News
പട്ടാപ്പകല്‍ വീട്ടില്‍ കയറി നടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി, മൂവര്‍ സംഘം കവര്‍ന്നത് ആറ് ലക്ഷം രൂപ
പട്ടാപ്പകല്‍ വീട്ടില്‍ കയറി നടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി, മൂവര്‍ സംഘം കവര്‍ന്നത് ആറ് ലക്ഷം രൂപ
ഏറെ ആരാധകരുള്ള നടിയാണ് അലംകൃത സാഹ. ഇപ്പോഴിതാ നടിയുടെ വീട്ടില്‍ മോഷണം നടന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഛത്തീസ്ഗഢിലെ വീട്ടില്‍ നടിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ മൂവര്‍ സംഘം വീട്ടില്‍ കയറി നടിയെ ബന്ധിതയാക്കി മോഷണം നടത്തുകയായിരുന്നു.
സംഘം വീട്ടില്‍ കയറി നടിയെ ബന്ധിതയാക്കിയ ശേഷം ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപയാണ് കവര്‍ച്ച ചെയ്തത്. പിന്നീട് എടിഎം കാര്‍ഡ് ഉപയോഗിച്ച് അമ്പതിനായിരം രൂപയും അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്.
കവര്‍ച്ചക്കാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ കുതറി മാറി മുറിയില്‍ കയറി എങ്കിലും ടര്സ്് വഴി സംഘം മുറിയില്‍ പ്രവേശിച്ച് വീണ്ടും ഭീണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തില്‍ അലംകൃത സാഹ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് കേസില്‍ മൊഴിയെടുത്ത് സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. പ്രതികളില്‍ ഒരാളെ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഫര്‍ണിച്ചര്‍ നല്‍കാനായി നേരത്തെ വീട്ടില്‍ വന്നിട്ടുണ്ടെന്നാണ് നടിയുടെ മൊഴി. ഡല്‍ഹില്‍ സ്ഥിരതാമസമാക്കിയ കുടുംബം ഒരു മാസം മുമ്പാണ് ഛത്തീസ്ഗഢിലെ വീട്ടില്‍ എത്തിയത്. സംഭവം നടക്കുന്ന സമയം മാതാപിതാക്കളും മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല.
