Connect with us

‘മമ്മൂക്ക തകര്‍ന്നുപോയ മലയാള സിനിമയെ കൈ പിടിച്ച് ഉയര്‍ത്തി’; ‘ ദി പ്രീസ്റ്റ്’ ന്റെ വിജയത്തിനു പിന്നാലെ നന്ദി പറഞ്ഞ് തിയേറ്റര്‍ ഉടമ

Malayalam

‘മമ്മൂക്ക തകര്‍ന്നുപോയ മലയാള സിനിമയെ കൈ പിടിച്ച് ഉയര്‍ത്തി’; ‘ ദി പ്രീസ്റ്റ്’ ന്റെ വിജയത്തിനു പിന്നാലെ നന്ദി പറഞ്ഞ് തിയേറ്റര്‍ ഉടമ

‘മമ്മൂക്ക തകര്‍ന്നുപോയ മലയാള സിനിമയെ കൈ പിടിച്ച് ഉയര്‍ത്തി’; ‘ ദി പ്രീസ്റ്റ്’ ന്റെ വിജയത്തിനു പിന്നാലെ നന്ദി പറഞ്ഞ് തിയേറ്റര്‍ ഉടമ

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ എത്തിയ ആദ്യ മമ്മൂട്ടി ചിത്രമായിരുന്നു ദി പ്രീസ്റ്റ്. ഇതിലൂടെ തകര്‍ന്നുപോയ മലയാള സിനിമയെ മമ്മൂട്ടി കൈപിടിച്ച് ഉയര്‍ത്തിയെന്നും ജീവിതകാലം മുഴുവന്ഡ കടപ്പെട്ടിരിക്കുന്നുവെന്നും തിയേറ്റര്‍ ഉടമ ജിജി അഞ്ചാനി. ഫേസ്ബുക്കിലൂടെയായിരുന്നു ജിജിയുടെ പ്രതികരണം.

‘എന്റെ പേര് ജിജി അഞ്ചാനി എന്നാണ്. അഞ്ചാനി സിനിമാസ് എന്ന സിനിമ തിയേറ്ററിന്റെ ഉടമസ്ഥനാണ്. വലിയൊരു നന്ദി പറയാനാണ് ഞാന്‍ വന്നത്. നന്ദി പറഞ്ഞില്ലെങ്കില്‍ അത് മോശമായി പോകും. കാരണം എന്നെപോലെ പ്രതിസന്ധികളില്‍പ്പെട്ടു ഒരു വര്‍ഷകാലം പൂട്ടിക്കിടന്ന എന്റെ പ്രസ്ഥാനത്തിന് പുതുജീവന്‍ നല്‍കി. എനിക്ക് ഒരുപാടു സന്തോഷം കാരണം പ്രീസ്റ്റ് റിലീസായ ദിനം മുതല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ട് എല്ലാം നിറഞ്ഞു. കുടുംബ സഹിതം ആളുകള്‍ സിനിമ തിയേറ്ററിലേക്ക് കടന്നു വരുന്ന ആ കാലം തിരിച്ചു തന്ന മമ്മൂക്കയ്ക്ക് നന്ദി. ഞങ്ങളൊക്കെ വലിയ പ്രതിസന്ധിയിലായിരുന്നു. കടക്കെണിയില്‍ പെട്ടുപോയ ഒരു യുവ സംരംഭകനാണ് ഞാന്‍.

എന്റെ എല്ലാ സമ്പാദ്യവും ചിലവഴിച്ച് തുടങ്ങിയ പ്രസ്ഥാനം തുടങ്ങി മൂന്ന് മാസം കഴിയുമ്പോള്‍ തന്നെ പൂട്ടിപോകുന്നു. അതിന് ശേഷം മലയാള സിനിമകളൊക്കെ ഒടിടിയിലേക്ക് പോകുന്നു. വളരെ വേദനയോടെ ഇരുന്ന ഞങ്ങള്‍ക്ക് വലിയൊരു ആശ്വാസം ആയിട്ടാണ് പ്രീസ്റ്റ് വന്നത്. ആന്റോ ജോസഫ് ഒടിടിയിലേക്ക് പോകാന്‍ നിര്‍ബന്ധിതനാകുമ്പോള്‍ കാത്തിരിക്കാന്‍ പറഞ്ഞ മമ്മൂട്ടി എന്ന മഹാനടന് മുന്നില്‍ ഒന്നും തന്നെ പറയാനില്ല. മലയാള സിനിമയിലെ എല്ലാ തൊഴിലാളികളും ഇന്ന് വീണ്ടും സന്തോഷവാന്മാരായി ജോലി ചെയ്യുന്നു.

മലയാള സിനിമയെ തിരികെ എത്തിച്ച മഹാനടന് ഒരുപാട് നന്ദി. ഞങ്ങള്‍ മറക്കില്ല. മമ്മൂക്ക നിങ്ങളാണ് തകര്‍ന്നുപോയ ഈ മലയാള സിനിമയെ കൈ പിടിച്ച് ഉയര്‍ത്തെഴുനേല്‍പ്പിച്ചത്. ജീവിതം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു.’ ഷൈലോക്കെന്ന സിനിമയില്‍ ഒരു ഡയലോഗ് ഉണ്ടായിരുന്നു ”മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണയാള്‍”. അന്ന് ഈ ഡയലോഗിനെ പലരും ട്രോളുന്നത് കണ്ടു. പക്ഷെ ആ ഡയലോഗ് സത്യാമായിരുന്നുവെന്ന് കാലം ഇന്ന് തെളിയിച്ചു എന്നും ജിജി പറയുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണി വരെയായിരുന്നു തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനം അനുവദിച്ചിരുന്നത്. അതിനാല്‍ ഫെബ്രുവരി 4ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റി വെക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാറുമായുള്ള നിരന്തര ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സെക്കന്റ് ഷോയ്ക്ക് അനുമതി ലഭിക്കുന്നത്.

പാരാസൈക്കോളജിയിലും എക്സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്ട.ഒരു കുടുംബത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനായി ഒരു പെണ്‍കുട്ടി ഫാദറിനെ തേടി വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന. വേണ്ടിടത്ത് ആകാംക്ഷയുളവാക്കുന്ന ട്വിസ്റ്റുകളും സസ്പെന്‍സുകളും നിറച്ചാണ് ‘ദി പ്രീസ്റ്റ്’ കാണികളെ പിടിച്ചിരുത്തുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകന്‍.

More in Malayalam

Trending

Recent

To Top