Connect with us

തന്റെ പുതിയ വിശേഷം പങ്കിട്ട് താപ്‌സി പന്നു; വൈറലായി ചിത്രങ്ങള്‍

Malayalam

തന്റെ പുതിയ വിശേഷം പങ്കിട്ട് താപ്‌സി പന്നു; വൈറലായി ചിത്രങ്ങള്‍

തന്റെ പുതിയ വിശേഷം പങ്കിട്ട് താപ്‌സി പന്നു; വൈറലായി ചിത്രങ്ങള്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ തമിഴകത്തും ബോളിവുഡിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച നായികയാണ് താപ്‌സി പന്നു. അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും എന്നും ശ്രദ്ധേയമായ താരം.

ഇപ്പോഴിതാ പുതിയ അപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റീരിയര്‍ കാഴ്ചകള്‍ പങ്കുവയ്ക്കുകയാണ് താപ്‌സി ഇപ്പോള്‍. സഹോദരി ഷഗുന്‍ പന്നുവാണ് വീടിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നതെന്നും താപ്‌സി പറയുന്നു.

സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്ന താപ്‌സി മോഡലിംഗില്‍ നിന്നുമാണ് സിനിമയിലെത്തുന്നത്. ആദ്യകാലത്ത് റിലയന്‍സ് ട്രെന്‍ഡ്‌സ്, എയര്‍ടെല്‍, കൊക്കകോള, റെഡ് എഫ്? എം, പിവി ആര്‍ സിനിമാസ് തുടങ്ങിയ ബ്രാന്‍ഡുകളുടെയെല്ലാം പരസ്യങ്ങളില്‍ അഭിനയിച്ചു.

തുടര്‍ന്ന് 2010-ല്‍ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ‘ജുമ്മാണ്ടി നാദം’ എന്ന തെലുങ്ക് സിനിമയിലാണ് താപ്‌സി ആദ്യമായി അഭിനയിക്കുന്നത്. തമിഴില്‍ ആടുകളം ആയിരുന്നു താപ്‌സിയുടെ ആദ്യചിത്രം. ആറ് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിനൊപ്പം താപ്‌സിയും ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് പിങ്ക്, മുള്‍ക്, ബദ്ല, ഗെയിം ഓവര്‍, മിഷന്‍ മംഗള്‍, ഥപ്പട് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കാന്‍ താപ്‌സിയ്ക്ക് കഴിഞ്ഞു. ഇന്ന് ബോളിവുഡിലെ സൂപ്പര്‍താര പദവിയുള്ള നായികമാരില്‍ ഒരാളാണ് താപ്‌സി.

2011ല്‍ സോഹന്‍ സീനു ലാല്‍ സംവിധാനം ചെയ്ത ഡബിള്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും താപ്‌സി അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തില്‍ സൈറ ബാനു എന്ന കഥാപാത്രത്തെയാണ് താപ്‌സി അവതരിപ്പിച്ചത്.

More in Malayalam

Trending

Recent

To Top