Connect with us

‘നിങ്ങളുടെ മധുരശബ്ദം ലോകം മുഴുവന്‍ മുഴങ്ങിക്കേള്‍ക്കുന്നു, ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു’; ലതാമങ്കേഷ്‌കറിന് ആശംസകളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി

News

നിരവധി ആരാധകരുള്ള മുതിര്‍ന്ന പിന്നണി ഗായികയാണ് ലതാമങ്കേഷ്‌കര്‍. ഇന്ന് ഗായികയുടെ 92-ാം ജന്മദിനമാണിന്ന്. നിരവധി പ്രമുഖര്‍ ലതാ മങ്കേഷ്‌കറിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആശംസകള്‍ അറിയിച്ചു. ട്വീറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.

‘പ്രിയപ്പെട്ട ലതാ ദീതിക്ക് ജന്മദിനാശംസകള്‍. അവരുടെ മധുരശബ്ദം ലോകം മുഴുവന്‍ മുഴങ്ങിക്കേള്‍ക്കുന്നു. വിനയവും ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള അവരുടെ അടങ്ങാത്ത അഭിനിവേശവും കൊണ്ട് വലിയ ആദരവുകള്‍ അര്‍ഹിക്കുന്നുണ്ടവര്‍. അവരുടെ ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു’ എന്നും പ്രധാനമന്ത്രി

20 ഇന്ത്യന്‍ ഭാഷകളിലായി 25000 ഗാനങ്ങളാണ് ലതാ മങ്കേഷ്‌കര്‍ ഇതുവരെ ആലപിച്ചിരിക്കുന്നത്. ഭാരതരത്ന, പത്മവിഭൂഷന്‍, പത്മഭൂഷന്‍ എന്നീ ബഹുമതികള്‍ നല്‍കി അവരെ രാജ്യം ആദരിച്ചിട്ടുണ്ട്. 1942ലാണ് ലതാ മങ്കേഷ്‌കര്‍ പിന്നണി ഗായിക രംഗത്തേക്ക് ചുവടുവെച്ചത്.

More in News

Trending

Recent

To Top