News
കുടുംബത്തിലെ സിക്‌സ് പാക്ക്‌സ്; വൈറലായി മേഘ്‌ന പങ്കുവെച്ച ചിത്രങ്ങള്‍
കുടുംബത്തിലെ സിക്‌സ് പാക്ക്‌സ്; വൈറലായി മേഘ്‌ന പങ്കുവെച്ച ചിത്രങ്ങള്‍
വളരെ കുറച്ച് മലയാള ചിത്രങ്ഹളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്‌നരാജ്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറുന്നത്. കുടുംബത്തിലെ മൂന്ന് പുരുഷന്മാരുടെ ചിത്രമാണ് താരം. തമിഴ് താരം അര്‍ജുന്‍ സര്‍ജ ആണ് ഒരാള്‍. അതിനുശേഷം തന്റെ ഭര്‍ത്താവ് കൂടിയായ ചിരഞ്ജീവി സര്‍ജ ആണ് അടുത്ത ആള്‍. പിന്നീട് ഭര്‍തൃസഹോദരന്‍ ആയിട്ടുള്ള ധ്രുവ് ആണ് മറ്റൊരു നടന്‍. മൂവരുടെയും സിക്‌സ് പാക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാളത്തില്‍ അരങ്ങേറിയത്. തുടര്‍ന്ന് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മലയാളത്തില്‍ നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
വൈകാതെ തന്നെ മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി താരം മാറി. മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് മേഘ്‌ന ഇപ്പോള്‍. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം സജീവമായിരുന്നു. കന്നട നടനായിരുന്ന ചിരഞ്ജീവി സര്‍ജ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്.
കഴിഞ്ഞവര്‍ഷമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി സര്‍ജ ലോകത്തോട് വിടപറഞ്ഞത്. ഗര്‍ഭിണിയായിരുന്ന മേഘ്‌ന കഴിഞ്ഞ ഒക്ടോബര്‍ 22 ന് ആയിരുന്നു ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. കുഞ്ഞിന് ഇതുവരെ ഔദ്യോഗികമായി പേര് ഇട്ടിട്ടില്ല. ജൂനിയര്‍ ചിരു എന്നാണ് കുഞ്ഞിനെ ആരാധകര്‍ വിളിക്കുന്നത്. ചിന്തു എന്നാണ് കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന ഓമന പേരു.
