Malayalam
ബിലാലില്‍ മമ്മൂട്ടിയുടെ വില്ലന്‍ താരപുത്രന്‍! ചിത്രത്തിന്റെ സസ്‌പെന്‍സ് പുറത്തായി
ബിലാലില്‍ മമ്മൂട്ടിയുടെ വില്ലന്‍ താരപുത്രന്‍! ചിത്രത്തിന്റെ സസ്‌പെന്‍സ് പുറത്തായി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിനു ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. അമല്‍ നീരദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. 2007 ല്‍ പുറത്തിറങ്ങിയ ബിഗ് ബിയുടെ രണ്ടാം പതിപ്പാണ് ബിലാല്‍. മമ്മൂട്ടിയുടെ സ്‌റ്റൈലന്‍ കഥാപാത്രങ്ങളിലൊന്നാണ് ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. ഇപ്പോഴിത സിനിമയെ കുറിച്ചുള്ള നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സംവിധായകനും അഭിനേതാവുമായ ജീന്‍ പോള്‍. ഒരു ഓണ്‍ലെന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബിലാലില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് ലാല്‍ ജൂനിയര്‍ ആണ്. സിനിമയുടെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ തന്നെ വില്ലനെ കുറിച്ചുള്ളചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ കനത്തിരുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ പേര് വരെ പ്രചരിച്ചിരുന്നു. ഇപ്പോഴിത ഇക്കാര്യത്തില്‍ ഒരു ഉറപ്പ് ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യം സംവിധായകന്‍ അമല്‍ നീരദ് വെളിപ്പെടുത്തിയിട്ടില്ലെന്നും ജീന്‍ പോള്‍ അഭിമുഖത്തില്‍ പറയുന്നു.
എല്ലാവരും ആഗ്രഹിക്കുന്നതാണ് അമലേട്ടന്റെ സിനിമയില്‍ അഭിയിക്കണമെന്നത്. പക്ഷെ എനിക്ക് ഇപ്പോള്‍ ടെന്‍ഷനാണ്. കാരണം ബിലാലിന്റെ ഒരു പണിയും തുടങ്ങിയിട്ടില്ല. അമലേട്ടനാണേല്‍ ആരോടും ഞാന്‍ വില്ലനാണെന്ന് പറഞ്ഞിട്ടുമില്ല. ഞാനും എഗ്രിമെന്റൊന്നും സൈന്‍ ചെയ്തിട്ടില്ല. ഇതെല്ലാം വാക്കാല്‍ പറഞ്ഞ കാര്യങ്ങളാണ്. ഇനി ഞാന്‍ നാളെ ഇല്ലെന്ന് പറഞ്ഞാല്‍ ഭയങ്കര ചമ്മലായി പോകും.
തന്റെ കഥാപാത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാന്‍ മൂന്ന് നാല് ദിവസം ഉള്ളപ്പോഴായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഞാന്‍ ആ റോളിന് വേണ്ടി വര്‍ക്ക്ഔട്ടും മറ്റുംചെയ്തിരുന്നു. ഇനി ഇപ്പോള്‍ രണ്ടാമത് തുടങ്ങണം. പക്ഷെ അത് തുടങ്ങാന്‍ ഇനിയും സമയമുണ്ട്. വിദേശ രാജ്യങ്ങളൊക്കെ ലൊക്കേഷനാണ്. വലിയൊരു പ്രൊജക്ടാണ് ബിലാല്‍ എന്നും ലാല്‍ ജൂനിയര്‍ പറയുന്നു.
2020 മാര്‍ച്ചോട് കൂടിയാണ് ബിലാലിന്റെ ചിത്രീകരണം തുടങ്ങാനിരുന്നത്. ഷൂട്ടിങ്ങ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് ചിത്രീകരണം നീട്ടി വയ്ക്കുകയായിരുന്നു. വിദേശരാജ്യങ്ങളിലും സിനിമയുടെ ചിത്രീകരണം തീരുമാനിച്ചിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് വിദേശരാജ്യങ്ങളി യാത്ര നിയന്ത്രണങ്ങളും മറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായാല്‍ മാത്രമേ ചിത്രീകരണം ആരംഭിക്കാന്‍ സാധിക്കുകയുളളൂ.
നിവലില്‍ അമല്‍ നീരദ് ചിത്രമായ ഭീഷ്മപര്‍വ്വത്തിലാണ മമ്മൂട്ടി അഭിനയിക്കുന്നത്. പൂര്‍ണ്ണമായും കേരളത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച്. ചിത്രത്തിലെ നടന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ലെന, നദിയ മൊയ്ദു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിലെ താരത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
