Connect with us

ഭാഗ്യലക്ഷ്മിയുടെ വാ വിട്ട വാക്ക്! മുട്ടൻ പണി കടന്നൽകൂട് പോലെ ഇളകി മോഹൻലാൽ ആരാധകർ

Malayalam

ഭാഗ്യലക്ഷ്മിയുടെ വാ വിട്ട വാക്ക്! മുട്ടൻ പണി കടന്നൽകൂട് പോലെ ഇളകി മോഹൻലാൽ ആരാധകർ

ഭാഗ്യലക്ഷ്മിയുടെ വാ വിട്ട വാക്ക്! മുട്ടൻ പണി കടന്നൽകൂട് പോലെ ഇളകി മോഹൻലാൽ ആരാധകർ

നടിയായും ആക്ടിവിസ്റ്റ് ആയും ടെലിവിഷന്‍ അവതാരകയായുമൊക്കെ മുഖവുരകളുടെ ആവശ്യമില്ലാത്ത സാന്നിധ്യമായിരുന്നു ഭാഗ്യലക്ഷ്യയുടേത്. ബിഗ് ബോസ്സിൽ മത്സരാർത്ഥിയായി എത്തിയതോടെ ഭാഗ്യലക്ഷ്മിയിൽ പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. തുടക്കത്തിലുണ്ടായ മുന്‍തൂക്കം ഭാഗ്യലക്ഷമിയ്ക്ക് പിന്നീട് നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല.

അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു ഇന്നലെ ബിഗ് ബോസിൽ നടന്നത് ഭാഗ്യലക്ഷ്മിയുടെ വികാര പ്രകടനങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. മോണിംഗ് ആക്ടിവിറ്റിയില്‍ ഫിറോസ് ഖാന്‍ ഭാഗ്യലക്ഷ്മിക്കെതിരെ സംസാരിച്ച സംഭവമായിരുന്നു വൈകാരിക നിമിഷങ്ങള്‍ക്ക് കാരണമായി മാറിയത്. ഭാഗ്യലക്ഷ്മിയാണ് ഈ വീട്ടിലെ ഏറ്റവും വലിയ വിഷമെന്നായിരുന്നു ഫിറോസ് പറഞ്ഞത്. ഇതോടെ നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയായിരുന്നു ഭാഗ്യലക്ഷ്മി.

ഫിറോസിന്റെ വാക്കുകളില്‍ തളര്‍ന്ന് തനിക്ക് വീട്ടില്‍ പോകണമെന്ന് പറഞ്ഞു കരയുന്നതിനിടെ ഭാഗ്യലക്ഷ്മി നടത്തിയ പ്രതികരണം മോഹൻലാൽ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച ആ മനുഷ്യന്റെ മുന്നില്‍ നില്‍ക്കണം എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇതോടെ ഭാഗ്യലക്ഷ്മിക്കെതിരെ മോഹന്‍ലാല്‍ ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ശനിയാഴ്ച വന്നിട്ട് ആ മനുഷ്യന്റെ വായില്‍ നിന്നു കൂടെ കേള്‍ക്കേണ്ടി വരും. ഇത്രയും വര്‍ഷമായിട്ട് അറിയുന്ന മനുഷ്യന്റെ മുന്നിലാണ് തലകുനിച്ച് നില്‍ക്കേണ്ടി വരുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ ഭാഗ്യലക്ഷ്മിയെ കിടിലം ഫിറോസും അഡോണിയും സന്ധ്യയും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. താന്‍ നാണം കെട്ട് നില്‍ക്കുകയാണെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. എന്നാല്‍ മോഹന്‍ലാലിനെ കുറിച്ച് ഭാഗ്യലക്ഷ്മി നടത്തിയ പരാമര്‍ശം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

മോഹന്‍ലാലിനെ കുറിച്ച് ഭാഗ്യലക്ഷ്മി നടത്തിയ പരാമര്‍ശം ശരിയായില്ലെന്ന് ആരാധകര്‍ പറയുന്നു. മുന്‍വിധിയോടെയാണ് ഭാഗ്യലക്ഷ്മിയുടെ സംസാരമെന്നും ആരാധകര്‍ പറയുന്നു. ടിവിയില്‍ കണ്ടത് മാത്രമാണ് ഇതെന്നും കാണാതെ വേറെ എന്തെങ്കിലും അദ്ദേഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടാകുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. നിരവധി പേര്‍ വിഷയത്തില്‍ ഭാഗ്യലക്ഷ്മിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top