Connect with us

എല്ലാത്തിനും കൂട്ടു നില്‍ക്കുന്നത് ഭാര്യ; വിവാഹ ശേഷം ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് റോഷന്‍ ബഷീര്‍

Malayalam

എല്ലാത്തിനും കൂട്ടു നില്‍ക്കുന്നത് ഭാര്യ; വിവാഹ ശേഷം ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് റോഷന്‍ ബഷീര്‍

എല്ലാത്തിനും കൂട്ടു നില്‍ക്കുന്നത് ഭാര്യ; വിവാഹ ശേഷം ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് റോഷന്‍ ബഷീര്‍

ദൃശ്യമെന്ന ഒറ്റ ചിത്രം മതി റോഷന്‍ ബഷീര്‍ എന്ന താരത്തെ പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാന്‍. ലോക് ഡൗണ്‍സമയത്ത് നിരവധി താരവിവാഹങ്ങള്‍ നടന്ന കൂട്ടത്തിലായിരുന്നു റോഷന്‍ ബഷീറും വിവാഹ ജീവിതത്തിലേക്ക് കടന്നത്. വിവാഹത്തിന്റേയും വിവാഹ ശേഷമുള്ള ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

തന്റെ 22ാമത്തെ വയസ്സിലായിരുന്നു റോഷന്‍ ദൃശ്യത്തിലെ പ്രതിനായക വേഷത്തിലെത്തിയത്. നേരത്തെയും അഭിനയിച്ചിരുന്നുവെങ്കിലും കരിയര്‍ ബ്രേക്കായി മാറിയത് ദൃശ്യമായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു റോഷന്റേയും ഫര്‍സാനയുടേയും വിവാഹം. സിനിമാതിരക്കുകളൊന്നുമില്ലാതെ കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന സമയത്തായിരുന്നു വിവാഹം നടത്തിയത്. മമ്മൂട്ടിയുടെ ബന്ധുവാണ് റോഷന്റെ ഭാര്യയായ ഫര്‍സാന. തന്നെ നന്നായി മനസ്സിലാക്കുന്നയാളാണ് ഭാര്യയെന്ന് റോഷന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

നന്നായി മനസ്സിലാക്കുന്ന പങ്കാളിയെ ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. ഫര്‍സാനയോട് എല്ലാം പറയാനാവും. അക്കാര്യത്തില്‍ താന്‍ ഭാഗ്യവാനാണ്. പ്രൊഫഷനിലേയും ബിസിനസിലേയും കാര്യങ്ങളിലെല്ലാം അവള്‍ നല്ല പിന്തുണയാണ് നല്‍കാറുള്ളത്. വിവാഹം ലളിതമാക്കിയതില്‍ തങ്ങള്‍ക്ക് നഷ്ടബോധമൊന്നും ഇല്ലെന്നും ഇവര്‍ പറയുന്നു. ആഡംബരം നിറഞ്ഞ വിവാഹങ്ങളായിരുന്നു മുന്‍പുണ്ടായിരുന്നത്. എല്ലാ കാര്യത്തിലും ലാവിഷുമാണ്. ലോക് ഡൗണ്‍ സമയത്ത് നടത്തിയ വിവാഹമായതിനാല്‍ തികച്ചും ലളിതമായിരുന്നു ചടങ്ങുകള്‍. കൊച്ചിയിലാണ് റോഷനും ഭാര്യയും താമസിക്കുന്നത്.

എല്‍എല്‍ബി പൂര്‍ത്തിയാക്കിയതാണ് ഫര്‍സാന. ഭാര്യ തിരക്കിലായിരിക്കുമ്പോള്‍ വീട്ടിലെ കാര്യങ്ങളെല്ലാം താന്‍ മാനേജ് ചെയ്യാറുണ്ടെന്ന് താരം പറയുന്നു. ജിം പൂട്ടിയിട്ടിരിക്കുന്ന കാലമായതിനാല്‍ വീട്ടില്‍ വര്‍ക്കൗട്ട് നടത്തുന്നുണ്ട്. അതും ഒരുമിച്ചാണ് ചെയ്യുന്നത്. അടുക്കളയില്‍ കയറുന്നത് ഭക്ഷണമെടുക്കാനായിരുന്നു മുന്‍പ്. കഴിക്കാനല്ലാതെ ആ വഴിക്ക് പോവാറേയില്ലായിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ സമയത്ത് അടുക്കളയില്‍ കയറി പാചകം ചെയ്ത് തുടങ്ങി. അത് വലിയ മാറ്റമാണ്. ചെറിയ വിഭവങ്ങളിലൊക്കെയാണ് പരീക്ഷണം നടത്തിയതെന്നും താരം പറയുന്നു.



More in Malayalam

Trending

Recent

To Top