്നിച്ചിരിക്കുകയാണല്ലോ.. ഇനി അവരുടെ പ്രണയം… വിവാഹം കഴിഞ്ഞവരാണെങ്കിലും പ്രണയം കാണിക്കണം , പക്ഷെ അവരുടെ വിവാഹബന്ധം വേര്‍പെടുത്താന്‍ അച്ഛന് തീരുമാനിച്ചിരിക്കുന്നതുകൊണ്ടാണ് ഈ രഹസ്യ പ്രണയവും നാടകങ്ങളുമൊക്കെ.
ഇതിനുമിനി അധികം നാള് ഇല്ലെന്നാണ് തോനുന്നത്. കാരണം പങ്കുണ്ണി എല്ലാം പൊളിച്ചു കൈയ്യില്‍ കൊടുക്കുമെന്നുള്ള കാര്യം ഉറപ്പല്ലേ… പങ്കുണ്ണി കണ്ടുപിടിക്കാതിരിക്കാന്‍ ഒളിച്ചു കിടക്കുന്നതും, പിടിക്കപ്പെടുമെന്നാകുമ്പോഴുള്ള, പ്രേത നാടകവുമൊക്കെ ശെരിക്കും കോമഡിയാണ്.
അലീന ടീച്ചര്‍ക്ക് കുത്തേറ്റ വിവരം അറിഞ്ഞുകൊണ്ടാണ് അമ്പാടി എല്ലാം ഇട്ടെറിഞ്ഞ് ട്രെയിനിങ് ക്യാമ്പില്‍ നിന്നും വരുന്നത്, അങ്ങനെ വരുമ്പോള്‍ അലീന ടീച്ചര്‍ അക്കാര്യം ഒക്കെ മറന്നു ഇവിടെ അപര്‍ണ്ണയെയും വിനീതിനെയും തമ്മില്‍ ചേര്‍ക്കാന്‍ വഴി കാണുകയാണ്. അപ്പോള്‍ ജനറല്‍ പ്രൊമോ ഒരു ആശ്വാസമാണ് എന്ന് തോന്നുന്നെങ്കിലും ഇതൊക്കെ എന്നത്തേയ്ക്ക് ആണ് എന്നുള്ളതാണ് ചിന്തിക്കേണ്ട കാര്യം., ഏതായാലും അമ്പാടി അലീന സീനുകള്‍ക്ക് അധികം കാത്തിരിക്കേണ്ടി വരില്ല എന്നുള്ള കാര്യം ഉറപ്പാണ്.
