Connect with us

യോഗ ഒരു പ്രകടനം മാത്രമല്ല മനോഹരമായൊരു ജീവിത രഹസ്യം കൂടിയാണ്; ചിത്രം പങ്കുവെച്ച് റിമി

Malayalam

യോഗ ഒരു പ്രകടനം മാത്രമല്ല മനോഹരമായൊരു ജീവിത രഹസ്യം കൂടിയാണ്; ചിത്രം പങ്കുവെച്ച് റിമി

യോഗ ഒരു പ്രകടനം മാത്രമല്ല മനോഹരമായൊരു ജീവിത രഹസ്യം കൂടിയാണ്; ചിത്രം പങ്കുവെച്ച് റിമി

അവതാരകയായും അഭിനേതാവായും വ്ലോഗറായി എത്തിയും എല്ലാ മേഖലയിലും തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു റിമി ടോമി. ആരാധകരെ അത്ഭുതപ്പെടുത്തിയ മേക്കോവറായിരുന്നു റിമി അടുത്ത കാലത്ത് നടത്തിയത്. ഫിറ്റ്‌നസിനായി തുടങ്ങിയ വ്യായാമത്തിലൂടെ ഒടുവില്‍ ഭാരം കുറച്ച് മറ്റൊരു റിമിയായി താരമെത്തുകയായിരുന്നു . ഇതിന്റെ രഹസ്യം വര്‍ക്കൗട്ട് മാത്രമാണെന്നും തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ വര്‍ക്കൗട്ടിനൊപ്പം യോഗയുമുണ്ടെന്ന് പറഞ്ഞു വയ്ക്കുകയാണ് റിമിയിപ്പോള്‍.

റിമിയുടെ കുറിപ്പിങ്ങനെ

”യോഗ എന്നത് ഒരു കലാപ്രകടനം എന്നതിലുപരിയായി, ഒരു ജീവിത രീതിയാണ്. ഒരു വ്യക്തിയുടെ ജന്മാലുള്ള കഴിവുകളെ ഉത്തേജിപ്പിക്കാനുള്ള ഒരു രഹസ്യവുമാണെന്ന് പറയാം. യോഗ ആലുകളുടെ മനസ്സിനേയും ശരീരത്തേയും വീണ്ടെടുക്കുകയാണ് ചെയ്യാറുള്ളതെന്ന് പറയാം. തികഞ്ഞ പ്രചോദനവും നല്‍കുന്ന പരിശീലകയുടെ കീഴില്‍ യോഗ പരിശീലിക്കാന്‍ സാധിച്ചെന്നതില്‍ ഞാന്‍ ഭാഗ്യവതിയുമാണ്. ശരിക്കുപറഞ്ഞാല്‍ താരാ സുദര്‍ശന്‍ എന്റെ പരിശീലക എന്നതിലുപരിയായുള്ള ആളാണ്. യോഗയുടെ അനന്തമായ സാധ്യതകളിലൂടെ എന്നെ ഗവേഷണം ചെയ്യാന്‍ പഠിപ്പിക്കുന്ന ഒരു മികച്ച കൂട്ടുകാരി കൂടിയാണ് താര. യോഗയുടെ ശാന്തത നിങ്ങളും അനുഭവിച്ചറിയാന്‍ ശ്രമിക്കുക.”

വര്‍ക്കൗട്ടിനൊപ്പം യോഗയുമുള്ളതാണ് ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിന്റെ കാരണമെന്നാണ് ചിത്രത്തിന് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top