Malayalam
ബിജെപി സ്ഥാനാര്‍ത്ഥിയായി വിനു മോഹന്‍; കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്
ബിജെപി സ്ഥാനാര്‍ത്ഥിയായി വിനു മോഹന്‍; കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന്‍ വിനു മോഹന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കൊട്ടാരക്കരയിലാണ് മത്സരിക്കുന്നതെന്നാണ് വിവരം. അതേസമയം, ബി.ജെ.പി വക്താവ് സന്ദീപ് വാര്യരിന് സാധ്യത കല്‍പ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം തൃത്താലയില്‍ മത്സരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
നടന്‍ കൃഷ്ണകുമാര്‍, നടനും എംപിയുമായ സുരേഷ് ഗോപി തുടങ്ങിയവരുടെ പേരുകളും സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചര്‍ച്ചയുടെ ഒരുഘട്ടത്തില്‍ നേമത്ത് സുരേഷ് ഗോപിയുടെ പേര് ഉയര്‍ന്നെങ്കിലും തൃശൂരിലോ വട്ടിയൂര്‍കാവിലോ മത്സരിക്കാനാണ് സാധ്യത.
മുന്‍പ് വിജയ ചരിത്രമുള്ളതിനാല്‍ തന്നെ ഇടതു മുന്നണി ഉറപ്പിച്ച സീറ്റുകളില്‍ ഒന്നാണ് കൊട്ടാരക്കര. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എന്‍ ബാലഗോപാലാണ് ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥി.
കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്, എഴുകോണ്‍, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂര്‍, ഉമ്മന്നൂര്‍, വെളിയം എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം. 2016ലെ കണക്കനുസരിച്ച് 200586 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
