Connect with us

പറമ്പിലുണ്ടായ തണ്ണീര്‍ മത്തന്‍ മുറിച്ച് അനു സിതാര; കമന്റുമായി പ്രാചി തെഹ്ലാന്‍

Malayalam

പറമ്പിലുണ്ടായ തണ്ണീര്‍ മത്തന്‍ മുറിച്ച് അനു സിതാര; കമന്റുമായി പ്രാചി തെഹ്ലാന്‍

പറമ്പിലുണ്ടായ തണ്ണീര്‍ മത്തന്‍ മുറിച്ച് അനു സിതാര; കമന്റുമായി പ്രാചി തെഹ്ലാന്‍

മലയാളികളുടെ പ്രിയതാരമാണ് അനുസിതാര. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരം തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് ഇപ്പോള്‍. തന്റെ തോട്ടത്തില്‍ ഉണ്ടായ തണ്ണീര്‍ മത്തന്‍ മുറിക്കുന്ന വീഡിയോ ആണ് അനു സിതാര പങ്കുവെച്ചത്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തതോടെ കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ‘ എനിക്കും വേണം അനു ചേച്ചി ‘ എന്ന് നടി പ്രാചി തെഹ്ലാനും കമന്റിട്ടിരുന്നു. പ്രാചിയ്ക്ക് പിന്നാലെ നിരവധി താരങ്ങളും എത്തിയിട്ടുണ്ട്.

തന്റെ ഓര്‍ഗാനിക് കൃഷിയെ കുറിച്ച് നേരത്തെയും അനു സിതാര വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. കൃഷിത്തോട്ടത്തിന്റെ വീഡിയോ പങ്കുവച്ചത്. എന്റെ ഏദന്‍ തോട്ടം എന്ന പേരിലാണ് വീട്ടിലെ വലിയ കൃഷിത്തോട്ടത്തിന്റെ വീഡിയോ പങ്കുവച്ചത്. ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്പഴം, ഒട്ടേറെയിനം പേര, റംബുട്ടാന്‍, മുന്തിരി, നാരകം, മാവ്, പേരയ്ക്ക, മള്‍ബറി, ചാമ്പ, മുരിങ്ങ തുടങ്ങിയവയാണ് പ്രധാനമായും വീടിന്റെ മുന്‍ ഭാഗത്ത് നട്ടുവളര്‍ത്തുന്നത്. നിലക്കട, ചീര, പയര്‍ തുടങ്ങി പച്ചക്കറികളും ഉണ്ട്. ലോക്ഡൗണിനിടെ താരം പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ചതിനും വലിയ ആരാധക പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

More in Malayalam

Trending

Recent

To Top