Connect with us

ഒമര്‍ ലുലുവിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് സിനിമയില്‍ വാഗ്ദാനം; വ്യാജ അക്കൗണ്ടിനെതിരെ സംവിധായകന്‍

Malayalam

ഒമര്‍ ലുലുവിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് സിനിമയില്‍ വാഗ്ദാനം; വ്യാജ അക്കൗണ്ടിനെതിരെ സംവിധായകന്‍

ഒമര്‍ ലുലുവിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് സിനിമയില്‍ വാഗ്ദാനം; വ്യാജ അക്കൗണ്ടിനെതിരെ സംവിധായകന്‍

ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ തന്നെ മലയാള പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഒമര്‍ ലുലു പങ്ക് വെയ്ക്കുന്ന എല്ലാ പോസ്റ്റുകള്‍കളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ ഒമര്‍ ലുലു പങ്കിട്ട ഒരു പോസ്റ്റ് ആണ് വൈറലായിരിക്കുന്നത്. തന്റെ ചിത്രം ഡിസ്‌പ്ലേ പിക്ചറാക്കി ഉപയോഗിച്ചുകൊണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടിലൂടെ ഒരാള്‍ വ്യാജ കാസ്റ്റിംഗ് കോള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി സംവിധായകന്‍ പറയുന്നു. വാട്‌സ്ആപ്പ് ചാറ്റിന്‌റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടാണ് ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.

ഫേക്ക് കാസ്റ്റിംഗ് കോള്‍, എന്റെ ഫോട്ടോ ഡിപി ഇട്ടുകൊണ്ട് ഒരു യു എസ് നമ്പറില്‍ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്‌സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെണ്‍കുട്ടികള്‍ക്ക് സിനിമയിലേയ്ക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മെസേജ് അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സൗമ്യ മേനോന്‍, അരുന്ധതി നായര്‍ തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ നിയമ നടപടിയെടുക്കുകയാണ്. ഇത്തരത്തില്‍ വരുന്ന മെസേജുകള്‍ക്കോ, കാസ്റ്റിംഗ് കോളുകള്‍ക്കോ ഞാനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്‌സോ ഉത്തരവാദിയായിരിക്കുന്നതല്ല, സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ധമാക്കയ്ക്ക് പിന്നാലെ ബാബു ആന്റണിയെ നായകനാക്കിയുളള സിനിമയാണ് ഒമര്‍ ലുലുവിന്റേതായി വരുന്നത്. പവര്‍സ്റ്റാര്‍ എന്ന് പേരിട്ട ആക്ഷന്‍ ചിത്രത്തിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബാബു ആന്റണിക്കൊപ്പം റിയാസ് ഖാന്‍, ബാബുരാജ്, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. 

More in Malayalam

Trending

Recent

To Top