Connect with us

ഔദ്യോഗിക പാനലില്‍ നിന്ന് തോറ്റ നിവിന്‍ പോളിക്കും ഹണി റോസിനും കിട്ടിയ വോട്ടുകളുടെ വിവരം പുറത്ത്…!

Malayalam

ഔദ്യോഗിക പാനലില്‍ നിന്ന് തോറ്റ നിവിന്‍ പോളിക്കും ഹണി റോസിനും കിട്ടിയ വോട്ടുകളുടെ വിവരം പുറത്ത്…!

ഔദ്യോഗിക പാനലില്‍ നിന്ന് തോറ്റ നിവിന്‍ പോളിക്കും ഹണി റോസിനും കിട്ടിയ വോട്ടുകളുടെ വിവരം പുറത്ത്…!

മലയാള താര സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ നിന്ന് രണ്ട് പേര്‍ക്കും വിമത പാനലില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കും പരാജയം സ്വീകരിക്കേണ്ടി വന്നത്. നിവിന്‍ പോളി, ഹണി റോസ് എന്നിവരാണ് ഔദ്യോഗിക പാനലില്‍ നിന്ന് തോറ്റത്. നിവിന്‍ പോളിക്ക് 158 വോട്ടും ഹണി റോസിന് 145 വോട്ടുമാണ് ലഭിച്ചത്. വിമതനായിരുന്ന നാസര്‍ ലത്തീഫിന് 100 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലുമാണ് വിജയിച്ചത്. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന്‍പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു. ഔദ്യോഗിക പാനലില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ ആശ ശരത് പരാജയപ്പെട്ടു. 224 വോട്ടാണ് മണിയന്‍ പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോള്‍ ആശ ശരത്തിന് 153 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

11 പേരുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേരായിരുന്നു മത്സരിച്ചിരുന്നത്. ഹണി റോസ്, നിവിന്‍ പോളി, നാസര്‍ ലത്തീഫ് എന്നിവരാണ് ഈ വിഭാഗത്തില്‍ പരാജയപ്പെട്ടത്.

വൈസ് പ്രസിഡന്റ് മത്സരാര്‍ത്ഥികളും വോട്ടുകളും

മണിയന്‍പിള്ള രാജു (224)

ശ്വേത മേനോന്‍ (176)

ആശ ശരത് (153)

എക്‌സിക്യൂട്ടീവ് കമ്മറ്റി

ബാബുരാജ് -242

ലാല്‍-212

ലെന-234

മഞ്ജു പിള്ള-215

രചന നാരായണന്‍കുട്ടി-180

സുധീര്‍ കരമന-261

സുരഭി-236

ടിനി ടോം-222

ടൊവിനോ തോമസ്-220

ഉണ്ണി മുകുന്ദന്‍-198

വിജയ് ബാബു-225

ഹണി റോസ്-145

നിവിന്‍ പോളി-158

നാസര്‍ ലത്തീഫ്-100

Continue Reading
You may also like...

More in Malayalam

Trending

Recent

To Top