ലഹരിക്കേസുകളില്‍ പെടുന്ന അമ്മ അംഗങ്ങള്‍ക്കെതിരെ നടപടി, അമ്മയില്‍നിന്ന് രാജിവച്ചവര്‍ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടത്; സ്ത്രീ സുരക്ഷക്ക് പ്രാമുഖ്യം നല്കി പുതുക്കിയ നിയമാവലിയുമായി ‘അമ്മ’

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ് മലയാള താര സംഘടനയായ അമ്മ. ഇന്നെല തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ സ്ത്രീ സുരക്ഷക്ക് പ്രാമുഖ്യം നല്കി കൊണ്ടുള്ള പുതുക്കിയ നിയമാവലിയുമായി എത്തിയിരിക്കുകയാണ് അമ്മ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കും. ഡബ്ള്യൂസിസി ഉന്നയിച്ച ആവശ്യങ്ങള്‍കൂടി ഉള്‍ക്കൊണ്ടാണ് അമ്മയുടെ നയപരമായ തിരുത്തല്‍.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതടക്കമുള്ള കാര്യങ്ങളില്‍ ഡബ്ള്യൂസിസി ഉന്നയിച്ച ആവശ്യങ്ങള്‍കൂടി ഉള്‍ക്കൊണ്ടാണ് വാര്‍ഷിക ജനറല്‍ ബോഡിയില്‍ അമ്മ നിയമാവലി പുതുക്കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന് പുറത്തു നിന്ന് ഒരാള്‍കൂടി ഉള്‍പ്പെടുന്ന അഞ്ചംഗ ഇന്റേണല്‍ കമ്മിറ്റി നിലവില്‍ വരും.
ലഹരിക്കേസുകളില്‍ പെടുന്ന അമ്മ അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും. അമ്മയില്‍നിന്ന് രാജിവച്ചവര്‍ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. നയപരമായ മാറ്റങ്ങള്‍ക്കൊപ്പം പതിനൊന്നംഗ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു. ശ്വേതാമേനോനും മണിയന്‍പിള്ള രാജുവുമാണ് വൈസ് പ്രസിഡന്റുമാര്‍.
അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടിംഗിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. വൈസ് പ്രസിഡന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേരാണ് മത്സരിച്ചത്. മണിയന്‍പിള്ള രാജുവിന് എതിരെ ഔദ്യോഗിക പാനലില്‍ നിന്നും ആശ ശരത്തും ശ്വേത മേനോനുമാണ് മത്സരിച്ചത്. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേരാണ് മത്സരിച്ചത്. നിലവിലെ പ്രസിഡന്റായ മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...