Malayalam
അന്ന് അജു വാവ വയറ്റില്‍ ഉണ്ടായിരുന്നോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു…, ‘മൂന്ന് വര്‍ഷത്തിന് ശേഷം സ്റ്റേജില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ പോവുന്നതിന്റെ ടെന്‍ഷനും സന്തോഷവും പങ്കുവെച്ച് അമ്പിളി ദേവി
അന്ന് അജു വാവ വയറ്റില്‍ ഉണ്ടായിരുന്നോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു…, ‘മൂന്ന് വര്‍ഷത്തിന് ശേഷം സ്റ്റേജില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ പോവുന്നതിന്റെ ടെന്‍ഷനും സന്തോഷവും പങ്കുവെച്ച് അമ്പിളി ദേവി
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ അമ്പിളിയുടെ കുടുംബ വിശേഷങ്ങള്‍ ആയിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. രണ്ടാം ഭര്‍ത്താവ് ആദിത്യന് ജയനുമായി അമ്പിളി വേര്‍പിരിഞ്ഞതും ഇരുവരും തമ്മിലുള്ള ആരോപണങ്ങളുമാണ് സോഷ്യല്‍ മീഡിയ ഏറ്റു പിടിച്ചത്.
വിവാദങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമൊടുവില്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വന്നും മക്കള്‍ക്കൊപ്പം സന്തുഷ്ട ജീവിതം നയിച്ച് വരികയാണ് അമ്പിളി. തന്റെ നൃത്ത വിദ്യാലയവും താരം അഭിനയത്തോടൊപ്പം നടത്തുന്നുണ്ട്. താരത്തിന്റെ നൃത്തം കഴിഞ്ഞ ദിവസം നടന്ന മധുരം ശോഭനം പരിപാടിയിലുണ്ടായിരുന്നു. ഈ പരിപാടിയില്‍ നിന്നുമുള്ള അമ്പിളി ദേവിയുടെ നൃത്തം ആരാധകരുടെ കയ്യടി നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം സീരിയല്‍ അഭിനയത്തിലേക്ക് മടങ്ങി വന്ന നടി ഇപ്പോള്‍ സ്റ്റേജിലും നൃത്തം അവതരിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. ഇടയില്‍ യൂട്യൂബ് ചാനല്‍ കൂടി ആരംഭിച്ചതോടെ തന്റെ വിശേഷങ്ങള്‍ ഓരോന്നായി ചാനലിലൂടെ പങ്കുവെച്ചു. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത പറഞ്ഞാണ് അമ്പിളി എത്തിയിരിക്കുന്നത്.
‘മൂന്ന് വര്‍ഷത്തിന് ശേഷം സ്റ്റേജില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ പോവുന്നതിന്റെ ടെന്‍ഷനും സന്തോഷവും പങ്കുവെച്ച് കൊണ്ടാണ് അമ്ബിളി ദേവി എത്തിയത്. 2019 ലാണ് അവസാനമായി താന്‍ സ്റ്റേജില്‍ കയറിയത്. അന്ന് വളരെ കെയര്‍ഫുള്‍ ആയിട്ടാണ് ഡാന്‍സ് കളിച്ചത്. കാരണം അന്ന് അജു വാവ വയറ്റില്‍ ഉണ്ടായിരുന്നോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. വിഷുവിനോട് അനുബന്ധിച്ച് ഗര്‍ഭിണിയാണെന്ന് കണ്‍ഫോം ചെയ്തു.
