തന്നെ വിളിച്ചിരുന്ന നിര്‍മാതാക്കള്‍ എന്റെ സിനിമകള്‍ വിജയിക്കാതായതോടെ എന്റെ ഫോണ്‍ എടുക്കാതിരുന്നിട്ടുണ്ട്, എന്നെ തിരിച്ചുവിളിക്കാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല; നിരവധി ചിത്രങ്ങളില്‍ നിന്ന് ഞാന്‍ മാറ്റപ്പെട്ടിട്ടുണ്ടെന്ന് അഭിഷേക് ബച്ചന്

തന്റെ തുടക്ക കാലത്ത് ബോളിവുഡില്‍ അച്ഛന്റെ കഴിവുകളുമായി താരതമ്യപ്പെടുത്തി ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ട താരപുത്രന്മാരില് ഒരാളാണ് അഭിഷേക് ബച്ചന്. പിന്നീട് അവയെല്ലാം അതിജീവിച്ച് സ്വന്തം കഴിവിലൂടെ ബോളിവുഡില്‍ മുന്‍നിര താരമായി മാറുകയായിരുന്നു. റെഫ്യൂജി എന്ന ആദ്യ സിനിമയുടെ പ്രദര്‍ശനം കാണാനെത്തിയപ്പോള്‍ യഷ് ചോപ്ര അടക്കമുള്ളവര്‍ തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് അഭിഷേക് മനസ് തുറന്നത്.
ദി രണ്‍വീര്‍ ഷോ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം സിനിമാ ജീവിതത്തെ കുറിച്ചും അച്ഛനില്‍ നിന്നും പഠിച്ച പാഠങ്ങളെ കുറിച്ചും പറഞ്ഞത്.
‘എന്റെ ആദ്യ സിനിമയായ റഫ്യൂജിയുടെ പ്രീമിയര്‍ ദക്ഷിണ മുംബൈയിലെ ലിബര്‍ട്ടി തിയേറ്ററില്‍ വെച്ചായിരുന്നു. അകത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് യഷ് ചോപ്ര അവിടെ നില്‍ക്കുന്നത് കണ്ടത്. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ അനുഗ്രഹം വാങ്ങി. അപ്പോള്‍ എന്നെ കെട്ടിപിടിച്ചുകൊണ്ട് അദ്ദേഹം എന്റെ ചെവിയില്‍ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. നിന്റെ അച്ഛന് നിന്നെ ഇവിടെ വരെ എത്തിച്ചിരിക്കുന്നു. അത് ഓര്‍ക്കണം…. ബഹുമാനിക്കണം.
ഇവിടം മുതല്‍ നിനക്ക് സ്വന്തം കാലുകളില്‍ മുന്നോട്ട് നടക്കേണ്ടതായിട്ടുണ്ട്. നിരവധി ചിത്രങ്ങളില്‍ നിന്ന് ഞാന്‍ മാറ്റപ്പെട്ടിട്ടുണ്ട്. എന്നെ വിളിച്ചിരുന്ന നിര്‍മാതാക്കള്‍ എന്റെ സിനിമകള്‍ വിജയിക്കാതായതോടെ എന്റെ ഫോണ്‍ എടുക്കാതിരുന്നിട്ടുണ്ട്. എന്നെ തിരിച്ചുവിളിക്കാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല. അത് പക്ഷേ നിങ്ങള്‍ വ്യക്തിപരമായി എടുക്കരുത്. നിങ്ങള്‍ക്ക് മൂല്യമുണ്ടെങ്കില്‍ അവര്‍ നിങ്ങളെ വിളിക്കും’ അഭിഷേക് പറയുന്നു.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...