Connect with us

2021 ല്‍ സംഭവിച്ച തീരാ നഷ്ടങ്ങള്‍.., ആരാധകരെ കണ്ണീരിലാഴ്ത്തി അകാലത്തില്‍ വിട പറഞ്ഞ തെന്നിന്ത്യന്‍ താരങ്ങള്‍ ഇവരൊക്കെയാണ്..!

Malayalam

2021 ല്‍ സംഭവിച്ച തീരാ നഷ്ടങ്ങള്‍.., ആരാധകരെ കണ്ണീരിലാഴ്ത്തി അകാലത്തില്‍ വിട പറഞ്ഞ തെന്നിന്ത്യന്‍ താരങ്ങള്‍ ഇവരൊക്കെയാണ്..!

2021 ല്‍ സംഭവിച്ച തീരാ നഷ്ടങ്ങള്‍.., ആരാധകരെ കണ്ണീരിലാഴ്ത്തി അകാലത്തില്‍ വിട പറഞ്ഞ തെന്നിന്ത്യന്‍ താരങ്ങള്‍ ഇവരൊക്കെയാണ്..!

ഭാഷഭേദമന്യേ സിനിമാ താരങ്ങള്‍ക്കെന്നും ആരാധകര്‍ ഏറെയാണ്. വര്‍ഷങ്ങളായി നാമെല്ലാവരും കോവിഡിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സിനിമ ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കുകയും തിയേറ്ററുകള്‍ അടച്ചിടുകയും ചെയ്തിരുന്നു.

എന്നാല്‍ അതില്‍ നിന്നുമെല്ലാം തിരിച്ചു വരവിനൊരുങ്ങുകയാണ് സിനിമാ മേഖല. പതിയ പതിയെ വീണ്ടും ചുവടുറപ്പിക്കാനൊരുങ്ങുമ്പോള്‍ പല താരങ്ങളും ഈ ലോകത്തോട് തന്നെ വിടപറഞ്ഞിരിക്കുകയാണ്. മലയാള സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യന്‍ സിനിമയ്ക്കു തീര്‍ത്താല്‍ തീരാത്ത നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 2021 അവസാനിക്കാറാകുമ്പോള്‍ ഈ വര്‍ഷം നമ്മളെ വിട്ടു പിരിഞ്ഞ താരങ്ങള്‍ ആരെല്ലാമെന്ന് ഒന്നു കൂടി പരിശോധിക്കാം. 

അനില്‍ പനച്ചൂരാന്‍

ജനുവരി 3 ന് ആയിരുന്നു കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. .അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നു, കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങളിലൂടെയാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്.


ഉണ്ണികൃഷ്ണന്‍ നമ്പൂതിരി


മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.ദേശാടനം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഉണ്ണികൃഷ്ണന്‍ പിന്നീട് മലയാള സിനിമയുടെ തന്നെ മുത്തച്ഛനായി മാറുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇദ്ദേഹം.2021 ജനുവരി 20 ന് ആയിരുന്നു താരത്തിന്റെ അന്ത്യം. കല്യാണ രാമന്‍, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, പോക്കിരി രാജ ,മായാമോഹിനി എന്നിവയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ പ്രധാനപ്പെട്ട് ചിത്രങ്ങള്‍. തമിഴിലും അഭിനയിച്ചിട്ടുണ്ട്.

വിവേക്


ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 59ത് വയസായിരുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോള്‍ പെട്ടെന്ന് നെഞ്ച് വേദന ഉണ്ടാവുകയും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. 


സംഭവത്തിന് കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു വിവേക് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ചെന്നൈയിലെ ഒമാനദുരര്‍ ആശുപത്രിയില്‍ നിന്നാണ് അദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്. അതിന് പിന്നാലെയായിരുന്നു താരത്തിന് ഹൃദായാഘാതം ഉണ്ടായത്. എന്നാല്‍ ഹൃദയഘാതത്തിന് വാക്‌സിനുമായി യാതൊരു ബന്ധമില്ലെന്ന് ഡോക്ടമാര്‍ അറിയിക്കുകയും ചെയ്തു.
അന്ന്യന്‍, ബിഗില്‍, സാമി, ശിവാജി തുടങ്ങിയ ഇരുനൂറിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2009 ല്‍ രാജ്യം പത്മീശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. അഞ്ച് തവണ മികച്ച ഹാസ്യനടനുള്ള തമിഴ് നാടിന്റെ സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നാല് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും വിവേകിന് ലഭിച്ചു.


