News
അബോധാവസ്ഥയില്‍ കണ്ടെത്തിയ സംവിധായകന്റെ നില ഗുരുതരം; പ്രാര്‍ത്ഥനയോടെ സിനിമാ ലോകം
അബോധാവസ്ഥയില്‍ കണ്ടെത്തിയ സംവിധായകന്റെ നില ഗുരുതരം; പ്രാര്‍ത്ഥനയോടെ സിനിമാ ലോകം
പ്രശസ്ത തമിഴ് സംവിധായകന്‍ എസ് പി ജനനാഥന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കഴിഞ്ഞ ദിവസം വൈകിട്ട് ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വിജയ് സേതുപതി നായകനാകുന്ന പുതിയ സിനിമ ലാഭത്തിന്റെ ചിത്രീകരണത്തിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച ചിത്രത്തിന്റെ എഡിറ്റിങ്ങ് വര്‍ക്കുകളള്‍ക്ക് ശേഷം ഹോട്ടല്‍ മുറിയിലേക്ക് ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു അദ്ദേഹം.
തുടര്‍ന്ന് അദ്ദേഹം തിരികെ എത്താത്തത് മൂലം സഹപ്രവര്‍ത്തകര്‍ മുറിയില്‍ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ അബോധവസ്ഥയില്‍ കണ്ടത്. 2003ല്‍ ഇയര്‍കൈ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമ സംവിധാന മേഖലയിലേക്ക് എത്തുന്നത്.
ചിത്രത്തിന് ആ വര്‍ഷം ദേശിയ പുരസ്‌കാരവും ലഭിച്ചു. 2015ല്‍ ജയം രവി നായകനായെത്തിയ ഭൂലോഹമാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം
