മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് അമേയയുടേത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുമുണ്ട്. രസകരമായ അടിക്കുറിപ്പില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകരുടെ മനം കവരാറുണ്ട്.
പുതു വര്‍ഷത്തില്‍ ഫിറ്റ്നസിന് പ്രധാന്യം നല്‍കാനുള്ള തീരുമാനത്തിലാണ് താരം. തന്റെ ആരാധകര്‍ക്കു കൂടി പ്രചോദനം പകര്‍ന്നുകൊണ്ട് അമേയ പങ്കുവച്ച ജിം ഫോട്ടോകളാണ് ഇപ്പോള്‍ വൈറലാവുന്നത്.
‘നീ ഒക്കെ ജിമ്മില്‍ പോയിട്ട് എന്ത് കാണിക്കാനാ, എന്ന് തുടങ്ങി പലതരത്തിലുള്ള പരിഹാസങ്ങളും നമ്മള് ജീവിതത്തില്‍ നേരിടേണ്ടി വരും.. അത്തരത്തിലുള്ള ഒരു ആക്ഷേപങ്ങളും നമ്മളെ പിന്നോട്ട് വലിക്കരുത്. കളിയാക്കലുകള്‍ക്കും, പുച്ഛങ്ങള്‍ക്കും നാം മറുപടി പറയേണ്ടത് നമ്മുടെ വിജയത്തിലൂടെയാണ്. നിങ്ങളില്‍ വിശ്വസിക്കൂ, ഒരിക്കലും തോറ്റുകൊടുക്കരുത്.’- എന്ന അടിക്കുറിപ്പാണ് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.
ഷോട്ട്ഫിലിമുകളുടേയും കരിക്ക് സീരീസിലൂടെയുമാണ് അമേയ അഭിനയ രം?ഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. വൂള്‍ഫ്, മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നിവയാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ സിനിമകള്‍.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...