ഡെലിവറി കഴിഞ്ഞത് കൊണ്ടും പിന്നെ കൊവിഡ് വന്ന് ഉത്സവങ്ങള്‍ ഇല്ലാത്തത് കൊണ്ടുമൊക്കെ ഡാന്‍സ് അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നെ ഇപ്പോഴാണ് പെര്‍ഫോമന്‍സ് ചെയ്യുന്നത്. മൂത്തമകന് പത്ത് മാസം ആയപ്പോള്‍ തന്നെ ഞാന്‍ ഡാന്‍സ് കളിച്ച് തുടങ്ങിയിരുന്നു. അജു വാവ ജനിച്ചതിന് ശേഷം വേറൊരു സിറ്റുവേഷന് ആയിരുന്നല്ലോ. ഇപ്പോള്‍ മകന് അതിന് സമ്മതിക്കുമോ എന്നറിയില്ല. ഒരു പൊട്ട് തൊട്ടാല്‍ പോലും അവനത് പൊളിച്ച് കളയുകയും കമ്മല്‍ വലിച്ച് പറച്ച് കളയുകയുമൊക്കെ ചെയ്യും. എന്നാലും മേക്കപ്പ് ചെയ്യുന്നതിന്റെയും മറ്റുമൊക്കെയുള്ള വീഡിയോസ് അമ്ബിളി പങ്കുവെച്ചിരുന്നു.
അതേ സമയം തനിക്ക് വീഡിയോസ് ഒക്കെ എടുത്ത് തരുന്നത് മൂത്തമകന് അപ്പു ആണെന്നാണ് അമ്ബിളി പറയുന്നത്. അതുകൊണ്ടാണ് അവനെ ക്യാമറയ്ക്ക് മുന്നില്‍ കാണാത്തത്. എന്നാല്‍ അപ്പുവിന് എന്തോ സങ്കടമുണ്ടെന്ന് വീഡിയോ കാണുന്നവര്‍ പറയുന്നുണ്ട്. അങ്ങനെ സങ്കടമുണ്ടോ എന്നും നടി മകനോട് ചോദിച്ചിരുന്നു. ഇല്ലെന്നാണ് അപ്പുവിന്റെ ഉത്തരം. എന്നാല്‍ അവന്റെ വീഡിയോസ് ഒക്കെ ഒളിച്ചിരുന്ന് എടുത്ത് നിങ്ങളെ കാണിച്ച് തരുന്നതാണ്. അല്ലാതെ ക്യാമറ മുന്നില്‍ വരുമ്ബോള്‍ അവന് സൈലന്റ് ആവും. അപ്പുവിന്റെ വികൃതികളൊക്കെ ഒരു വീഡിയോയായി കാണിക്കാമെന്നും അമ്ബിളി പറയുന്നു.
ഹായ് അമ്ബിളി. വീണ്ടും ഡാന്‍സ് പ്രോഗ്രാം ചെയ്യാന്‍ തുടങ്ങി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം. എന്നും ഇതുപോലെ മുന്നോട്ട് പോകാന്‍ ഈശ്വരന് അനുഗ്രഹിക്കട്ടെ, ഒരുപാട് സന്തോഷമായി മോളെ. ഇനി ഇങ്ങനെ സന്തോഷിച്ചു മുന്നോട്ട് പോകണം. നൃത്തത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ. ഇനിയുള്ള അമ്ബിളിയുടെ ജീവിതത്തില്‍ വിജയങ്ങള്‍ മാത്രം ഈശ്വരന് നല്കട്ടെ. ജീവിതത്തെ പോരാടി ജയിച്ചു കൊണ്ടിരിക്കുന്ന അതിജീവിതയാണ് അമ്ബിളി ദേവി. എല്ലാ സ്ത്രീകള്‍ക്കും ഒരു ബലമാണ് ഈ ജീവിതമെന്ന് തുടങ്ങി നിരവധി കമന്റുകളാണ് അമ്ബിളിയുടെ വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.
കലോത്സവ വേദിയിലൂടെ താരമായി മാറിയ അമ്പിളി ദേവി സഹയാത്രികര്‍ക്കു സ്നേഹപൂര്‍വ്വം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. വിശ്വസ തുളസി, ഹരിഹരന് പിള്ള ഹാപ്പിയാണ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അമ്പിളി ദേവി. സീരിയില്‍ രംഗത്താണ് അമ്പിളി കൂടുതല്‍ തിളങ്ങിയത്. അമ്മ, വിക്രമാദിത്യന്, സ്ത്രീ, സ്നേഹത്തൂവല്‍, വേളാങ്കണ്ണി മാതാവ്, സീത, സ്ത്രീപദം, തുമ്പപ്പൂ തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തുമ്പപ്പൂ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.