പി ബാലചന്ദ്രന്‍


മലയാള സിനിമയുടെ തീര്‍ത്താല്‍ തീരാത്ത നഷ്ടമാണ് സിനിമ-നാടകപ്രവര്‍ത്തനും അധ്യാപകനുമായ പി ബാലചന്ദ്രന്റത്. 2021 ഏപ്രില്‍ 5നായിരുന്നു ഇദ്ദേഹം വിടവാങ്ങിയത്. തിരക്കഥാകൃത്ത്, നാടക-സിനിമ സംവിധായകന്‍, അധ്യാപകന്‍, അഭിനേതാവ്, നാടക രചയിതാവ്, നിരൂപകന്‍ തുടങ്ങിയ മേഖലകളിലെല്ലാം തിളങ്ങിയ താരമായിരുന്നു പി ബാലചന്ദ്രന്‍. സിനിമയില്‍ സജീവമായി നിക്കുമ്പോഴായിരുന്നു പെട്ടെന്നുളള നടന്റെ വിയോഗം. കുറുപ്പില്‍ ഒരു പ്രധാന കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിച്ചിരുന്നു.

മാടമ്പ് കുഞ്ഞുക്കുട്ടന്‍


പ്രശസ്ത നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ മരണം മെയ് 11നായിരുന്നു. വടക്കുംനാഥന്‍, പോത്തന്‍വാവ, കരുണം, ദേശാടനം തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മഹാപ്രസ്ഥാനം, ഭ്രഷ്ട്, അശ്വത്ഥാമാവ്, സാരമേയം, വാസുദേവ കിണി, പൂര്‍ണമിദം എന്നിവയാണ് പ്രധാന നോവലുകള്‍.


സിദ്ധാര്‍ത്ഥ് ശുക്ല


സിനിമാ-സീരിയല്‍ താരവും ബിഗ് ബോസ് ഹിന്ദി സീസണ്‍ 13 വിജയിയുമായ സിദ്ധാര്‍ത്ഥ് ശുക്ല സെപ്തംബര്‍ രണ്ടിനാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുംബൈ കൂപ്പര്‍ ഹോസ്പിറ്റലാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. 40 വയസായിരുന്നു. ബിഗ് ബോസിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥയിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല. ബാലിക വധു എന്ന പരമ്പരയിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. സിദ്ധാര്‍ത്ഥിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. അമ്മയും രണ്ട് സഹോദരിമാരുമുണ്ട്.


കെടിഎസ് പടന്നയില്‍


പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ കെടിഎസ് പടന്നയില്‍ ജൂലൈ 22നായിരുന്നു അന്തരിച്ചത്. 1990മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. നാടകങ്ങളിലൂടെ സിനിമയിലെത്തിയ നടന്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.


ശരണ്യ ശശി


മലയാളി പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടി ശരണ്യ ശശിയുടേത്. ആഗസ്ത് 9നായിരുന്നു അന്തരിച്ചത്. ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. 11 തവണയോളം ഇതിനായി സര്‍ജറിയും ചെയ്തിരുന്നു. സൂര്യോധയം എന്ന സീരിയലിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്.ഛോട്ട മുംബൈ സിനിമയിലും അഭിനയിച്ചിരുന്നു. അഭിനയത്തില്‍ സജീവമായി നില്‍ക്കുമ്പോഴാണ് അസുഖം ബാധിക്കുന്നത്. ചികിത്സയ്ക്ക് ശേഷവും നടി അഭിനയത്തില്‍ എത്തിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയം നിര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് ശരണ്യയെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. പിന്നീട് നടി സീമ ജി നായരിലൂടെയാണ് ശരണ്യയെ കുറിച്ച് അറിയുന്നത്. ജീവിതത്തിലേയ്ക്ക് മടങ്ങി വരുമ്പോഴാണ് മരണം ശരണ്യയുടെ ജീവന്‍ കവരുന്നത്.

