ചൈനയില്‍ നിന്നും ആരോ തന്റെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്ത് താലിബാനെ കുറിച്ചുള്ള സ്റ്റോറികളെല്ലാം നീക്കം ചെയ്തു; ഇത് വലിയൊരു അന്താരാഷ്ട്ര ഗൂഢാലോചനയാണെന്ന് കങ്കണ

അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന് അധികാരത്തിലെത്തിയതിന് പിന്നാലെ ഈ വിഷയത്തില്‍ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ബോളിവുഡ് നടി കങ്കണ റണാവത്തും പ്രതികരണവുമായി എത്തിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്.
ഇന്നലെ രാത്രിയാണ് താരത്തിന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചത്. താലിബാനെ കുറിച്ച് എഴുതിയ സ്റ്റോറികളെല്ലാം നീക്കം ചെയ്യപ്പെട്ടു എന്നാണ് താരം പറയുന്നത്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കിയെന്നും കങ്കണ പറയുന്നു.
കങ്കണയുടെ കുറിപ്പ്:
ഇന്നലെ രാത്രി ചൈനയില്‍ നിന്നും ആരോ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് അലേര്‍ട്ട് വന്നു. പിന്നെ ആ അലേര്‍ട്ട് കാണാതായി. ഇന്ന് രാവിലെ ഞാന്‍ താലിബാന് വിഷയത്തില്‍ എഴുതിയ സ്റ്റോറികളെല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. കൂടാതെ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പ്രവര്‍ത്തന രഹിതമാക്കപ്പെട്ടിരുന്നു.
പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ ആളുകളുമായി സംസാരിച്ചതിന് ശേഷം എനിക്ക് എന്റെ അക്കൗണ്ട് തിരിച്ച് കിട്ടി. പക്ഷെ ഞാന്‍ സ്റ്റോറി എഴുതുമ്പോള്‍ വീണ്ടും അക്കൗണ്ട് ലോഗ് ഔട്ട് ആവുകയാണ്. ഈ സ്റ്റോറി എഴുതാന്‍ എനിക്ക് എന്റെ സഹോദരിയുടെ ഫോണ്‍ ഉപയോഗിക്കേണ്ടി വന്നു. ഇത് വലിയൊരു അന്താരാഷ്ട്ര ഗൂഢാലോചനയാണ്. അവിശ്വസനീയം തന്നെ എന്നാണ് താരം പറഞ്ഞത്.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...