News
ദൃശ്യം 2 തെലുങ്ക് റീമേക്കും തൊടുപുഴയില്‍ തന്നെ; നിര്‍മാണം ആന്റണി പെരുമ്പാവൂര്‍
ദൃശ്യം 2 തെലുങ്ക് റീമേക്കും തൊടുപുഴയില്‍ തന്നെ; നിര്‍മാണം ആന്റണി പെരുമ്പാവൂര്‍
Published on
ജീത്തു മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2-ന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നായിരുന്നു തൊടുപുഴ. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്കും തൊടുപുഴയില്‍ തന്നെ ചിത്രീകരിക്കും.
കാഞ്ഞാര്‍, വഴിത്തല എന്നീ പ്രദേശങ്ങള്‍ തന്നെ തെലുങ്ക് പതിപ്പിനും പശ്ചാത്തലമാകും.
ജീത്തു ജോസഫ് തന്നെയാണ് റീമേക്കും സംവിധാനം ചെയ്യുന്നത്. മീന, എസ്തര്‍, നദിയ മൊയ്തു എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തും.
നടന്‍ വെങ്കടേഷാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി ആയി എത്തുക. നദിയ മൊയ്തു ആശാ ശരത് ചെയ്ത കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കും.ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.
Continue Reading
You may also like...
Related Topics:antony perumbavoor, Drishyam Movie, Remake
