Connect with us

‘ ദി പ്രീസ്റ്റ്’ ന്റെ വിജയാഘോഷത്തില്‍ അണിയറ പ്രവര്‍ത്തകര്‍; ഫസ്റ്റ് ഡേ കളക്ഷന്റെ കണക്ക് തത്ക്കാലം പറയുന്നില്ലെന്ന് നിര്‍മാതാവ്‌

Malayalam

‘ ദി പ്രീസ്റ്റ്’ ന്റെ വിജയാഘോഷത്തില്‍ അണിയറ പ്രവര്‍ത്തകര്‍; ഫസ്റ്റ് ഡേ കളക്ഷന്റെ കണക്ക് തത്ക്കാലം പറയുന്നില്ലെന്ന് നിര്‍മാതാവ്‌

‘ ദി പ്രീസ്റ്റ്’ ന്റെ വിജയാഘോഷത്തില്‍ അണിയറ പ്രവര്‍ത്തകര്‍; ഫസ്റ്റ് ഡേ കളക്ഷന്റെ കണക്ക് തത്ക്കാലം പറയുന്നില്ലെന്ന് നിര്‍മാതാവ്‌

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തിയത്. സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കിയതോടെയാണ് ചിത്രം റിലീസിനെത്തിയത്. മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പങ്കുവെച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. നിരവധി താരങ്ങളും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. മമ്മൂട്ടി-മഞ്ജു വാര്യര്‍ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയോടെയാണ് പ്രീസ്റ്റ് പ്രേക്ഷകരിലേക്ക് എത്തിയത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച ബേബി മോണിക്കയുടെ പ്രകടനത്തെ പ്രശംസിച്ചും നിരവധിയാളുകള്‍ എത്തി. നിഖില വിമല്‍, വെങ്കിടേഷ്, രമേഷ് പിഷാരടി, ജഗദീഷ്, ടിജി രവി, മധുപാല്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. രാഹുല്‍ രാജ് ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയില്‍ മികച്ചുനിന്നിരുന്നു. ഒപ്പം അഖില്‍ ജോര്‍ജ്ജിന്റെ ഛായാഗ്രഹണവും നന്നായി വന്നു. ആന്റോ ജോസഫും നിര്‍മ്മാതാവ് ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് മമ്മൂട്ടി ചിത്രം നിര്‍മ്മിച്ചത്. അതേസമയം ദി പ്രീസ്റ്റിന്റെ ആദ്യ ദിന കളക്ഷന്‍ എത്രയാണെന്ന ചോദ്യത്തിന് നിര്‍മ്മാതാവ് ആന്റോ ജോസഫ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ദി പ്രീസ്റ്റ് വിജയാഘോഷത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സിനിമയുടെ ഫസ്റ്റ്ഡേ ഷെയര്‍ തല്‍ക്കാലം പുറത്തുവിടുന്നില്ലെന്നും എന്നാല്‍ കോവിഡിന് മുന്‍പ് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ടെന്നും ആന്റോ ജോസഫ് പറഞ്ഞു. ഷെയറിന്റെ കാര്യം നോക്കിയാല്‍ പലരും എഴുതി വിടാറുണ്ട് മൂന്ന് കോടി നാല് കോടി എന്നൊക്കെ. ഞാന്‍ അങ്ങനെ ഉദ്ദേശിക്കുന്നില്ല. ഒരു കാര്യം മാത്രം പറയാം കോവിഡിന് മുന്‍പ് കിട്ടുന്ന കളക്ഷനെക്കാള്‍ കൂടുതല്‍ ഇന്നലെ ലഭിച്ചിട്ടുണ്ട് എന്നു ആന്റോ ജോസഫ് പറഞ്ഞു.

അതേസമയം മമ്മൂക്ക നല്‍കിയ ധൈര്യമാണ് ചിത്രം തിയ്യേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ കാരണമായതെന്നും ആന്റോ ജോസഫ് പറഞ്ഞു. സിനിമകള്‍ ലൈവ് ആകുന്ന ഒരു കാലം വരുമെന്ന് അദ്ദേഹം പറഞ്ഞു. നീ ടെന്‍ഷന്‍ അടിക്കേണ്ട, നിന്റെ കൂടെ ഞാനില്ലേ. അങ്ങനെ ഈ പുലി ഉളള ധൈര്യത്തില്‍ ഞാന്‍ ഉറപ്പിച്ചു തിയ്യേറ്റര്‍ റിലീസ് മതി എന്ന്, ആന്റോ ജോസഫ് പറഞ്ഞു. അതേസമയം കേരളത്തിന് പുറമെ ഗള്‍ഫ് രാജ്യങ്ങളിലും ഒരേസമയമാണ് ദി പ്രീസ്റ്റ് തിയ്യേറ്ററുകളിലെത്തിയത്. മമ്മൂക്ക വൈദികന്റെ റോളില്‍ എത്തിയ ചിത്രം വേറിട്ട പ്രമേയം കൊണ്ടും സംവിധാന മികവുകൊണ്ടുമാണ് ശ്രദ്ധേയമായത്. വലിയ റിലീസായിട്ടാണ് കഴിഞ്ഞ ദിവസം മമ്മൂട്ടി ചിത്രം എത്തിയത്. ആദ്യ ദിനം തന്നെ സിനിമയ്ക്ക് ലഭിച്ച മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിക്കുന്നത്.

More in Malayalam

Trending

Recent

To Top