Connect with us

അബിതാഭ് ബച്ചനൊപ്പം അഭിനയിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍; ബച്ചന്‍ എത്തുന്നത് കാമിയോ റോളില്‍

News

അബിതാഭ് ബച്ചനൊപ്പം അഭിനയിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍; ബച്ചന്‍ എത്തുന്നത് കാമിയോ റോളില്‍

അബിതാഭ് ബച്ചനൊപ്പം അഭിനയിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍; ബച്ചന്‍ എത്തുന്നത് കാമിയോ റോളില്‍

മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ വിവരങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്ത് വന്നത്. ഇപ്പോഴിതാ ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാമിയോ റോളില്‍ അമിതാബ് ബച്ചന്‍ എത്തുന്നു എന്നതാണ് പുതിയ വിവരം. 

അബിതാഭ് ബച്ചനൊപ്പം ദുല്‍ഖര്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് ഡിക്യൂവിന്റെ ആരാധകര്‍. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. 

കര്‍വാന്‍ എന്ന ചിത്രമാണ് ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം. അതിന് ശേഷം സോയ ഫാക്ടര്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചത്. സോനം കപൂര്‍ ആയിരുന്നു ദുല്‍ഖറിന്റെ നായിക. 

അതേസമയം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടാണ് അവസാനമായി ചിത്രീകരണം പൂര്‍ത്തിയായ ദുല്‍ഖര്‍ ചിത്രം. കൊല്ലം, തിരുനനന്തപുരം, കാസര്‍കോട്, ഡല്‍ഹി എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകള്‍. 

അരവിന്ദ് കരുണാകര്‍ എന്ന പൊലീസുകാരന്റെ വേഷമാണ് സെല്യൂട്ടില്‍ ദുല്‍ഖറിന്റെത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

More in News

Trending

Recent

To Top