Malayalam
ആ പരിപാടി അടിപൊളിയാക്കാനുള്ള പ്ലാനിങ്ങിലാണ് ; വിവാഹം മൂന്ന് വര്‍ഷത്തിനുള്ളിലെന്ന് അദിതി രവി
ആ പരിപാടി അടിപൊളിയാക്കാനുള്ള പ്ലാനിങ്ങിലാണ് ; വിവാഹം മൂന്ന് വര്‍ഷത്തിനുള്ളിലെന്ന് അദിതി രവി
ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായി മാറിയ താരമാണ് അദിതി രവി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അതിദി മലയാളികളുടെ ഉള്ളില്‍ കയറി കൂടിയത്. മോഡലായും നടിയായും തിളങ്ങി നില്‍ക്കുകയാണ് അദിതി. സണ്ണി വെയ്നെ നായകനാക്കി മിധുന്‍ മാനുവല്‍ ഒരുക്കിയ അലമാര എന്ന ചിത്രത്തിലൂടെയാണ് അദിതി അഭിനയ രംഗത്തെത്തുന്നത്. ഇപ്പോള്‍ തന്റെ വിവാഹത്തെ കുറിച്ചും, സഹോദരന്റെ നിശ്ചയിച്ചുറപപ്പിച്ച വിവാഹ വിശേഷങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
‘ഏതു ജോലിയും ചെയ്തു കഴിഞ്ഞു സമാധാനത്തോടെ വീട്ടില്‍ വന്നു കിടന്നു ഉറങ്ങണം. അത് മാത്രമാണ് പ്രധാനം. അതിപ്പോള്‍ അഭിനയത്തിന്റെ കാര്യമായാലും സിനിമ തെരഞ്ഞെടുക്കുന്ന കാര്യമായാലും. ചേട്ടന്‍ രാകേഷുമായി സംസാരിച്ചാണ് തീരുമാനങ്ങള്‍ എടുക്കാറ്. കൊച്ചിയിലെ ഫ്ലാറ്റില്‍ ചേട്ടനുമുണ്ട്. കഥകള്‍ കേള്‍ക്കുന്നതും എല്ലായിടത്തും പോകുന്നതും ഒന്നിച്ചാണ്. എന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന ആളാണ് ചേട്ടന്‍. ഇപ്പോള്‍ ചേട്ടന്റെ വിവാഹം ഉറപ്പിച്ചു.
ആ പരിപാടി അടിപൊളിയാക്കാനുള്ള പ്ലാനിങ്ങിലാണ് ഞാനിപ്പോള്‍. രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ വിവാഹം ഉണ്ടാകും. സത്യം പറഞ്ഞാല്‍ ലൈഫ് അങ്ങനെ പ്ലാന്‍ ചെയ്തിട്ടൊന്നുമില്ല. ഒരുപാട് കഷ്ടപ്പെട്ടാണ് ഈ രംഗത്തേക്ക് എത്തിയത്. കുറച്ചു നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന വാശിയുണ്ട്. കരുത്തുറ്റ വേഷങ്ങള്‍ കിട്ടിയാല്‍ മാത്രമല്ലേ അത് ചെയ്തു തെളിയിക്കാന്‍ കഴിയൂ. എന്നെക്കൊണ്ട് എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് കാണിക്കണം. ടിപ്പിക്കല്‍ ക്യാരക്ടറുകളില്‍ നിന്ന് മാറി കുറച്ചു വേഷങ്ങള്‍ പരീക്ഷിക്കണമെന്നും മനസ്സിലുണ്ട്. അങ്ങനെ കുറച്ചു ആഗ്രഹങ്ങളൊക്കെ സാധിച്ചിട്ടേ വിവാഹമുള്ളൂ’ എന്നും താരം പറയുന്നു.
മോഡലിങ്ങില്‍ നിന്നുമാണ് സിനിമയിലെത്തിയതെങ്കിലും എങ്ങനെ മോഡലിംങ്ങിലേയ്ക്ക് എത്താം എന്നൊന്നും ഒരു ഐഡിയയും മനസ്സിലുണ്ടായിരുന്നില്ലെന്നും അദിതി പറയുന്നു. കോളജില്‍ പഠിക്കുമ്പോള്‍ ഒരു ദേശീയ പത്രമാധ്യമത്തിന്റെ ആഡ് കണ്ടു. അവരുടെ പത്രം വായിക്കുന്ന ലുക്കില്‍ നില്‍ക്കുന്ന പരസ്യം. അതിലേക്കു ഫോട്ടോ അയച്ചു. സെലക്ട് ആയിക്കഴിഞ്ഞപ്പോഴാണ് 300 പേറോളം പേരെ ആ പരസ്യത്തില്‍ മോഡലുകളാകാന്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് അറിഞ്ഞത്.
എന്തായാലും അതൊരു എക്സ്പീരിയന്‍സ് ആയിരുന്നു. അവിടന്നു കിട്ടിയ സൗഹൃദങ്ങളും ബന്ധങ്ങളുമാണ് പിന്നീട് മോഡലിങില്‍ വഴികാട്ടിയായത്. ഫോട്ടോകളും ബയോഡേറ്റയുമൊക്കെ ഓരോയിടത്തേക്ക് അയച്ച് പതിയെ പതിയെ മോഡലിങിലേക്കെത്തുകയായിരുന്നു. ഒരു കുതിച്ചു ചാട്ടം ആയിരുന്നില്ല. എല്ലാം അതിന്റേതായ രീതിയില്‍ പടി പടിയായി നടക്കുകയായിരുന്നു. മോഡലിങില്‍ നിന്ന് സിനിമയിലേക്കെത്തി. ഇപ്പോള്‍ രണ്ടും ആസ്വദിച്ചു ചെയ്യുന്നുവെന്നും താരം പറയുന്നു.