ചിത്ര


തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ചിത്രയും അന്തരിച്ചത് ഈ വര്‍ഷം ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആഗസ്ത് 21നായിരുന്നു വിയോഗം. മലയാളത്തിലും തമിഴിലും അടക്കം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. പത്താമുദയത്തിലെ അമ്മിണിക്കുട്ടി, ദേവാസുരത്തിലെ സുഭദ്രാമ്മ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ്.

രാജീവ് കപൂര്‍


പ്രശസ്ത ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ ഫെബ്രുവരി ഒമ്പതിനാണ് അന്തരിച്ചത്. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രശസ്ത നടന്‍ ഋഷി കപൂറിന്റെയും രണ്‍ധീര്‍ കപൂറിന്റെയും സഹോദരനാണ്. രാം തേരി ഗംഗാ മെയ്‌ലി, മേരാ സാഥി, ഹം തു ചലേ പര്‍ദേസ് തുടങ്ങിയവ രാജീവ് കപൂര്‍ അഭിനയിച്ച സിനിമകളാണ്. 1991 ല്‍ ഹെന്ന എന്ന സിനിമ രാജീവ് കപൂര്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രേം ഗ്രന്ഥ്, ആ അബ് ലോട്ട് ചലേന്‍ എന്നിവ രാജീവ് കപൂര്‍ സംവിധാനം ചെയ്ത സിനിമകളാണ്.

നൗഷാദ്


പാചക വിദഗ്ദനും സംവിധായകനും നിര്‍മാതാവുമായ നൗഷാദ് ആഗസ്ത് 27നായിരുന്നു അന്തരിച്ചത്. ടെലിവിഷന്‍ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട നൗഷാദ് ബിഗ് ഷെഫ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

റിസബാവ


പ്രശസ്ത നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ റിസ ബാവ സെപ്തംബര്‍ 13നായിരുന്നു അന്തരിച്ചത്. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്‍ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

പുനീത് രാജ്കുമാര്‍


പ്രശസ്ത കന്നട നടനും ഗായകനുമായ പുനീത് രാജ്കുമാര്‍ ഒക്ടോബര്‍ 29 നായിരുന്നു അന്തരിച്ചത്. രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടര്‍ന്ന്  ബെംഗളൂരുവിലെ വിക്രം  ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പുനീത്. 

അഭിനയത്തിന് പുറമെ പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. 1981 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ നൂറോളം ചിത്രങ്ങളില്‍ പുനീത് പാടിയിട്ടുണ്ട്. 2012 ല്‍ ‘ഹു വാണ്ട്സ് ടു ബി എ മില്ല്യണര്‍’ എന്ന ഗെയിം ഷോയുടെ കന്നഡ വേര്‍ഷനായ ‘കന്നഡദ കോട്യാധിപതി’ എന്ന ഗെയിം ഷോയിലൂടെ ടെലിവിഷന്‍ രംഗത്ത് അവതാരകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒട്ടേറെ ടിവി ഷോകളില്‍ അവതാരകനായി തിളങ്ങി. സന്തോഷ് അനന്ദ്രത്തിന്റെ യുവരത്ന എന്ന ചിത്രമാണ് പുനീതിന്റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

നെടുമുടി വേണു


ഒക്ടോബര്‍ 1 ന് ആയിരുന്നു മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ നെടുമുടി വേണു അന്തരിക്കുന്നത്.ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ സജീവമായിരുന്നു താരം മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടിട്ടുണ്ട്.

കോഴിക്കോട് ശാരദ


പ്രശസ്ത ചലച്ചിത്ര -നാടക നടി കോഴിക്കോട് ശാരദ നവംബര്‍ 9നായിരുന്നു അന്തരിച്ചത്. അമ്മ വേഷങ്ങളിലൂടെയാണ് ശാരദ ശ്രദ്ധിക്കപ്പെടുന്നത്. നിലമ്പൂര്‍ ബാലന്റെ അന്യരുടെ ഭൂമി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.


Continue Reading
You may also like...

More in Malayalam

Trending

Recent

To Top