Malayalam
പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞ് ഷിയാസും ദുര്‍ഗയും; കെട്ടിപിടിച്ചിരിക്കുന്ന ചെറുപ്പക്കാരന്‍ ആരാണെന്ന് സോഷ്യല്‍ മീഡിയ
പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞ് ഷിയാസും ദുര്‍ഗയും; കെട്ടിപിടിച്ചിരിക്കുന്ന ചെറുപ്പക്കാരന്‍ ആരാണെന്ന് സോഷ്യല്‍ മീഡിയ
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. നോബി മാര്‍ക്കോസ്, നെല്‍സണ്‍, ബിനു അടിമാലി എന്നു തുടങ്ങി നിരവധി പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീമും എത്തിയിരുന്നു. ഷിയാസിന് പിന്നാലെ നടി ദുര്‍ഗ കൃഷ്ണയും അരിസ്‌റ്റോ സുരേഷും കൂടി പരിപാടിയില്‍ എത്തിയതോടെ പരിപാടി ഒന്നുകൂടി ഉഷാറായിരിക്കുകയാണ്് ഇപ്പോള്‍. ഇവിടെ എത്തിയതും നടി ദുര്‍ഗയ്ക്ക് ഷിയാസിന്റെ പ്രൊപ്പോസല്‍ കിട്ടിയതാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. രണ്ട് താരങ്ങളും പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞതോടെ പ്രേക്ഷകരും ആകാംഷയിലാണ്.
ബിനു അടിമാലിയാണ് ഈ പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് ഇഷ്ടമാണോന്ന് ചോദിച്ച് വരുന്നത്. ഭയങ്കര ഇഷ്ടമാണെന്ന് ഷിയാസ് മറുപടിയും പറഞ്ഞു. ഇരുവര്‍ക്കും കണ്ണും കണ്ണും നോക്കി നില്‍ക്കാനുള്ള അവസരവും ഇതിനിടെയില്‍ കിട്ടിയിരുന്നു. ഒടുവില്‍ റിയലി നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞ് കുറച്ച് പൂക്കള്‍ നല്‍കി കൊണ്ടാണ് ഷിയാസ് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. പിന്നാലെ ദുര്‍ഗയും തനിക്ക് ഇഷ്ടമാണെന്ന് പറയുന്നു. ഐ ലവ് യൂ എന്ന് ദുര്‍ഗ പറഞ്ഞതോടെ നടിയെ എടുത്ത് ഉയര്‍ത്തി വേദിയില്‍ നിന്നും വട്ടം കറക്കിയിരിക്കുകയാണ് ഷിയാസ്. രസകരമായ പ്രൊപ്പോസല്‍ വീഡിയോ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായിരിക്കുകയാണ്. പരിപാടിയുടെ ഭാഗമായി നടത്തിയ പ്രൊപ്പോസല്‍ മാത്രമാണിതെന്നാണ് സൂചന.
അതേ സമയം ദുര്‍ഗയുടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി വന്ന ചിത്രം വീണ്ടും വൈറലായിരിക്കുകയാണ്. ഒരാളെ കെട്ടിപിടിച്ച് ഇരിക്കുന്ന ദുര്‍ഗയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ‘എനിക്ക് അറിയാം, നിനക്കും അറിയാം, നമ്മള്‍ക്കും അറിയാം’ എന്നാണ് ഈ ഫോട്ടോയ്ക്ക് ദുര്‍ഗ നല്‍കിയ ക്യാപ്ഷന്‍. സിനിമ നിര്‍മാതാവായ അര്‍ജുന്‍ വി രവീന്ദ്രനായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പും ഇതേ ചിത്രം ദുര്‍ഗ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്നും ഈ ചെറുപ്പക്കാരന്‍ ആരാണെന്നുള്ള ചോദ്യം ഉയര്‍ന്ന് വന്നെങ്കിലും നടി കൃത്യമായ ഉത്തരം പറഞ്ഞിട്ടില്ല.
