News
സന്തോഷ ജന്മദിനം എന്റെ ജീവിതമേ… രണ്‍ബീര്‍ കപൂറിന് പിറന്നാള്‍ ആശംസകളുമായി ആലിയ ഭട്ട്
സന്തോഷ ജന്മദിനം എന്റെ ജീവിതമേ… രണ്‍ബീര്‍ കപൂറിന് പിറന്നാള്‍ ആശംസകളുമായി ആലിയ ഭട്ട്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് നടന് രണ്‍ബിര്‍ കപൂര്‍. ഇപ്പോഴിതാ താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടിയും കാമുകിയുമായ ആലിയ ഭട്ട്. സന്തോഷ ജന്മദിനം എന്റെ ജീവിതമേ എന്ന് മാത്രമാണ് ആലിയ ഭട്ട് എഴുതിയിരിക്കുന്നത്. രണ്‍ബിര്‍ കപൂറിനൊപ്പമുള്ള ഒരു ഫോട്ടോയും ആലിയ ഭട്ട് പങ്കുവെച്ചിരിക്കുന്നു.
ആലിയ ഭട്ട് പങ്കുവെച്ച ഫോട്ടോയ്ക്ക് ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇരുവരും വിവാഹിതരാകുമെന്ന് രണ്ടു വര്‍ഷത്തോളമായി അടുത്ത ബന്ധുക്കള്‍ തന്നെ പറയുന്നുണ്ടെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോകുകയാണ്. ആലിയയുടെയും രണ്‍ബിര്‍ കപൂറിന്റെയും വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അയന് മുഖര്‍ജിയുടെ സംവിധാനത്തിലുള്ള ചിത്രമായ ബ്രഹ്മാസ്ത്രയില് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. അമിതാഭ് ബച്ചനടക്കമുള്ള പ്രമുഖരുടെ ചിത്രമാണ് ബ്രഹ്മാസ്ത്ര.
ബ്രഹ്മാസ്ത്ര എന്ന തങ്ങളുടെ ചിത്രം റിലീസ് ചെയ്തതിന് ശേഷമാകും ശേഷമായിരിക്കും ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹം. പ്രണയ ജോഡികളായിട്ട് തന്നെയാണ് ചിത്രത്തില്‍ ഇരുവരും അഭിനയിക്കുന്നത്. രണ്‍ബീറും ആലിയയും ഒന്നിക്കുന്ന ചിത്രം വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷയും.
