News
സിനിമയില്‍ അവസരം കിട്ടിയത് അച്ഛന് കാരണം; അര്‍ഹിക്കാതെ തന്നെ സുന്ദരിയായൊരു ഭാര്യയെയും കിട്ടി; ട്രോളിന് തക്ക മറുപടിയുമായി അഭിക്ഷേക് ബച്ചന്
സിനിമയില്‍ അവസരം കിട്ടിയത് അച്ഛന് കാരണം; അര്‍ഹിക്കാതെ തന്നെ സുന്ദരിയായൊരു ഭാര്യയെയും കിട്ടി; ട്രോളിന് തക്ക മറുപടിയുമായി അഭിക്ഷേക് ബച്ചന്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഇടയ്ക്കിടെ ട്രോളുകളിലും മകന് അഭിഷേക് ബച്ചന് നിറയാറുണ്ട്. ട്രോളുകള്‍ അതിരുകടക്കുമ്പോള്‍ അഭിക്ഷേക് ബച്ചന് അതേ നാണയത്തില്‍ തിരിച്ചടിക്കാറുണ്ട്. ഒരിക്കല്‍ ട്വിറ്ററിലൂടെ ബച്ചനെ ഒരാള്‍ കളിയാക്കിയത് ഐശ്വര്യ പോലൊരു ഭാര്യയെ നിങ്ങള്‍ അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു.
ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെ താരം സ്റ്റുവര്‍ട്ട് ബിന്നിയേയും അഭിഷേക് ബച്ചനേയും കൂട്ടിച്ചേര്‍ത്തായിരുന്നു പരിഹാസം. സ്റ്റുവര്‍ട്ട് ബിന്നി ബോളിവുഡിലെ അഭിഷേക് ബച്ചന് തുല്യമാണ്. അര്‍ഹിക്കാതെ തന്നെ സുന്ദരിയായൊരു ഭാര്യയെ കിട്ടിയിരിക്കുന്നത്.
രണ്ടു പേര്‍ക്കും ക്രിക്കറ്റിലും സിനിമയിലും അവസരം കിട്ടിയത് തങ്ങളുടെ അച്ഛന്മാര് കാരണമാണ്. രണ്ട് പേരും യാതൊരു ഉപകാരവുമില്ലാത്തവരാണ് എന്നായിരുന്നു പരിഹാസം. അവതാരക മയന്തി ലാംഗര്‍ ആണ് ബിന്നിയുടെ ഭാര്യ. പലപ്പോഴും ഇതേ രീതിയില്‍ കളിയാക്കലുകള്‍ നേരിട്ടിട്ടുള്ള താരമാണ് സ്റ്റുവര്‍ട്ട് ബിന്നി.
എന്നാല്‍ പിന്നാലെ അഭിഷേക് ബച്ചന് ട്രോളിന് മറുപടിയുമായി എത്തുകയായിരുന്നു. ‘എന്റെ ഷൂസില്‍ കുറച്ച് ദൂരം നടന്നു നോക്കൂ. പത്ത് ചുവടെങ്കിലും വെക്കാന്‍ സാധിച്ചാല്‍ ഞാന്‍ ഇംപ്രസ്ഡ് ആകും. നിങ്ങളുടെ ട്വീറ്റുകള്‍ വച്ച് നോക്കുമ്പോള്‍ നിങ്ങള്‍ അധികം ദൂരമൊന്നും പോകില്ലെന്നുറപ്പാണ്. സ്വയം നന്നാവാന്‍ സമയം കണ്ടെത്തണം.’
‘മറ്റുള്ളവരെ കുറിച്ച് ആശങ്കപ്പെടരുത്. ദൈവത്തിനറിയാം നമ്മള്‍ക്കെല്ലാം അവരവരുടെ യാത്രകളുണ്ട്. വേഗം സുഖമാകട്ടെ’ എന്നായിരുന്നു അഭിഷേകിന്റെ മറുപടി. പിന്നാലെ അഭിഷേകിനെ ട്രോളാന്‍ വന്നയാള്‍ പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. അതേസമയം, ബോബ് ബിസ്വാസ് ആണ് അഭിഷേകിന്റെ പുതിയ സിനിമ.
