News
സസ്പെന്‍സ് ഉണ്ടാകുമോ എന്നൊന്നും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല.., പുഷ്പ രണ്ട് ഭാഗങ്ങളായി ഇറക്കുന്നതിനെ കുറിച്ച് പറഞ്ഞ് അല്ലു അര്ജുന്
സസ്പെന്‍സ് ഉണ്ടാകുമോ എന്നൊന്നും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല.., പുഷ്പ രണ്ട് ഭാഗങ്ങളായി ഇറക്കുന്നതിനെ കുറിച്ച് പറഞ്ഞ് അല്ലു അര്ജുന്
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്ജുന് നായകനായി എത്തുന്ന അല്ലു അര്ജുന്. നടന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം അല്ലു അര്‍ജുനും സംവിധായകന് സുകുമാറും ഒന്നിക്കുന്ന സിനിമ കൂടിയാണ് പുഷ്പ. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുഷ്പ ദ റൈസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഡിസംബര്‍ 17ന് ആണ് റിലീസ് ചെയ്യുന്നത്.
എന്തുകൊണ്ടാണ് പുഷ്പ രണ്ട് ഭാഗങ്ങളായി ഇറക്കുന്നത് എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അല്ലു അര്ജുന് ഇപ്പോള്‍. ‘കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു’ എന്നതു പോലൊരു സസ്പെന്‍സ് പുഷ്പയില്‍ ഉണ്ടാകുമോ? എന്ന ചോദ്യത്തിനാണ് അല്ലുവിന്റെ പ്രതികരണം.
‘സുകുമാറിന്റെ മനസ്സിലുള്ള സിനിമ വലുതായിരുന്നു. അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ ഈ സിനിമയിലൂടെ പറയാനുണ്ടായിരുന്നു. സസ്പെന്‍സ് ഉണ്ടാകുമോ എന്നൊന്നും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. അതൊക്കെ സിനിമ കണ്ട് നിങ്ങള്‍ അറിയേണ്ടതാണ്’ എന്നാണ് അല്ലു അര്ജുന് പ്രതികരിക്കുന്നത്.
അതേസമയം, റിലീസിന് മുമ്പ് തന്നെ 250 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് പുഷ്പ. ഒ.ടി.ടി റൈറ്റ്സ്, സാറ്റ്ലൈറ്റ് റൈറ്റ്, ഓഡിയോ വീഡിയോ റൈറ്റ് തുടങ്ങിയവയിലൂടെയാണ് ചിത്രം 250 കോടി രൂപ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അഭിനയിക്കാന്‍ 70 കോടി രൂപയാണ് അല്ലു അര്ജുന് വാങ്ങുന്നത്.
ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ പ്രധാന വില്ലന്‍. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. രശ്മിക മന്ദാന ആണ് പുഷ്പയില്‍ നായിക.
